ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി ഫോളോ ചെയ്ത് വീഴ്ത്തി; സ്നേഹം നൽകി കുട്ടിയിൽ നിന്ന് 12 പവനും പണവും തട്ടിയെടുത്തു; എല്ലാം നഷ്ടപ്പെട്ട വിദ്യാർഥിനിയെ ചതിച്ച 21 കാരനെ പൊക്കി പോലീസ്


കോ​ട്ട​യം: ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത പ്ര​തി​ക്കെ​തി​രേ നി​ര​വ​ധി കേ​സു​ക​ൾ.

മു​ന്പ് ക​ഞ്ചാ​വ് ക​ട​ത്ത​ല​ട​ക്കം നി​ര​വ​ധി കേ​സു​ക​ളാ​ണ് 21 കാ​ര​നാ​യ പ്ര​തി​യു​ടെ പേ​രി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലു​ള്ള​ത്. ആ​ല​പ്പു​ഴ പ​ഴ​വീ​ട് കൂ​ട്ടു​ങ്ക​ൽ എ​സ്. അ​രു​ണ്‍ (21) ആ​ണ് ഇ​ന്ന​ലെ ഈ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പോ​ക്സോ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്ത പ്ര​തി​യെ ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചാ​ണ് പ്ര​തി വ​ശ​ത്താ​ക്കി​യ​ത്. തു​ട​ർ​ന്നു ലൈം​ഗിക പീഡനം ന​ട​ത്തു​ക​യും പ​ല​പ്പോ​ഴാ​യി എ​ട്ടു പ​വ​ൻ സ്വ​ർ​ണ​വും 20,000 രൂ​പ​യും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കു​റ​ച്ചു നാ​ളാ​യി പ്ര​തി​യാ​യ അ​രു​ണ്‍ പെ​ണ്‍​കു​ട്ടി​യു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​വ​രി​ക​യാ​യി​രു​ന്നു. സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട​തി​ൽ സം​ശ​യ തോ​ന്നി​യ വീ​ട്ടു​കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി.

തു​ട​ർ​ന്നു പെ​ണ്‍​കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​നു വി​ധേ​യ​മാ​ക്കി. ഇ​തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്നു വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.പ്ര​തി​യെ​ക്കു​റി​ച്ചു മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് സം​ഘം ഇ​യാ​ളെ വീ​ട്ടി​ലെത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന പ്ര​തി​യെ ഡി​വൈ​എ​സ്പി എം. ​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ് പോ​ലീ​സ് എ​സ്ഐ പി.​ടി. ബി​ജോ അ​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്കു കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ൾ

Related posts

Leave a Comment