സി​​നി​​മ​​ക​​ളു​​ടെ പേ​​ര് അ​​റം​​പ​​റ്റി​​..! ജൂലൈയിൽ വെൽക്കം ടു സെൻട്രൽ ജയിലിലേക്ക് ദിലീപ്; ഗോപാലകൃഷ്ണനെന്ന ദിലീപിന്‍റെ വളർച്ചയിലൂടെയും കേസിന്‍റെ നാളിവഴികളിലൂടെയും ഒരു യാത്ര…

arrest-dileepകൊ​​ച്ചി: ദി​​ലീ​​പി​​ന്‍റേ​​താ​​യി അ​​വ​​സാ​​നം പു​​റ​​ത്തി​​റ​​ങ്ങി​​യ ചി​​ത്ര​​ങ്ങ​​ളി​​ൽ ഒ​​ന്നി​​ന്‍റെ പേ​​ര് “വെ​​ൽ​​ക്കം ടു ​​സെ​​ൻ​​ട്ര​​ൽ ജ​​യി​​ൽ’ എ​​ന്നാ​​യി​​രു​​ന്നു. “ജൂ​​ലൈ നാ​​ല് ’​​എ​​ന്ന​​താ​​യി​​രു​​ന്നു ദി​​ലീ​​പ് അ​​ഭി​​ന​​യി​​ച്ച മ​​റ്റൊ​​രു ചി​​ത്രം. ന​​ടി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട കേ​​സി​​ൽ ദി​​ലീ​​പ് ജൂ​​ലൈ​​യി​​ൽ അ​​റ​​സ്റ്റി​​ലാ​​യി ജ​​യി​​ലി​​ലാ​​കു​​ന്പോ​​ൾ സി​​നി​​മ​​ക​​ളു​​ടെ പേ​​ര് അ​​റം​​പ​​റ്റി​​യ​​തു പോ​​ലാ​​യി.ആ​​ലു​​വ സ്വ​​ദേ​​ശി​​യാ​​യ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ സി​​നി​​മ​​യി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ദി​​ലീ​​പാ​​യ​​ത്. പി​​ന്നെ​​യു​​ണ്ടാ​​യ വ​​ള​​ർ​​ച്ച ആരെ​​യും അ​​ന്പ​​രപ്പി​​ക്കു​​ന്നതായിരുന്നു.

ക​​ലാ​​ഭ​​വ​​നിലെ മി​​മി​​ക്രി വേ​​ദി​​ക​​ളി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ക​​ലാ​​രം​​ഗ​​ത്തെ തു​​ട​​ക്കം. പി​​ന്നീ​​ടു ക​​മ​​ലി​​ന്‍റെ സം​​വി​​ധാ​​ന സ​​ഹാ​​യി​​യാ​​യി സി​​നി​​മാ​​രം​​ഗ​​ത്തെ​​ത്തി. അ​​ഭി​​ന​​യ​​മോ​​ഹം ക​​ല​​ശ​​ലാ​​യു​​ണ്ടാ​​യി​​രു​​ന്ന ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ, ചെ​​റി​​യ​​വേ​​ഷ​​ങ്ങ​​ളി​​ലൂ​​ടെ വന്നു പെ​​ട്ടെ​​ന്നു​​ത​​ന്നെ മ​​ല​​യാ​​ള സി​​നി​​മ​​യി​​ൽ സ്വ​​ന്ത​​മാ​​യ ഒ​​രി​​ടം ക​​ണ്ടെ​​ത്തി. ക​​മ​​ലി​​ന്‍റെ “എ​​ന്നോ​​ട് ഇ​​ഷ്ടം കൂ​​ടാ​​മോ’ ആ​​യി​​രു​​ന്നു ആ​​ദ്യ ചി​​ത്രം. സു​​ന്ദ​​ർ​​ദാ​​സി​​ന്‍റെ സ​​ല്ലാ​​പ​​ത്തി​​ലൂ​​ടെ നാ​​യ​​ക​​നി​​ര​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു.

ദി​​ലീ​​പ ്എന്ന നടന്‍റെ സ്വ​​പ്ന​​തു​​ല്യ​​മാ​​യ ജൈ​​ത്ര​​യാ​​ത്ര​​യ്ക്കാ​​ണു പി​​ന്നീ​​ടു മ​​ല​​യാ​​ള സി​​നി​​മ സാ​​ക്ഷ്യം വ​​ഹി​​ച്ച​​ത്. സി​​നി​​മ​​ക​​ൾ ഒന്നൊന്നായി സൂ​​പ്പ​​ർ​​ഹി​​റ്റാ​​യ​​തോ​​ടെ ഒ​​രു മ​​ല​​യാ​​ളന​​ട​​നും അ​​വ​​കാ​​ശ​​പ്പെ​​ടാ​​നാ​​വാ​​ത്ത വേ​​ഗ​​ത്തി​​ൽ ദി​​ലീ​​പ് സൂ​​പ്പ​​ർ​​താ​​ര​​പ​​ദ​​വി​​യി​​ൽ കു​​തി​​ച്ചെ​​ത്തി. മ​​മ്മൂ​​ട്ടി​​ക്കും മോ​​ഹ​​ൻ​​ലാ​​ലി​​നു​​മൊ​​പ്പം താ​​ര​​മൂ​​ല്യം നേ​​ടി​​യ ദി​​ലീ​​പി​​നു പി​​ന്നീ​​ട് തി​​രി​​ഞ്ഞു​​നോ​​ക്കേ​​ണ്ടി​​വ​​ന്നി​​ല്ല. കോ​​മ​​ഡി​​യാ​​യി​​രു​​ന്നു ഈ നടന്‍റെ പ്ര​​ധാ​​ന ആ​​യു​​ധം.

എ​​ണ്ണ​​മ​​റ്റ കോ​​മ​​ഡി വേ​​ഷ​​ങ്ങ​​ളി​​ലൂ​​ടെ സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ പ്രേ​​ക്ഷ​​ക​​രു​​ടെ മു​​ഴു​​വ​​ൻ ഇ​​ഷ്ടം പി​​ടി​​ച്ചെ​​ടു​​ത്ത ദി​​ലീ​​പ് ജ​​ന​​പ്രി​​യ​​നാ​​യ​​ക​​നാ​​യി വാ​​ഴ്ത്ത​​പ്പെ​​ട്ടു. കു​​ഞ്ഞി​​ക്കൂ​​ന​​ൻ, ചാ​​ന്തു​​പൊ​​ട്ട്, മായാമോ ഹിനി തു​​ട​​ങ്ങി​​യ സിനിമകളിലെ വേ​​ഷ​​പ്പ​​ക​​ർ​​ച്ച​​ക​​ളി​​ലൂ​​ടെ പ്രേ​​ക്ഷ​​ക​​രെ മാ​​ത്ര​​മ​​ല്ല, സി​​നി​​മാ​​ലോ​​ക​​ത്തെ​​യാ​​കെ അ​​ന്പ​​ര​​പ്പി​​ച്ചുദിലീപ്.

