കെട്ടിയവനെ ചുട്ടു തിന്നവളല്ലേ നീ ! സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരേ കമന്റിട്ടയാളെ കണ്ടു കിട്ടാന്‍ ആളുകളുടെ സഹായമഭ്യര്‍ഥിച്ച് മഞ്ജു സുനിച്ചന്‍…

നടികള്‍ക്കെതിരേയുള്ള സോഷ്യല്‍ മീഡിയ വെട്ടുകിളികളുടെ ആക്രമണങ്ങള്‍ അത്ര അസാധാരണമല്ല. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്ന നടിമാരിലൊരാളാണ് മഞ്ജു സുനിച്ചന്‍.

തന്റെ പോസ്റ്റുകള്‍ക്ക് എല്ലായ്പ്പോഴും മോശം കമന്റുകള്‍ ഇടുന്ന ഒരു വ്യക്തിയെ തുറന്നു കാട്ടിയിരിക്കുകയാണ് മഞ്ജു ഇപ്പോള്‍.

മഞ്ജുവിന്റെ ഭര്‍ത്താവിനെ കുറിച്ചാണ് മോശം രീതിയില്‍ ഇയാള്‍ കമന്റ് ചെയ്യുന്നത്. കമന്റുകളുടെയും കമന്റിടുന്ന ജോര്‍ജ് വി.എസ് എന്ന വ്യക്തിയുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടുകളുമാണ് മഞ്ജു ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

കൊറോണ പ്രതിസന്ധിക്കിടെ നിന്റെ പേഴ്സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവര്‍ക്ക് പോസ്റ്റ് സ്‌കിപ് ചെയ്യാം.

ഭര്‍ത്താവിനെ കുറിച്ച് വളരെയധികം ആധിയുള്ള ഇയാളെ കുറച്ചു ദിവസങ്ങളായി തിരഞ്ഞു നടക്കുകയാണ്, കണ്ടു കിട്ടാന്‍ സഹായിക്കണം എന്ന് മഞ്ജു പോസ്റ്റില്‍ പറയുന്നു.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

”കൊറോണയുടെ ഇടയ്ക്ക് നിന്റെ പേഴ്സണല്‍ കാര്യങ്ങള്‍ കാണാനല്ല ഇവിടെ നേരം എന്ന അഭിപ്രായമുള്ളവര്‍ക്ക് ദയവായി ഈ പോസ്റ്റ് സ്‌കിപ് ചെയ്തു പോകാം..

എന്റെ സുനിച്ചനെ പറ്റി വളരെയധികം ആധിയുള്ള ഈ മനുഷ്യനെ ഞാന്‍ കുറച്ചു ദിവസങ്ങളായി തിരഞ്ഞു നടക്കുന്നുണ്ട്.. ഒന്ന് കണ്ടു കിട്ടാന്‍ സഹായിക്കണം.. കോണ്‍ടാക്ട് നമ്പര്‍ കിട്ടിയാല്‍ വളരെ സന്തോഷം..” എന്നാണ് മഞ്ജുവിന്റെ കുറിപ്പ്.

Related posts

Leave a Comment