മാണി കുറ്റക്കാരനല്ലെന്ന് എൽഡിഎഫ് സർക്കാരും കണ്ടെത്തിയിരുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബാർക്കോഴ കേസുമായി ബന്ധപ്പെട്ട് കെ.എം.മാണി കുറ്റക്കാരനല്ലെന്ന് എൽഡിഎഫ് സർക്കാരിന്‍റെ കാലത്തെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതി വിധിക്ക് പിന്നാലെ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണമുയർന്നതിന് പിന്നാലെ യുഡിഎഫ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മാണി കുറ്റക്കാരനല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. എൽഡിഎഫ് സർക്കാരിനും മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല. ധാരാളം നിയമപ്രശ്നങ്ങളുള്ള കേസാണിതെന്നും വിധി പരിശോധിച്ച ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

Related posts