അ​​ഭി​​ന​​യ​​ത്തി​​ൽ മാ​​ത്രമൊതുങ്ങാതെ നി​​ർ​​മാ​​താ​​വെ​​ന്ന നി​​ല​​യി​​ൽ മ​​ല​​യാ​​ള സി​​നി​​മ​​യെ ന​​യി​​ക്കു​​ന്നതിലേക്കുവരെ ദി​​ലീ​​പ് വ​​ള​​ർ​​ന്നു. അ​​മ്മ എ​​ന്ന താ​​ര​​സം​​ഘ​​ട​​ന മ​​ല​​യാ​​ള​​ത്തി​​ലെ മു​​ഴു​​വ​​ൻ ന​​ടീ​​ന​​ട​​ന്മാ​​രെ​​യും അ​​ണി​​നി​​ര​​ത്തി നി​​ർ​​മി​​ച്ച ബി​​ഗ്ബ​​ജ​​റ്റ് ചി​​ത്ര​​മാ​​യ ട്വ​​ന്‍റി ട്വ​​ന്‍റി നി​​ർ​​മി​​ച്ച​​തും ദി​​ലീ​​പ് ആ​​യി​​രു​​ന്നു. അ​​മ്മ​​യു​​ടെ ട്ര​​ഷ​​റ​​ർ ആ​​ണു ദി​​ലീ​​പ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം അ​​വ​​സാ​​നം തി​​യ​​റ്റ​​ർ ഉ​​ട​​മ​​ക​​ളു​​ടെ സ​​മ​​രം, ബ​​ദ​​ൽ സം​​ഘ​​ട​​ന​​യു​​ണ്ടാ​​ക്കി പൊ​​ളി​​ച്ച​​തോ​​ടെ ദി​​ലീ​​പി​​ന്‍റെ ക​​രു​​ത്ത് എ​​ത്ര​​യെ​​ന്നു സി​​നി​​മ​​യ്ക്ക് അ​​ക​​ത്തും പു​​റ​​ത്തു​​മു​​ള്ള​​വ​​ർ ക​​ണ്ട​​റി​​ഞ്ഞു.

ന​​ടി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട കേ​​സി​​ൽ തു​​ട​​ക്കം മു​​ത​​ൽ ദി​​ലീ​​പി​​നെ​​തി​​രേ ആ​​ക്ഷേ​​പ​​ങ്ങ​​ൾ ഉ​​യ​​രു​​ക​​യും പ​​ന്ത്ര​​ണ്ട​​ര മ​​ണി​​ക്കൂ​​ർ നീ​​ണ്ട ചോ​​ദ്യം ചെ​​യ്യ​​ലി​​നു വി​​ധേ​​യ​​നാ​​വു​​ക​​യും ചെ​​യ്തി​​ട്ടും സി​​നി​​മ​​യ്ക്കു​​ള്ളി​​ൽ​​നി​​ന്ന് ഈ ​​ന​​ട​​നെ​​തി​​രാ​​യി കാ​​ര്യ​​മാ​​യ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ൾ ഉ​​യ​​രാ​​തി​​രു​​ന്ന​​ത് ഈ നടന്‍റെ താ​​ര​​മൂ​​ല്യം കൊ​​ണ്ടു​​ത​​ന്നെ​​യാ​​യി​​രു​​ന്നു.മെ​​ഗാ​​സ്റ്റാ​​റു​​കളുടെ പ്രൗഢിയോടെ മ​​ല​​യാ​​ള​​സി​​നി​​മ​​യി​​ൽ വി​​ല​​സു​​ന്പോ​​ഴാ​​ണു ദി​​ലീ​​പി​​ന്‍റെ കൈ​​ക​​ളി​​ൽ കൈ​​യാ​​മം വീ​​ണി​​രി​​ക്കു​​ന്ന​​ത്. ഇ​​തൊ​​രു വ​​ൻ​​വീ​​ഴ്ച​​യാ​​ണ്. ഇ​​ന്ത്യ​​ൻ സി​​നി​​മാ ച​​രി​​ത്ര​​ത്തി​​ലെ​​ത​​ന്നെ ക​​റു​​ത്ത ഏ​​ടും.

കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വി​​വാ​​ദ​​ങ്ങ​​ൾ ഉ​​യ​​ർ​​ന്ന​​ശേ​​ഷം പു​​റ​​ത്തി​​റ​​ങ്ങി​​യ ജോ​​ർ​​ജേ​​ട്ട​​ൻ​​സ് പൂ​​രം പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. ദി​​ലീ​​പ് നാ​​യ​​ക​​നാ​​യ രാ​​മ​​ലീ​​ല എ​​ന്ന ബി​​ഗ് ബ​​ജ​​റ്റ് ചി​​ത്രം റി​​ലീ​​സി ംഗിനൊ​​രു​​ങ്ങി​​നി​​ൽ​​ക്കെ​​യാ​​ണ് അ​​റ​​സ്റ്റ്. കേ​​സ​​ന്വേ​​ഷ​​ണം മു​​റു​​കി​​യ​​തോ​​ടെ ഈ ​​ചി​​ത്ര​​ത്തി​​ന്‍റെ റി​​ലീ​​സ് മാ​​റ്റി​​വ​​ച്ചി​​രു​​ന്നു. സ​​ല്ലാ​​പം എ​​ന്ന ചി​​ത്ര​​ത്തി​​ൽ ത​​ന്‍റെ നാ​​യി​​ക ആ​​യി അ​​ഭി​​ന​​യി​​ച്ച മ​​ഞ്ജു വാ​​ര്യ​​ർ പി​​ന്നീ​​ട് ജീ​​വി​​ത​​സ​​ഖി​​യാ​​യ​​തും പി​​രി​​ഞ്ഞ​​തും കൂ​​ടു​​ത​​ൽ ത​​വ​​ണ ത​​ന്‍റെ നാ​​യി​​ക​​യാ​​യ കാ​​വ്യാ​​മാ​​ധ​​വ​​നെ ര​​ണ്ടാം ഭാ​​ര്യ​​യാ​​ക്കി​​യ​​തും ദി​​ലീ​​പി​​ന്‍റെ അഭ്രപാളികൾക്കപ്പു റമുള്ള ജീ​​വി​​ത​​ച​​രി​​ത്ര​​മാണ്.

ഫെ​​​ബ്രു​​​വ​​​രി 17

തൃ​​​ശൂ​​​രി​​​ൽനി​​​ന്നു ന​​​ടി മ​​​ഹീ​​​ന്ദ്ര എ​​​ക്സ്‌​​യു​​​വി കാ​​​റി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്ക് തി​​​രി​​​ക്കു​​​ന്നു. കൊ​​​ര​​​ട്ടി സ്വ​​​ദേ​​​ശി മാ​​​ർ​​​ട്ടി​​​നാ​​​ണ് കാ​​​ർ ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​ത്.രാ​​​ത്രി 8.30 ഓ​​​ടെ ന​​​ടി​​​യു​​​ടെ കാ​​​ർ ആ​​ലു​​വ അ​​​ത്താ​​​ണി​​​യി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ൾ ഒ​​​രു ടെ​​ന്പോ ട്രാ​​​വ​​​ല​​​ർ കാ​​​റി​​​നു പി​​​ന്നി​​​ൽ ഇ​​​ടി​​​ക്കു​​​ന്നു.

ത​​​ർ​​​ക്ക​​​ത്തി​​​നി​​​ടെ പ​​​ൾ​​​സ​​​ർ സു​​​നി​​​യും മ​​​ണി​​​ക​​​ണ്ഠ​​​നും കാ​​​റി​​​ലേ​​​ക്ക് അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റു​​​ന്നു.കാ​​​റി​​​ൽവ​​​ച്ച് സു​​നി ന​​​ടി​​​യെ ഉ​​​പ​​​ദ്ര​​​വി​​​ക്കു​​​ക​​​യും അ​​​പ​​​മാ​​​നി​​​ക്കു​​​ക​​​യും ചി​​​ത്ര​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്തു.

പ്ര​​​തി​​​ക​​​ൾ കാ​​​റി​​​ൽ ന​​​ടി​​​ക്കൊ​​​പ്പം ന​​​ഗ​​​ര​​​ത്തി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ച്ച​​​ശേ​​​ഷം രാ​​​ത്രി 12 ഓ​​​ടെ കാ​​​ക്ക​​​നാ​​​ടി​​​നു സ​​​മീ​​​പം പ​​​ട​​​മു​​​ക​​​ളി​​​ൽ കാ​​​ർ ഉ​​​പേ​​​ക്ഷി​​​ച്ച് ര​​​ക്ഷ​​​പ്പെടു​​​ന്നു.

