മ​ണ​ർ​കാ​ട് പ​ള്ളി​യി​ൽ എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളി​ന് തു​ട​ക്കം

മ​ണ​ര്‍​കാ​ട്: ആ​ഗോ​ള മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ണ​ര്‍​കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ലെ എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളി​ന് ഇ​ന്നു മു​ത​ല്‍ തു​ട​ക്കം.

ഡോ. ​കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലി​മ്മി​സി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ ആ​റി​ന് ക​രോ​ട്ടെ പ​ള്ളി​യി​ല്‍ കു​ര്‍​ബാ​ന​യും രാ​വി​ലെ 8.30ന് ​ഡോ. തോ​മ​സ് മാ​ര്‍ തി​മോ​ത്തി​യോ​സി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ താ​ഴ​ത്തെ പ​ള്ളി​യി​ല്‍ മൂ​ന്നി​ന്‍​മേ​ല്‍ കു​ര്‍​ബാ​ന​യും ന​ട​ന്നു.

ഉ​ച്ച​യ്ക്കു ര​ണ്ടി​ന് പ​ള്ളി​യി​ലേ​ക്കു കൊ​ടി​മ​ര ഘോ​ഷ​യാ​ത്ര​യും വൈ​കി​ട്ട് നാ​ലി​നു കൊ​ടി​മ​രം ഉ​യ​ര്‍​ത്ത​ല്‍ ച​ട​ങ്ങും ന​ട​ക്കും.

പെ​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ താ​ഴ​ത്തെ പ​ള്ളി​യി​ല്‍ സ​ഭ​യി​ലെ ബി​ഷ​പ്പു​മാ​രു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ എ​ല്ലാ ദി​വ​സ​വും മൂ​ന്നി​ന്‍​മേ​ല്‍ കു​ര്‍​ബാ​ന​യും ആ​റി​ന് അ​ഞ്ചി​ന്‍​മേ​ല്‍ കു​ര്‍​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ആ​റി​നു പ്ര​സി​ദ്ധ​മാ​യ റാ​സ​യും ഏ​ഴി​നു പ്ര​സി​ദ്ധ​മാ​യ ന​ട​തു​റ​ക്ക​ല്‍ ച​ട​ങ്ങും ന​ട​ക്കും. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ​ള്ളി​യി​ലെ വൈ​ദ്യു​തി ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം 14വ​രെ ഉ​ണ്ടാ​യി​രി​ക്കും. സ​ന്ധ്യാ​ന​മ​സ്‌​കാ​ര​ത്തെ​ത്തു​ട​ര്‍​ന്ന് പ​തി​നാ​ലി​നു വൈ​കി​ട്ട് ആ​റി​നു ന​ട അ​ട​യ്ക്കും.

Related posts

Leave a Comment