ആ പ്രതി ദിലീപേട്ടനോ..? വിശ്വസിക്കാനാകാതെ പൊട്ടിക്കരഞ്ഞ് മഞ്ജു വാര്യര്‍ , ബോധക്ഷയത്തെ തുടര്‍ന്ന് കമലിന്റെ ലൊക്കേഷനില്‍ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

manjuയുവനടിയെ ആക്രമിച്ച കേസിലെ ആ പ്രമുഖ നടന്‍ ദിലീപെന്ന് അറിഞ്ഞ് ആദ്യ ഭാര്യ മഞ്ജു വാര്യര്‍ക്ക് ബോധക്ഷയം. ആ പ്രതി ദിലീപാണെന്ന് അറിഞ്ഞ് വിശ്വസിക്കാനാകാതെ മഞ്ജു പൊട്ടിക്കരഞ്ഞതായാണ് റിപ്പോര്‍ട്ട്.

കമലിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലോക്കേഷനില്‍ ആയിരിക്കെയാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ്‌ചെയ്‌തെന്ന വാര്‍ത്ത മഞ്ജു അറിയുന്നത്. തുടര്‍ന്ന് പൊട്ടിക്കരഞ്ഞു. മാധ്യമങ്ങള്‍ ദിലീപാണ് പ്രതിയെന്ന് പറയുമ്പോഴും ഇതൊന്നും താന്‍ വിശ്വസിച്ചിരുന്നില്ലെന്നാണ് മഞ്ജു പറയുന്നത്. ദിലീപ് ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. ബോധക്കേട് ഉണ്ടായതിനെ തുടര്‍ന്ന് കമലിന്റെ ലൊക്കേഷനില്‍ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചെന്നാണ് റിപ്പോര്‍ട്ട്.

Related posts