ന​​​ടി ഡ്രൈ​​​വ​​​ർ മാ​​​ർ​​​ട്ടി​​​നൊ​​​പ്പം വാ​​​ഴ​​​ക്കാ​​​ല​​​യി​​​ലു​​​ള്ള സം​​​വി​​​ധാ​​​യ​​​ക​​​ന്‍റെ വീ​​​ട്ടി​​​ൽ അ​​​ഭ​​​യം തേ​​​ടി.പി.​​ടി.​​തോ​​മ​​സ് എം​​എ​​ൽ​​എ ഡി​​ജി​​പി ലോ​​ക്നാ​​ഥ് ബെ​​ഹ്റ​​യെ വി​​ളി​​ച്ച് അ​​റി​​യി​​ക്കു​​ന്നു.എ​​​റ​​​ണാ​​​കു​​​ളം റേ​​​ഞ്ച് ഐ​​​ജി പി.​​​വി​​​ജ​​​യ​​​ൻ ന​​​ടി​​​യി​​​ൽ നി​​​ന്ന് വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി.മൊ​​​ഴി​​​യി​​​ൽ സം​​​ശ​​​യം തോ​​​ന്നി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഡ്രൈ​​​വ​​​ർ മാ​​​ർ​​​ട്ടി​​​നെ ചോ​​​ദ്യം ചെ​​​യ്തു.ഇ​​​തോ​​​ടെ ഇ​​​യാ​​​ൾ കു​​​റ്റ​​​സ​​​മ്മ​​​തം ന​​​ട​​​ത്തി.

ഫെ​​​ബ്രു​​​വ​​​രി 18

ന​​​ടി​​​യെ വൈ​​​ദ്യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​യാ​​​ക്കി. പ്ര​​​തി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ടെ​​​ന്പോ ട്രാ​​​വ​​​ല​​​ർ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്തു. ന​​​ടി ക​​​ള​​​മ​​​ശേ​​​രി ജു​​​ഡീ​​​ഷ​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ര​​​ഹ​​​സ്യ​​​മൊ​​​ഴി ന​​​ൽ​​​കി. ന​​​ടി​​​യു​​​ടെ മൊ​​​ഴി​​​യി​​​ൽ പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രെ കേ​​​സെ​​​ടു​​​ത്തു. കേ​​​സ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ം

ഫെ​​​ബ്രു​​​വ​​​രി 19

കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ലെ ഒ​​​ളി​​​സ​​​ങ്കേ​​​ത​​​ത്തി​​​ൽനി​​​ന്ന് ആ​​​ക്ര​​​മി സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​ടി​​​വാ​​​ൾ സ​​​ലീം, പ്ര​​​ദീ​​​പ് എ​​​ന്നി​​​വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ പ​​​ൾ​​​സ​​​ർ സു​​​നി വി​​​ളി​​​ച്ചി​​​ട്ടാ​​​ണ് ത​​​ങ്ങ​​​ൾ വ​​​ന്ന​​​തെ​​​ന്ന് സ​​​ലീ​​​മും പ്ര​​​ദീ​​​പും മൊ​​​ഴി ന​​​ൽ​​​കി. ആ​​​റു​​​പേ​​​ർ​​​ക്ക് മാ​​​ത്ര​​​മെ കേ​​​സി​​​ൽ നേ​​​രി​​​ട്ട് ബ​​​ന്ധ​​​മു​​​ള്ളൂ​​​വെ​​​ന്ന് പോ​​​ലീ​​​സ് സ്ഥി​​​രീ​​​ക​​​ര​​​ണം.സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ആ​​​സൂ​​​ത്ര​​​ക​​​നാ​​​യ പ​​​ൾ​​​സ​​​ർ സു​​​നി, മ​​​ണി​​​ക​​​ണ്ഠ​​​ൻ, ബി​​​ജീ​​​ഷ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​യി ലു​​​ക്കൗ​​​ട്ട് നോ​​​ട്ടീ​​​സ് ഇ​​​റ​​​ക്കി.

ഡ്രൈ​​​വ​​​ർ മാ​​​ർ​​​ട്ടി​​​നെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി 14 ദി​​​വ​​​സ​​​ത്തേ​​​ക്കു റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.പ്ര​​​തി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ച വാ​​​ഹ​​​നം ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ദ​​​ഗ്ധ​​​ർ പ​​​രി​​​ശോ​​​ധ​​​ിച്ചു. ആ​​​ലു​​​വ ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം ചേ​​​ർ​​​ന്നു.

ഫെ​​​ബ്രു​​​വ​​​രി 20

കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ പ​​​ൾ​​​സ​​​ർ സു​​​നി, വി.​​​പി.​​​ വി​​​ജി​​​ഷ്, മ​​​ണി​​​ക​​​ണ്ഠ​​​ൻ എ​​​ന്നി​​​വ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചു.പ​​​ൾ​​​സ​​​ർ സു​​​നി​​​യെ ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ സ​​​ഹാ​​​യി​​​ച്ച അ​​​ന്പ​​​ല​​​പ്പു​​​ഴ കാ​​​ക്കാ​​​ഴം സ്വ​​​ദേ​​​ശി അ​​​ൻ​​​വ​​​റി​​​നെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു

സു​​​നി​​​യു​​​ടെ അ​​​ടു​​​പ്പ​​​ക്കാ​​​രാ​​​യ ചി​​​ല സ്ഥി​​​രം കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ ചോ​​​ദ്യം ചെ​​​യ്തു.
പ്ര​​​തി​​​ക​​​ളി​​​ൽ ഒ​​​രാ​​​ളാ​​​യ മ​​​ണി​​​ക​​​ണ്ഠ​​​നെ രാ​​​ത്രി പാ​​​ല​​​ക്കാ​​​ട്ടുനി​​​ന്നു പി​​​ടി​​​കൂ​​​ടി.
ന​​​ടി അ​​​ഭ​​​യം തേ​​​ടി​​​യെ​​​ത്തി​​​യ സം​​​വി​​​ധാ​​​യ​​​ക​​​ൻ ലാ​​​ലി​​​ന്‍റെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ഫെ​​​ബ്രു​​​വ​​​രി 21

പ​​​ൾ​​​സ​​​ർ സു​​​നി​​​യു​​​ടെ ഫോ​​​ണ്‍ പ​​​രി​​​ശോ​​​ധി​​​ച്ചു.പ​​​ൾ​​​സ​​​ർ സു​​​നി​​​യു​​​ടെ സ​​​ഹോ​​​ദ​​​രി​​​യെ​​​യും ഭ​​​ർ​​​ത്താ​​​വി​​​നെയും ചോ​​​ദ്യം ചെ​​​യ്തു.

ഫെ​​​ബ്രു​​​വ​​​രി 22

പ്ര​​​തി​ മ​​​ണി​​​ക​​​ണ്ഠ​​​നെ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലൂ​​​ടെ കൊ​​​ണ്ടു​​​പോ​​​യി തെ​​​ളി​​​വെ​​​ടു​​​ത്തുപ​​​ൾ​​​സ​​​ർ സു​​​നി​​​ക്കും സ​​​ഹാ​​​യി വി.​​​പി. വി​​​ജീ​​​ഷി​​​നും വേ​​​ണ്ടി കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ അ​​​ന്വേ​​​ഷ​​​ണം.

മാ​​​ർ​​​ട്ടി​​​നെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് പ​​​ൾ​​​സ​​​ർ സു​​​നി​​​യെ​​​ന്നു പ്രൊ​​​ഡ​​​ക്‌ഷൻ ക​​​ണ്‍​ട്രോ​​​ള​​​ർമ​​​നോ​​​ജ് കാ​​​ര​​​ന്തൂ​​​രി​​​ന്‍റെ മൊ​​​ഴി.പ​​ൾ​​സ​​ർ സു​​നി​​യും വി​​ജീ​​ഷും കോ​​ട​​തി​​യി​​ൽ കീ​​ഴ​​ട​​ങ്ങി​​യേ​​ക്കു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ ശ​​ക്തം.

