മണർകാട് മരിയൻ തീർഥാടനകേന്ദ്രത്തിലെ തിരുനാൾ ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ; വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന ന​ട​തു​റ​ക്ക​ൽ പൊതുദർശനം 7ന് 

കോ​ട്ട​യം: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ മാ​താ​വി​ന്‍റെ എ​ട്ടു​നോ​ന്പ് തി​രു​നാ​ൾ ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ ന​ട​ക്കും. തി​രു​നാ​ളി​നു തു​ട​ക്കം​കു​റി​ച്ച് ഒ​ന്നി​നു വൈ​കു​ന്നേ​രം നാ​ലി​നു കൊ​ടി​യേ​റും. നാ​ലി​നു ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു പൊ​തു​സ​മ്മേ​ള​ന​വും ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബാ​വാ​യു​ടെ ന​വ​തി ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ക്കും.

ആ​റി​നു ഉ​ച്ച​യ്ക്ക് 12നു ​കു​രി​ശു​പ​ള്ളി​ക​ൾ ചു​റ്റി മ​ണ​ർ​കാ​ട് ക​വ​ല വ​ഴി​യു​ള്ള റാ​സാ പ​ള്ളി​യി​ൽ​നി​ന്നും ആ​രം​ഭി​ക്കും. ഏ​ഴി​നു രാ​വി​ലെ 11.30നു ​പരിശുദ്ധ ദൈ​വ​മാ​താ​വി​ന്‍റെ​യും ഉ​ണ്ണി​യേ​ശു​വി​ന്‍റെ​യും ഛായാ​ചി​ത്രം പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന ന​ട​തു​റ​ക്ക​ൽ ച​ട​ങ്ങ് ന​ട​ക്കും.​

തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ട്ടി​നു പ്ര​ഭാ​ത​പ്രാ​ർ​ഥ​ന. ഒ​ന്പ​തി​നു വി​ശു​ദ്ധ മൂ​ന്നിേ·​ൽ കു​ർ​ബാ​ന. 11.30നു ​പ്ര​സം​ഗം. 12.30നു ​മ​ധ്യ​ഹ്ന​പ്രാ​ർ​ഥ​ന, 2.30നു ​പ്ര​സം​ഗം, 3.30നു ​ധ്യാ​നം, അ​ഞ്ചി​നു സ​ന്ധ്യ​ന​മ​സ്കാ​രം, 6.30നു ​ധ്യാ​നം എ​ന്നി​വ ന​ട​ത്തും.

മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രാ​യ ഡോ. ​തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ്, ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്, കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ്, പൗ​ലോ​സ് മാ​ർ ഐ​റേ​നി​യോ​സ്, തോ​മ​സ് മാ​ർ അ​ല​ക്സ​ന്ത്ര​യോ​സ്, ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സ്, ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വാ, ഐ​സ​ക് മാ​ർ ഒ​സ്താ​ത്തി​യോ​സ് എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ വി​ശു​ദ്ധ മൂ​ന്നിേ·​ൽ കു​ർ​ബാ​ന​യ്ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഒ​ന്നി​നു ഫാ. ​ഷി​ബു ചെ​റി​യാ​ൻ, ഫാ. ​ഡെ​ന്നീ​സ് ജോ​യി ഐ​ക്ക​ര​ക്കു​ടി, ആ​ൻ​ഡ്രൂ​സ് കോ​ർ​എ​പ്പി​സ്കോ​പ്പ ചി​ര​വ​ത്ത​റ, ഫാ. ​കു​ര്യ​ൻ മാ​ത്യു വ​ട​ക്കേ​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ര​ണ്ടി​നു ഫാ. ​ജേ​ക്ക​ബ് ഫി​ലി​പ്പ് ന​ട​യി​ൽ, ഫാ. ​ത​ന്പി മാ​റാ​ടി, ഫാ. ​ഗീ​വ​ർ​ഗീ​സ് ന​ടു​മു​റി​യി​ൽ, ഫാ. ​സ്റ്റീ​ഫ​ൻ ജ്ഞാ​ന​മ​റ്റം എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും. സ്ലീ​ബാ തി​രു​ന്നാ​ൾ ദി​ന​മാ​യ 14നു ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യോ​ടെ ന​ട അ​ട​യ്ക്കും. ദി​വ​സ​വും രാ​വി​ലെ 6.30ന് ​ക​രോ​ട്ടെ പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.

​തി​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ ത​ൽ​സ​മ​യം www.manarcadstmaryschurch.org, www.radiomalankara.com ലും ​ല​ഭ്യ​മാ​ണ്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​മാ​ത്യു മ​ണ​വ​ത്ത്, ജോ​ർ​ജ് മാ​ത്യു വ​ട്ട​മ​ല, സി.​പി. ഫി​ലി​പ്പ് ചെ​മ്മാ​ത്ത്, സാ​ബു ഏ​ബ്ര​ഹാം മൈ​ല​ക്കാ​ട്ട്, വി.​വി. ജോ​യി വെ​ള്ളാ​പ്പ​ള്ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Related posts