പൊന്നുപോലെ കാത്ത പുസ്തകങ്ങളുമായി അർജുനും മീനാക്ഷിയും സ്കൂളിലേക്ക് ; പ്രളയത്തിൽ ഇവരുടെ വീട് പൂർണ്ണമായും മുങ്ങിപ്പോയിരുന്നു

കോ​ട്ട​യം: അ​ർ​ജു​നും മീ​നാ​ക്ഷി​ക്കും ര​ക്ഷ​യാ​യ​ത് അ​ച്ഛ​ന്‍റെ ച​ങ്ങാ​ടം. പ്ര​ള​യ ജ​ല​ത്തി​ൽ മു​ങ്ങി​ക്കി​ട​ന്ന വീ​ട്ടി​ൽ നി​ന്ന് അ​ർ​ജു​ന്‍റെ​യും മീ​നാ​ക്ഷി​യു​ടെ​യും പാ​ഠ​പു​സ്ത​ക​ങ്ങ​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് അ​ച്ഛ​ൻ ച​ങ്ങാ​ട​ത്തി​ലെ​ത്തി മാ​റ്റി​യി​രു​ന്നു. അ​തി​നാ​ൽ പാ​തി ന​ന​ഞ്ഞ പു​സ്ത​ക​ങ്ങ​ൾ ഉ​ണ​ക്കി ഇ​ന്ന് ഇ​രു​വ​രും സ്കൂ​ളി​ലേ​ക്ക് പോ​യി.

ചാ​ലു​കു​ന്ന് തൈ​ത്ത​റ​മാ​ലി​യി​ൽ ഷി​ബു​വി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക്ക​ളാ​ണ് അ​ർ​ജു​നും മീ​നാ​ക്ഷി​യും. ഇ​വ​രു​ടെ വീ​ട് പ്ര​ള​യ​ജ​ല​ത്തി​ൽ മു​ങ്ങി​യി​രു​ന്നു. 11 ദി​വ​സം ചാ​ലു​കു​ന്ന് സി​എ​ൻ​ഐ എ​ൽ​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​യി​രു​ന്നു ഈ ​കു​രു​ന്നു​ക​ളു​ടെ കു​ടും​ബം.

ഇ​വ​ർ ഉ​ൾ​പ്പെ​ടെ 24 കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ അ​ഭ​യം തേ​ടി​യ​ത്. വീ​ട് പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ മു​ഴു​വ​ൻ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി. ഷി​ബു​വും സ​ഹോ​ദ​ര​ൻ ഷി​ജു​വും ചേ​ർ​ന്ന് നേ​ര​ത്തേ മു​ള​കൊ​ണ്ട് ച​ങ്ങാ​ടം ത​യാ​റാ​ക്കി​യി​രു​ന്ന​തി​നാ​ൽ ഇ​ട​യ്ക്കു വീ​ട്ടി​ലെ​ത്തി കു​ട്ടി​ക​ളു​ടെ പു​സ്ത​ക​വും ബാ​ഗും സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ പൂ​ർ​ണ​മാ​യും ന​ശി​ച്ചു​പോ​യി​ല്ല.

ക്യാ​ന്പി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ ഇ​വ​ർ ന​ന​ഞ്ഞ പു​സ്ത​ക​വും ബു​ക്കു​മൊ​ക്കെ ഉ​ണ​ക്കി​യെ​ടു​ത്തു. പു​തി​യ ക​ട​ലാ​സ് വാ​ങ്ങി പൊ​തി​ഞ്ഞു. അ​ർ​ജു​ൻ സി​എം​എ​സ് ഹൈ​സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സി​ലും മീ​നാ​ക്ഷി സി​എ​ൻ​ഐ എ​ൽ​പി സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സി​ലു​മാ​ണു പ​ഠി​ക്കു​ന്ന​ത്. പ​ഠ​ന​ത്തി​ൽ മി​ക​വ് കാ​ട്ടു​ന്ന അ​ർ​ജു​ൻ ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കും. ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ ക്ലാ​സ് മു​റി​യി​ലു​ള്ള ബോ​ർ​ഡി​ൽ വെ​ള്ളം ക​യ​റി​യ ത​ന്‍റെ വീ​ട് വ​ര​ച്ച് ശ്ര​ദ്ധ നേ​ടി​യി​രു​ന്നു അ​ർ​ജു​ൻ.

Related posts