ഫെ​​​ബ്രു​​​വ​​​രി 23

രാ​​​വി​​​ലെ മു​​​ത​​​ൽ പ്ര​​​തി​​​ക​​​ളു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ൾ പോ​​​ലീ​​​സ് നി​​​രീ​​​ക്ഷി​​​ക്കു​​​ന്നു.ഒ​​​രു​​​ മ​​​ണി​​​യോ​​​ടെ എ​​​റ​​​ണാ​​​കു​​​ള​​​ത്ത​​​പ്പ​​​ൻ ഗ്രൗ​​​ണ്ടി​​​നു പി​​​ന്നി​​​ൽ പ്ര​​​തി​​​ക​​​ൾ പ​​​ൾ​​​സ​​​ർ ബൈ​​​ക്കി​​​ൽ എ​​​ത്തി.

1.20 ഓ​​​ടെ പ്ര​​​തി​​​ക​​​ൾ കീ​​ഴ​​ട​​ങ്ങാ​​നാ​​യി കോ​​​ട​​​തിമു​​​റി​​​യി​​​ൽ.1.30 ഓ​​​ടെ കോ​​​ട​​​തി​​​യി​​​ൽ നി​​​ന്നു പു​​​റ​​​ത്തെ​​​ത്തി​​​ച്ച പ്ര​​​തി​​​ക​​​ളെ പോ​​​ലീ​​​സ് വ​​​ലി​​​ച്ചി​​​റ​​​ക്കി വാ​​​ഹ​​​ന​​​ത്തി​​​ൽ ക​​​യ​​​റ്റി.പ്ര​​​തി​​​ക​​​ളെ ആ​​​ലു​​​വ പോ​​​ലീ​​​സ് ക്ല​​​ബി​​​ൽ എ​​​ത്തി​​​ച്ചു.

ഫെ​​​ബ്രു​​​വ​​​രി 24

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തി​​​യ ഫോ​​​ണി​​​നാ​​​യി *എ​​​റ​​​ണാ​​​കു​​​ളം വെ​​​ണ്ണ​​​ല ബൈ​​​പ്പാ​​​സി​​​ന​​​ടു​​​ത്തു​​​ള്ള ഓ​​​ട​​​യി​​​ൽ തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്നു.
വ്യാ​​​ജ പ്ര​​​ചാ​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​ൻ ദി​​​ലീ​​​പ് ഡി​​​ജി​​​പി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കു​​​ന്നു.

ഫെ​​​ബ്രു​​​വ​​​രി 25

സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ ഗു​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.തി​​​രി​​​ച്ച​​​റി​​​യ​​​ൽ പ​​​രേ​​​ഡി​​​ൽ ന​​​ടി പ്ര​​​തി​​​ക​​​ളെ തി​​​രി​​​ച്ച​​​റി​​​യു​​​ന്നു. മാ​​​ർ​​​ച്ച് എ​​​ട്ടു​​​വ​​​രെ സു​​​നി​​​യെ​​​യും വി​​​ജീ​​​ഷി​​​നെ​​​യും ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ടു​​​ന്നു.

ഫെ​​​ബ്രു​​​വ​​​രി 26

കേ​​​സി​​​ൽ ഗൂ​​ഢാ​​​ലോ​​​ച​​​ന​​​യി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. സം​​​ഭ​​​വ​​​ശേ​​​ഷം സു​​​നി പോ​​​യ കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ​​​നി​​​ന്നു പ്ര​​​തി​​​ക​​​ളു​​​ടെ മൊ​​​ബൈ​​​ൽ ഫോ​​​ണും മ​​​റ്റും ക​​​ണ്ടെ​​​ടു​​​ക്കു​​​ന്നു.

ഫെ​​​ബ്രു​​​വ​​​രി 27

നി​​​ർ​​​ണാ​​​യ​​​ക ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ ഫോ​​​ണ്‍ ക​​​ണ്ടെ​​​ത്താ​​​ൻ പോ​​​ലീ​​​സി​​​നു സാ​​​ധി​​​ച്ചി​​​ല്ല.വി​​​ജീ​​​ഷി​​​ന്‍റെ സു​​​ഹൃ​​​ത്ത് ക​​​സ്റ്റ​​​ഡി​​​യി​​​ൽ.

ഫെ​​​ബ്രു​​​വ​​​രി 28

സു​​​നി​​​യു​​​ടെ മൊ​​​ഴിയിൽ കൊ​​​ച്ചി​​​ക്കാ​​​യ​​​ലി​​​ൽ മൊബൈലിനായി തെ​​​ര​​​ച്ചി​​​ൽ.

മാ​​​ർ​​​ച്ച് നാ​​​ല്

ഫോ​​​ണി​​​ലെ ദൃ​​​ശ്യ​​​ങ്ങ​​​ൾ മ​​​റ്റൊ​​​രു ഫോ​​​ണി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​താ​​​യി സു​​​നി മൊ​​​ഴി ന​​​ൽ​​​കു​​​ന്നു.ഫോ​​​ണ്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ ഏ​​​ൽ​​​പ്പി​​​ച്ചെ​​​ന്നും സു​​​നി.

മാ​​​ർ​​​ച്ച് 19

സു​​​നി​​​യു​​​മാ​​​യി അ​​​ടു​​​പ്പ​​​മു​​​ള്ള ഷൈ​​​നി അ​​​റ​​​സ്റ്റി​​​ൽ

ജൂ​​​ണ്‍ 24

സു​​​നി​​​യു​​​ടെ സു​​​ഹൃ​​​ത്ത് വി​​​ഷ്ണു പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു വി​​​ളി​​​ച്ച​​​താ​​​യി ദി​​​ലീ​​​പും സു​​​ഹൃ​​​ത്തും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ നാ​​​ദി​​​ർ​​​ഷ​​​യും പ​​​രാ​​​തി ന​​​ൽ​​​കി​​​യ വി​​​വ​​​രം പു​​​റ​​​ത്തു വ​​​രു​​​ന്നു.
ജ​​​യി​​​ലി​​​ൽ​​​നി​​​ന്നു ദി​​​ലീ​​​പി​​​നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി ഏ​​​ഴു​​​തി​​​യ ക​​​ത്ത് പു​​​റ​​​ത്ത്.

ജൂ​​​ണ്‍ 26

നാ​​​ദി​​​ർ​​​ഷ​​​യെ വി​​​ളി​​​ച്ചു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ പ​​​ൾ​​​സ​​​ർ സു​​​നി​​​യോ​​​ടൊ​​​പ്പം ജ​​​യി​​​ലി​​​ൽ ക​​​ഴി​​​ഞ്ഞ വി​​​ഷ്ണു അ​​​റ​​​സ്റ്റി​​​ൽ.

ജൂ​​​ണ്‍ 27

അ​​​നാ​​​വ​​​ശ്യ​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ര​​​യാ​​​യ ന​​​ടി.
അനാവശ്യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ പാടില്ലെന്നു വി​​​മെ​​​ൻ ഇ​​​ൻ സി​​​നി​​​മ ക​​​ള​​​ക്ടീ​​​വ്.

ജൂ​​​ണ്‍ 28

ദി​​​ലീ​​​പി​​​ന്‍റെ​​​യും നാ​​​ദി​​​ർ​​​ഷ​​​യു​​​ടെ​​​യും മൊ​​​ഴി ആ​​​ലു​​​വ പോ​​​ലീ​​​സ് ക്ല​​​ബി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്നു.
മൊ​​​ഴി​​​യെ​​​ടു​​​ക്ക​​​ൽ നീ​​​ണ്ട​​​ത് പ​​​ന്ത്ര​​​ണ്ട​​​ര മ​​​ണി​​​ക്കൂ​​​ർ.

കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന അ​​​മ്മ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​​ത്തി​​​ൽ ദി​​​ലീ​​​പി​​​നു പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി​​​ല്ല.
ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ം അ​​​മ്മ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ.

