ഉ​ത്സ​വ ല​ഹ​രി​യി​ൽ പെ​രു​ന്ന… മ​ന്നം ജ​യ​ന്തി: ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി

ച​ങ്ങ​നാ​ശേ​രി: സ​മു​ദാ​യാ​ചാ​ര്യ​ന്‍ മ​ന്ന​ത്തു​പ​ത്മ​നാ​ഭ​ന്‍റെ 149ാംജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്നും നാ​ളെ​യും ന​ട​ക്കും. ഇ​ന്നു രാ​വി​ലെ അ​ഖി​ല​കേ​ര​ള നാ​യ​ര്‍ പ്ര​തി​നി​ധി​സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് തു​ട​ക്ക​മാ​യ​ത്. എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ സ്വാ​ഗ​ത​വും സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തി.

എ​ന്‍​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​എം. ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍​എ​സ്എ​സ് സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ര്‍ കോ​യി​ക്ക​ല്‍ പ്ര​സം​ഗി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സം​ഗീ​ത​ക്ക​ച്ചേ​രി, 6.30ന് ​ച​ല​ച്ചി​ത്ര​താ​രം ആ​ശാ ശ​ര​ത്തും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​സ​ന്ധ്യ. രാ​ത്രി ഒ​മ്പ​തി​ന് മേ​ജ​ര്‍ സെ​റ്റ് ക​ഥ​ക​ളി ന​ള​ച​രി​തം നാ​ലാം​ദി​വ​സം.

ജ​യ​ന്തി​ദി​ന​മാ​യ നാ​ളെ രാ​വി​ലെ ഭ​ക്തി​ഗാ​നാ​ലാ​പം. ഏ​ഴു​മു​ത​ല്‍ മ​ന്നം സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന. വേ​ദി​യി​ല്‍ ഏ​ഴു​മു​ത​ല്‍ വെ​ട്ടി​ക്ക​വ​ല കെ.​എ​ന്‍. ശ​ശി​കു​മാ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ഗ​സ്വ​ര​ക്ക​ച്ചേ​രി. രാ​വി​ലെ 8.30ന് ​സാ​ന്ദ്ര​ന​ന്ദ​ല​യം.

11ന് ​ന​ട​ക്കു​ന്ന മ​ന്നം​ജ​യ​ന്തി​സ​മ്മേ​ള​നം എം​ജി സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍​വൈ​സ് ചാ​ന്‍​സി​ല​റും ദേ​ശീ​യ​ന്യൂ​ന​പ​ക്ഷ​ക​മ്മീ​ഷ​നം​ഗ​വു​മാ​യ ഡോ.​സി​റി​യ​ക് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ന്‍​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​എം. ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍​നാ​യ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ട്ര​ഷ​റ​ര്‍ അ​ഡ്വ. എ​ന്‍.​വി.​അ​യ്യ​പ്പ​ന്‍​പി​ള​ള, ഗാ​ന​ര​ച​യി​താ​വ് രാ​ജീ​വ് ആ​ലു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

Related posts

Leave a Comment