ജൂ​​​ണ്‍ 29

ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു യോ​​​ഗ​​​ത്തി​​​ൽ ആ​​​രും ഒന്നും ഉ​​​ന്ന​​​യി​​​ച്ചി​​​ല്ലെ​​​ന്ന് അ​​​മ്മ പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​ന്ന​​​സെ​​​ന്‍റ്.

മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു മു​​​കേ​​​ഷും ഗ​​​ണേ​​​ഷ്കു​​​മാ​​​റും ത​​ട്ടി​​ക്ക‍യ​​റു​​ന്നു.

ന​​​ടി​​​യെ​​​പ്പ​​​റ്റി മോ​​​ശ​​​മാ​​​യി പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നു ദി​​​ലീ​​​പ്
ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട ന​​​ടി​​​യും ദി​​​ലീ​​​പും അ​​​മ്മ​​​യു​​​ടെ മ​​​ക്ക​​​ളാ​​​ണെ​​​ന്നും ഒ​​​രു​​​പോ​​​ലെ​​​യാ​​​ണെ​​​ന്നും അ​​​മ്മ.

ജൂ​​​ലൈ നാ​​​ല്

സ്രാ​​​വു​​​ക​​​ൾ കു​​​ടു​​​ങ്ങാ​​​നു​​​ണ്ടെ​​​ന്നു സു​​​നി

ജു​​​ലൈ ആ​​​റ്

സു​​​നി പ​​​റ​​​ഞ്ഞ​​​തെ​​​ല്ലാം ശ​​​രി​​​യെ​​​ന്നു വി​​​ഷ്ണു​​​വും ക​​​ത്ത് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി എ​​​ഴു​​​തി​​​ച്ച​​​തെ​​​ന്നു വി​​​പി​​​ൻ​​​ലാ​​​ലും.

ജൂ​​​ലൈ പ​​​ത്ത്

ദി​​​ലീ​​​പി​​​നെ വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്യാ​​​ൻ രാ​​​വി​​​ലെ വി​​​ളി​​​ക്കു​​​ന്നു. വൈ​​​കു​​​ന്നേ​​​രം ആ​​​റ​​​ര​​​യോ​​​ടെ ദി​​​ലീ​​​പി​​​ന്‍റെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്നു.എ​​​ട്ട​​​ര​​​യോ​​​ടെ ദി​​​ലീ​​​പി​​​ന്‍റെ അ​​​റ​​​സ്റ്റ് ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്നു.

രാമലീല 21നു തിയറ്ററുകളിലെത്തും: ടോമിച്ചൻ മുളകുപ്പാടം

കൊ​​ച്ചി: ദി​​ലീ​​പ് നാ​​യ​​ക​​നാ​​യ ഏ​​റ്റ​​വും പു​​തി​​യ ചി​​ത്ര​​മാ​​യ “രാ​​മ​​ലീ​​ല’​​യെ ന​​ടി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട കേ​​സും അ​​തു​​സം​​ബ​​ന്ധി​​ച്ച വി​​വാ​​ദ​​ങ്ങ​​ളും ഒ​​രു​​ത​​ര​​ത്തി​​ലും ബാ​​ധി​​ക്കി​​ല്ലെ​​ന്നു നി​​ർ​​മാ​​താ​​വ് ടോ​​മി​​ച്ച​​ൻ മു​​ള​​കു​​പ്പാ​​ടം. രാ​​മ​​ലീ​​ല 21നു ​​തി​​യ​​റ്റ​​റു​​ക​​ളി​​ലെ​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. പു​​ലി​​മു​​രു​​ക​​നു​​ശേ​​ഷം ടോ​​മി​​ച്ച​​ൻ മു​​ള​​കു​​പ്പാ​​ടം നി​​ർ​​മി​​ക്കു​​ന്ന രാ​​മ​​ലീ​​ല 14 കോ​​ടി ചെ​​ല​​വി​​ലാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ദി​​ലീ​​പി​​നെ​​തി​​രാ​​യ ആ​​രോ​​പ​​ണ​​ങ്ങ​​ൾ രാ​​മ​​ലീ​​ല എ​​ന്ന ചി​​ത്ര​​ത്തി​​ന്‍റെ സാ​​ധ്യ​​ത​​ക​​ൾ​​ക്ക് മ​​ങ്ങ​​ലേ​​ൽ​​പ്പി​​ച്ചു​​വെ​​ന്ന പ്ര​​ചാ​​ര​​ണം ശ​​രി​​യ​​ല്ല.പു​​തി​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ ദി​​ലീ​​പി​​ന്‍റെ ക​​രി​​യ​​റി​​ൽ ഏ​​റെ നി​​ർ​​ണാ​​യ​​ക​​മാ​​ണ് രാ​​മ​​ലീ​​ല. പു​​തു​​മു​​ഖ​​മാ​​യ അ​​രു​​ണ്‍ ഗോ​​പി​​യാ​​ണ് ചി​​ത്രം സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന​​തെ​​ന്നും ടോ​​മി​​ച്ച​​ൻ പ​​റ​​ഞ്ഞു.

നീ​​​തി​​​കി​​​ട്ടു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ച്ച​​​താ​​​യി ന​​​ടി​​​യു​​​ടെ കു​​​ടും​​​ബം

തൃ​​​ശൂ​​​ർ: കേ​​​സി​​​ൽ നീ​​​തി കി​​​ട്ടു​​​മെ​​​ന്നു പ്ര​​​തീക്ഷി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ന​​​ടി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. നേ​​​ര​​​ത്തേ കേ​​​സി​​​ൽ ന​​​ടി​​​ക്കാ​​​യി പ​​​ത്ര​​​ക്കു​​​റി​​​പ്പ് ഇ​​​റ​​​ക്കി​​​യ സ​​​ഹോ​​​ദ​​​ര​​​ന്‍റെ ഫേ​​​സ് ബു​​​ക്ക് പേ​​​ജി​​​ലാ​​​ണ് ന​​​ടി​​​യു​​​ടെ വാ​​​ക്കു​​​ക​​​ളാ​​​യി പ്ര​​​തി​​​ക​​​ര​​​ണം പോ​​​സ്റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

ദൈ​​​വ​​​ത്തി​​​ന്‍റെ സ്പ​​​ർ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ല്ലാ​​​യി​​​ട​​​ത്തും. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ നീ​​​തി കി​​​ട്ടു​​​മെ​​​ന്ന് എ​​​ല്ലാ​​​വ​​​രും ക​​​രു​​​തി​​​യി​​​രു​​​ന്നു. കേ​​​സ് അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​ക്കു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​ൻ പ​​​ല​​​രും പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും കേ​​​ര​​​ള പോ​​​ലീ​​​സി​​​ൽ വി​​​ശ്വാ​​​സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​തോ​​​ടൊ​​​പ്പം കേ​​​ര​​​ള​​​ത്തി​​​ലെ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു വ​​​രു​​​ന്ന ആ​​​രാ​​​ധ​​​ക​​​രും ന​​​ൽ​​​കി​​​യ പി​​​ന്തു​​​ണ​​​യ്ക്കു പോ​​​സ്റ്റി​​​ൽ ന​​​ന്ദി​​​യും പ​​​റ​​​യു​​​ന്നു.മ​​​റ്റു പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കൊ​​​ന്നും ന​​​ടി​​​യു​​​ടെ കു​​​ടും​​​ബം ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

മ​ക്ക​ളോ​ടു​ മ​റു​പ​ടി​ പറയാൻ “അ​മ്മ’ വി​ഷ​മി​ക്കും

കൊ​​​ച്ചി: താ​​​ര​​​സം​​​ഘ​​​ട​​​ന​​​യി​​​ലെ പ്ര​​​ബ​​​ല​​​ താ​​​രം ക്രി​​​മി​​​ന​​​ൽ കേ​​​സി​​​ൽ അ​​​ക​​​ത്താ​​കു​​ന്പോ​​​ൾ, “അ​​​മ്മ​​​യ്ക്കും മ​​​ക്ക​​​ൾ’​​​ക്കും മു​​​ന്പി​​​ൽ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ങ്ങ​​​ൾ അ​​ന​​​വ​​​ധി. ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ദി​​​ലീ​​​പി​​​നു ക്ലീ​​​ൻ ചി​​​റ്റു ന​​​ൽ​​​കി​​​യു​​​ള്ള അ​​മ്മ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ക​​​ർ​​​ശ​​​ന​​​നി​​​ല​​​പാ​​​ട്, ഇ​​​ര​​​യ്ക്കൊ​​​പ്പം നി​​​ന്നി​​​ല്ലെ​​​ന്ന പ​​​ഴി, ജ​​​ന​​​റ​​​ൽ​​​ബോ​​​ഡി യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള താ​​​ര​​​ങ്ങ​​​ളു​​​ടെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണം, സൂ​​​പ്പ​​​ർ താ​​​ര​​​ങ്ങ​​​ളു​​​ടെ നി​​​ശ​​​ബ്ദ​​​ത, ന​​​ടി​​​മാ​​​രു​​​ടെ പ​​​രാ​​​തി​​​ക​​​ൾ ഇ​​​തെ​​​ല്ലാം മ​​​ക്ക​​​ളോ​​​ടും മ​​​ല​​​യാ​​​ളി​​​ക​​​ളോ​​​ടും വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ അ​​​മ്മ വി​​​ഷ​​​മി​​​ക്കും.

ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ഴും പ്ര​​​ധാ​​​ന പ്ര​​​തി സു​​​നി​​​ൽ​​​കു​​​മാ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​പ്പോ​​​ഴും താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് മ​​​ല​​​യാ​​​ളം മൂ​​​വി ആ​​​ർ​​​ട്ടിസ്റ്റ്സി​​​ന്‍റെ (അ​​​മ്മ) ട്ര​​​ഷ​​​റ​​​ർ കൂ​​​ടി​​​യാ​​​യ ദി​​​ലീ​​​പി​​​ന്‍റെ, കേ​​​സു​​​മാ​​​യ ബ​​​ന്ധ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഒ​​​ളി​​​ഞ്ഞും തെ​​​ളി​​​ഞ്ഞും സൂ​​​ച​​​ന​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു. അ​​​പ്പോ​​​ഴെ​​​ല്ലാം അ​​​മ്മ​​​യു​​​ടെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ദ്ദേ​​​ഹ​​​ത്തെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് എ​​​ടു​​​ത്ത​​​ത്.

ജൂ​​​ണ്‍ 28നു ​​​ദി​​​ലീ​​​പി​​​നെ​​​യും നാ​​​ദി​​​ർ​​​ഷ​​​യെ​​​യും ചോ​​​ദ്യം ചെ​​​യ്യാ​​​ൻ പോ​​​ലീ​​​സ് വി​​​ളി​​​പ്പി​​​ച്ച​​​പ്പോ​​​ഴും ഇ​​​രു​​​വ​​​രെ​​​യും സം​​​ഘ​​​ട​​​ന പി​​​ന്തു​​​ണ​​​ച്ചു. പി​​​റ്റേ​​​ന്ന് അ​​​മ്മ​​​യു​​​ടെ പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ ചി​​​ല താ​​​ര​​​ങ്ങ​​​ൾ ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച സം​​​ഭ​​​വം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​ട്ടും ഇ​​​ര​​​യെ പി​​​ന്തു​​​ണ​​​യ്ക്കാ​​​നോ ദി​​​ലീ​​​പി​​​ന്‍റെ വാ​​​ദ​​​ങ്ങ​​​ളെ ത​​​ള്ളാ​​​നോ നേ​​​തൃ​​​ത്വം ത​​​യാ​​​റാ​​​യി​​​ല്ല.

തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​മ്മ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യ ഗ​​​ണേ​​​ഷ്കു​​​മാ​​​ർ, മു​​​കേ​​​ഷ്, ഇ​​​ന്ന​​​സെ​​​ന്‍റ് എ​​​ന്നി​​​വ​​​രും ദി​​​ലീ​​​പി​​​നു​​​വേ​​​ണ്ടി മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു ക​​​യ​​​ർ​​​ത്തു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലെ മ​​​ര്യാ​​​ദ​​​വി​​​ട്ട പ്ര​​​ക​​​ട​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​മ്മ പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​ന്ന​​​സെ​​​ന്‍റ് മാ​​​പ്പു ചോ​​​ദി​​​ച്ച​​​പ്പോ​​​ഴും ദി​​​ലീ​​​പി​​​നെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ അ​​​ദ്ദേ​​​ഹം മ​​​റ​​​ന്നി​​​ല്ല.

അ​​​മ്മ​​​യു​​​ടെ അ​​​വ​​​സാ​​​ന​​​ത്തെ പൊ​​​തു​​​യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം പ​​​ല താ​​​ര​​​ങ്ങ​​​ളും ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ​​​യും മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രെ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. ന​​​ടി​​​ക്കു​​​നേ​​​രെ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​മ്മ​​​യെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യ​​​വ​​​രി​​​ൽ സി​​​നി​​​മാ​​​മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്കു പു​​​റ​​​മേ, രാഷ്‌ട്രീയ, സാം​​​സ്കാ​​​രി​​​ക നേ​​​താ​​​ക്ക​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

ന​​​ടി​​​ക്കു​​​നേ​​​രേയു​​​ള്ള അ​​​ക്ര​​​മ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​ൻ ഫെ​​​ബ്രു​​​വ​​​രി 19നു ​​​കൊ​​​ച്ചി​​​യി​​​ൽ താ​​​ര​​​ങ്ങ​​​ൾ സം​​​ഗ​​​മി​​​ച്ച​​​പ്പോ​​​ൾ ദി​​​ലീ​​​പ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. അ​​​ന്നു ദി​​​ലീ​​​പ് പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ളും അ​​​മ്മ​​​യു​​​ടെ സം​​​ഘ​​​ട​​​നാ​​​വ​​​ഴി​​​ക​​​ളി​​​ൽ ദ​​​ഹ​​​ന​​​ക്കേ​​​ടാ​​​യി അ​​​വ​​​ശേ​​​ഷി​​​ക്കും.
ഇ​​​ന്ത്യ​​​ൻ സി​​​നി​​​മാ​​​മേ​​​ഖ​​​ല​​​യി​​​ൽ താ​​​ര​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന എ​​​ന്ന ആ​​​ശ​​​യം ആ​​​ദ്യ​​​മാ​​​യി യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യ​​​ത് അ​​​മ്മ​​​യി​​​ലൂ​​​ടെ​​​യാ​​​ണ്. 460-ഓ​​​ളം അം​​​ഗ​​​ങ്ങ​​​ളു​​​ള്ള അ​​​മ്മ, 2004ലെ ​​​സി​​​നി​​​മാ​​​ത​​​ർ​​​ക്കം ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. 2008ൽ ​​​ഹി​​​റ്റ് സി​​​നി​​​മ​​​യാ​​​യ “ട്വ​​​ന്‍റി ട്വ​​​ന്‍റി’, അ​​​മ്മ​​​യു​​​ടെ വി​​​ജ​​​യ​​​വ​​​ഴി​​​ക​​​ളി​​​ൽ സു​​​പ്ര​​​ധാ​​​ന​​​മാ​​​യി​​​രു​​​ന്നു. ആ ​​​സി​​​നി​​​മ​​​യു​​​ടെ നി​​​ർ​​​മാ​​​ണ​​​ച്ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ത്ത താ​​​രം ഇ​​​ന്ന് അ​​​ഴി​​​ക്കു​​​ള്ളി​​​ലാ​​​കു​​​ന്പോ​​​ൾ, പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലാ​​​വു​​​ന്ന​​​ത് “അ​​​മ്മ’​​​യും കൂ​​​ടി​​​യാ​​​ണ്.

അറസ്റ്റിലേക്ക് എ​ത്തി​യ​ത് ഇ​ങ്ങ​നെ…

കൊ​​​ച്ചി: ഏ​​​റെ ഊ​​​ഹാ​​പോ​​​ഹ​​​ങ്ങ​​​ൾ​​​ക്കു​​ശേ​​​ഷ​​​മാ​​​ണു ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ ന​​​ട​​​ൻ ദി​​​ലീ​​​പി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തു മു​​​ത​​​ൽ ദി​​​ലീ​​​പി​​​ന്‍റെ പേ​​​രും കേ​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​യ​​​ർ​​​ന്നി​​രു​​​ന്നു. പ​​​ൾ​​​സ​​​ർ സു​​​നി​​​ക്കു ക്വ​​​ട്ടേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ​​​ത് ദി​​​ലീ​​​പാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണ് വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, പോ​​​ലീ​​​സ് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ഇ​​​തു സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നി​​​ല്ല.

കേ​​​സ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​ഘ​​​ട്ട​​​ത്തി​​​ൽ പ​​​ൾ​​​സ​​​ർ സു​​​നി​​​യെ​​​ന്ന സു​​​നി​​​ൽ​​​കു​​​മാ​​​റി​​​നെ മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​ക്കി​​യാ​​ണു പോ​​​ലീ​​​സ് കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കി​ കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ​​ത്. കേ​​​സി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന തെ​​​ളി​​​യി​​​ക്കാ​​​ൻ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം വേ​​ണ്ടി​​വ​​രു​​മെ​​ന്ന് ഈ ​​ഘ​​ട്ട​​ത്തി​​ൽ പോ​​ലീ​​സ് വ്യ​​ക്ത​​മാ​​ക്കി​​യ​​രു​​ന്നു. കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച കേ​​​സി​​​ൽ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ന​​ട​​ത്തു​​​ന്ന അ​​​സ്വാ​​​ഭാ​​​വി​​​ക​​​ത​​​യും ഈ ​​​കേ​​​സി​​​നു​​​ണ്ടാ​​​യി​.

അ​​​വ​​​സാ​​​നി​​​ച്ചു​​​വെ​​​ന്നു ക​​​രു​​​തി​​​യ കേ​​​സി​​​ൽ വ​​​ഴി​​​ത്തി​​​രി​​​വു​​​ണ്ടാ​​​യ​​​ത് ജൂ​​​ണ്‍ 24നു ​​​പു​​​റ​​​ത്തു വ​​​ന്ന പ​​​ൾ​​​സ​​​ർ സു​​​നി​​​യു​​​ടെ ക​​​ത്താ​​​ണ്. ജ​​​യി​​​ലി​​​ൽ​​നി​​​ന്നു ദി​​​ലീ​​​പി​​​നു സു​​​നി എ​​​ഴു​​​തി​​​യ​​​തെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന ക​​​ത്തി​​​ൽ ത​​​നി​​​ക്ക് കേ​​​സ് ന​​​ട​​​ത്താ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ പ​​​ണം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ദി​​​ലീ​​​പേ​​​ട്ട​​​നെ കാ​​​ട്ടി​​​ക്കൊ​​​ടു​​​ക്കി​​​ല്ലെ​​​ന്നും ഉ​​ണ്ടാ​​യി​​രു​​ന്നു.

ദി​​ലീ​​പി​​ന്‍റെ സു​​ഹൃ​​ത്തും സം​​വി​​ധാ​​യ​​ക​​നു​​മാ​​യ നാ​​​ദി​​​ർ​​​ഷ​​യെ​​യും ദി​​ലീ​​പി​​ന്‍റെ മാ​​നേ​​ജ​​ർ അ​​പ്പു​​ണ്ണി​​യെ​​യും ജ​​​യി​​​ലി​​​ൽ​​നി​​​ന്നു പ​​​ൾ​​​സ​​​ർ സു​​​നി ഫോ​​ണി​​ൽ വി​​​ളി​​​ച്ച​ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്താ​​യ​​തു കു​​രു​​ക്കു​​ക​​ൾ മു​​റു​​ക്കി.

എ​​​ട്ടു​​​മി​​​നി​​​റ്റ് വ​​​രെ നീ​​​ണ്ട ഫോ​​​ണ്‍​കോ​​​ളു​​ക​​ൾ പ​​രി​​ശോ​​ധ​​ന​​യി​​ൽ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ഫോ​​ൺ​​വി​​ളി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു സു​​​നി​​​യു​​​ടെ സ​​​ഹ​​​ത​​​ട​​​വു​​​കാ​​​ര​​​ൻ ജി​​​ൻ​​​സ​​​ണ്‍ കോ​​​ട​​​തി​​​യി​​​ൽ ന​​​ല്കി​​​യ ര​​​ഹ​​​സ്യ​​മൊ​​​ഴി​ ദി​​​ലീ​​​പി​​​നെ​​തി​​രേ​​യു​​ള്ള തെ​​ളി​​വു​​ക​​ൾ ശ​​ക്ത​​മാ​​ക്കി. ക​​​ഴി​​​ഞ്ഞ മാ​​​സം 28നു ​​​ദി​​​ലീ​​​പി​​​നെ പോ​​​ലീ​​​സ് പ​​ന്ത്ര​​ണ്ട​​ര മ​​ണി​​ക്കൂ​​ർ നീ​​ണ്ട ചോ​​​ദ്യം ചെ​​​യ്തിരുന്നു. അ​​ന്നു​​ത​​ന്നെ അ​​റ​​സ്റ്റ് ഉ​​ണ്ടാ​​കു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​വും പ​​ര​​ന്നെ​​ങ്കി​​ലും അ​​റ​​സ്റ്റ് ഉ​​ണ്ടാ​​യി​​ല്ല.

ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു ശേ​​ഷം വി​​ട്ട​​യ​​ച്ചെ​​ങ്കി​​ലും ദി​​ലീ​​പി​​നു ക്ലീ​​ൻ ചി​​റ്റ് ന​​ൽ​​കാ​​ൻ അ​​ന്വേ​​ഷ​​ണ​​സം​​ഘം ത​​യാ​​റാ​​യി​​ല്ല. വേ​​​ണ്ടി വ​​​ന്നാ​​​ൽ ദി​​​ലീ​​​പി​​​നെ വീണ്ടും ചോ​​​ദ്യം ചെ​​​യ്യു​​​മെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ സം​​​ഘം അ​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​യി​​രു​​ന്നു​. കൂ​​ടു​​ത​​ൽ തെ​​ളി​​വു​​ക​​ൾ​​ക്കു ശേ​​ഷം മ​​തി അ​​റ​​സ്റ്റ് എ​​ന്ന ഉ​​ന്ന​​ത​​ത​​ല നി​​ർ​​ദേ​​ശ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് അ​​റ​​സ്റ്റ് ഇ​​തു​​വ​​രെ നീ​​ണ്ട​​ത്.

ദി​​ലീ​​പിനെ ചോ​​​ദ്യം ചെയ്തശേഷമുള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ പ​​ൾ​​സ​​ർ സു​​​നി ദി​​​ലീ​​​പി​​​ന്‍റെ മാ​​​നേ​​​ജ​​​ർ അ​​​പ്പു​​​ണ്ണി​​​യു​​​മാ​​​യി അ​​​ടു​​​പ്പ​​​മു​​​ള്ള​​​വ​​​രു​​​ടെ ന​​​ന്പ​​​റു​​​ക​​​ളി​​​ലേ​​​ക്ക് നി​​​ര​​​ന്ത​​​രം വി​​​ളി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി. ഇ​​​രു​​​വ​​​രും ഒ​​​രേ ട​​​വ​​​റി​​​നു കീ​​​ഴി​​​ൽ പ​​​ല​​വ​​​ട്ടം ഒ​​​രു​​​മി​​​ച്ചു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും തെ​​ളി​​ഞ്ഞു.

തൃ​​ശൂ​​രി​​ൽ ജോ​​ർ​​ജേ​​ട്ട​​ൻ​​സ് പൂ​​രം എ​​ന്ന സി​​നി​​മ​​യു​​ടെ ലൊ​​ക്കേ​​ഷ​​നി​​ൽ ദി​​ലീ​​പും പ​​ൾ​​സ​​ർ സു​​നി​​യും ഒ​​രു​​മി​​ച്ചു നി​​ൽ​​ക്കു​​ന്ന ചി​​ത്രം പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ സു​​നി​​യെ പ​​രി​​ച​​യ​​മി​​ല്ലെ​​ന്ന ദി​​ലീ​​പി​​ന്‍റെ മൊ​​ഴി ക​​ള്ള​​മെ​​ന്നു വ്യ​​ക്ത​​മാ​​യി. ഇ​​​തു കേ​​​സി​​​ൽ നി​​​ർ​​​ണാ​​​യ​​​ക വ​​​ഴി​​​ത്തി​​​രി​​​വാ​​​യി.അ​​തി​​​നി​​​ടെ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഒ​​​രു മാ​​​ഡ​​​ത്തി​​​ന്‍റെ പേ​​​രും ഉ​​​യ​​​ർ​​​ന്നു കേ​​​ട്ടു. അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ ഫെ​​​നി ബാ​​​ല​​​കൃ​​​ഷ്ണ​​​നാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ന​​​ട​​​ത്തി​​​യ​​​ത്.

പ​​​ൾ​​​സ​​​ർ സു​​​നി​​​യെ ജാ​​​മ്യ​​​ത്തി​​​ലെ​​​ടു​​​ക്കാ​​​ൻ നി​​യ​​മ​​സ​​ഹാ​​യം തേ​​ടി​​യെ​​ത്തി​​യ ഇ​​​യാ​​​ളു​​​ടെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​ണ് മാ​​​ഡ​​​ത്തി​​​ന്‍റെ കാ​​​ര്യം ത​​​ന്നോ​​​ടു പ​​​റ​​​ഞ്ഞ​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ഫെ​​​നി പ​​​റ​​​ഞ്ഞ​​​ത്.ദി​​ലീ​​പി​​ന്‍റെ ഭാ​​ര്യ കാ​​വ്യാ മാ​​ധ​​വ​​നി​​ലേ​​ക്കും കാ​​വ്യ​​യു​​ടെ അ​​മ്മ​​യി​​ലേ​​ക്കും ഇ​​തോ​​ടെ അ​​ന്വേ​​ഷ​​ണം നീ​​ണ്ടു. കാ​​വ്യയുടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ക​​ട​​വ​​ന്ത്ര​​യി​​ലെ സ്ഥാ​​പ​​ന​​ത്തി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തിയെങ്കിലും എ​​ന്നാ​​ൽ പോ​​​ലീ​​​സി​​നു കാ​​​ര്യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ല്ല.

ഫെ​​​നി ബാ​​​ല​​​കൃ​​​ഷ്ണ​​​നെ​​​യും പോ​​​ലീ​​​സ് ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു. ഇതിനിടെ, ര​​​ണ്ടാം ഘ​​​ട്ട ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി ദി​​​ലീ​​​പി​​​നെ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ര​​​ഹ​​​സ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു വ​​​രു​​​ത്തി. ചോ​​​ദ്യം ചെ​​​യ്ത​​​തി​​​ൽ ആ​​​ലു​​​വ പോ​​​ലീ​​​സ് ക്ല​​​ബി​​​ൽ വ​​​ച്ച് ന​​​ൽ​​​കി​​​യ മൊ​​​ഴി​​​യു​​​മാ​​​യി പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി.

ക​​​ഴി​​​ഞ്ഞ 28ന് ​​​ന​​​ട​​​ന്ന ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു ശേ​​​ഷം പോ​​​ലീ​​​സ് ശേ​​​ഖ​​​രി​​​ച്ച തെ​​​ളി​​​വു​​​ക​​​ളും മൊ​​​ഴി​​​യി​​​ലെ പൊ​​​രു​​​ത്ത​​​ക്കേ​​​ടും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് അ​​​റ​​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

“മലയാള സിനിമയുടെ നെഞ്ചിലേറ്റ മുറിവ്’

കൊ​​ച്ചി: ന​​ടി ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​യാ​​യി ന​​ട​​ൻ ദി​​ലീ​​പ് അ​​റ​​സ്റ്റി​​ലാ​​യ​​തു മ​​ല​​യാ​​ള സി​​നി​​മ​​യു​​ടെ നെ​​ഞ്ചി​​ലേ​​റ്റ മു​​റി​​വാ​​ണെ​​ന്നു സം​​വി​​ധാ​​യ​​ക​​ൻ വി​​ന​​യ​​ൻ. പ​​ക​​പോ​​ക്ക​​ലി​​ൽ അ​​ഗ്ര​​ഗ​​ണ്യ​​നാ​​ണു ദി​​ലീ​​പ്. ത​​നി​​ക്ക് ഇ​​ഷ്ട​​മി​​ല്ലാ​​ത്ത​​വ​​രോ​​ടു​​ള്ള ദി​​ലീ​​പി​​ന്‍റെ ന​​ട​​പ​​ടി​​ക​​ൾ വ​​ള​​രെ മോ​​ശ​​മാ​​യി​​രു​​ന്നു. ദി​​ലീ​​പി​​ന്‍റെ ഈ ​​സ്വ​​ഭാ​​വ​​ത്തോ​​ടു​​ള്ള ത​​ന്‍റെ എ​​തി​​ർ​​പ്പ് ആ​​ദ്യം മു​​ത​​ൽ​​ക്കേ താ​​ൻ പ്ര​​ക​​ടി​​പ്പി​​ച്ചി​​രു​​ന്നു. ന​​ടി​​ക്കു നീ​​തി ല​​ഭി​​ക്കേ​​ണ്ട​​ത് ഇ​​ത്ത​​ര​​മൊ​​രു ദു​​ര​​നു​​ഭ​​വം വീ​​ണ്ടും ഉ​​ണ്ടാ​​വാ​​തി​​രി​​ക്കാ​​ൻ അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നും വി​​ന​​യ​​ൻ പ​​റ​​ഞ്ഞു.

സ​ർ​ക്കാ​ർ മു​ൻ​വി​ധി​യോ​ടെ കേ​സി​നെ സ​മീ​പി​ച്ചി​ട്ടി​ല്ല: കോ​ടി​യേ​രി

ആ​​​ലു​​​വ: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തെ സ​​​ർ​​​ക്കാ​​​ർ മു​​​ൻ​​​വി​​​ധി​​​ക​​​ളോ​​​ടെ​​​യ​​​ല്ല സ​​​മീ​​​പി​​​ച്ച​​​തെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ. നി​​​ഷ്പ​​​ക്ഷ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് കേ​​​സി​​​ൽ ന​​​ട​​​ന്ന​​​ത്. ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന സം​​​ബ​​​ന്ധി​​​ച്ച് ആ​​​ക്ഷേ​​​പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​ലു​​​വ​​​യി​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് പ​​​റ​​​ഞ്ഞു.

കേ​​​സി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ല്ലെ​​​ന്ന് പ​​​റ​​​ഞ്ഞ​​​ത് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട്, അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ ഗു​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്ന ആ​​​ക്ഷേ​​​പം ഉ​​​യ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. വ്യ​​​ക്ത​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യാ​​​ണ് ഇ​​​പ്പോ​​​ൾ പോ​​​ലീ​​​സ് പ്ര​​​തി ചേ​​​ർ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ തെ​​​ളി​​​വു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​ർ ര​​​ക്ഷ​​​പെ​​​ടി​​​ല്ലെ​​​ന്നും കോ​​​ടി​​​യേ​​​രി പ​​​റ​​​ഞ്ഞു.

Related posts