ഈ ​ദു​രി​തം കാ​ണാ​തെ പോ​വ​ല്ലേ… വ​ല്ല​പ്പോ​ഴേ വ​രൂ, വ​ന്ന​ലോ ചെ​ളി ക​ല​ങ്ങി​യ മ​ലി​ന​ജ​ലം; ദു​രി​ത​ത്തി​ൽ നൂ​റ്റ​വ​ൻ​പാ​റ നി​വാ​സി​ക​ൾ

ചെങ്ങ​ന്നൂ​ർ: കാ​ത്തി​രു​ന്നു കി​ട്ടു​ന്ന തു​ള്ളി​വെ​ള്ളം കു​ടി​ക്കാ​നാ​വി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, തൊ​ടാ​ൻ പോ​ലും അ​റ​യ്ക്കു​ന്ന അ​വ​സ്ഥ. ന​ഗ​ര​സ​ഭ​യി​ലെ​യും പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ​യും നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന നൂ​റ്റ​വ​ൻ​പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ന്ന് നാ​ട്ടു​കാ​രു​ടെ ക​ണ്ണീ​രാ​യി മാ​റു​ക​യാ​ണ്.

ന​വീ​ക​ര​ണ​മി​ല്ലാ​ത്ത പ​ദ്ധ​തി
1969ൽ 150 ​ഓ​ളം കു​ടും​ബ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച ഈ ​പ​ദ്ധ​തി​ക്ക് ആ​റു പ​തി​റ്റാ​ണ്ടി​നി​പ്പു​റ​വും കാ​ര്യ​മാ​യ വി​പു​ലീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം അ​ഞ്ചി​ര​ട്ടി​യാ​യി വ​ർ​ധി​ച്ചി​ട്ടും പ​ഴ​യ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു ത​ന്നെ ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത് പ​ദ്ധ​തി​യെ ത​ള​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ടു​ത്തി​ടെ 12 ല​ക്ഷം രൂ​പ ചെ​ല​വാ​ക്കി​യെ​ങ്കി​ലും അ​തി​ന്‍റെ ഗു​ണ​മൊ​ന്നും ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

പൈ​പ്പി​ലൂ​ടെ വ​രു​ന്ന​ത് വി​ഷം
വേ​ന​ൽ ക​ടു​ത്ത​തോ​ടെ ജ​ല​സ്രോ​ത​സാ​യ കി​ണ​റ്റി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം. പ​മ്പു ചെ​യ്യു​മ്പോ​ൾ കി​ണ​റി​ന്‍റെ അ​ടി​ത്ത​ട്ടി​ലെ ചെ​ളി​യും മാ​ലി​ന്യ​വു​മാ​ണ് ജ​ല​സം​ഭ​ര​ണി​യി​ലേ​ക്കെ​ത്തു​ന്ന​ത്.

പൈ​പ്പി​ലൂ​ടെ വ​രു​ന്ന​ത് ക​ടും നി​റ​ത്തി​ലു​ള്ള ചെ​ളി ക​ല​ങ്ങി​യ വെ​ള്ള​മാ​ണ്. ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത വി​ധം രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ് ഈ ​ജ​ല​ത്തി​ന്. വെ​ള്ള​ത്തി​നു മു​ക​ളി​ൽ എ​ണ്ണ​മ​യ​മു​ള്ള പാ​ടക​ൾ കെ​ട്ടി​നി​ൽ​ക്കു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

തു​ണി ഉ​പ​യോ​ഗി​ച്ച് അ​രി​ച്ചെ​ടു​ത്താ​ണ് പ​ല​രും വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഈ ​വെ​ള്ളം കു​ടി​ക്കാ​നോ ആ​ഹാ​രം പാ​കം ചെ​യ്യാ​നോ ക​ഴി​യി​ല്ല. വ​ൻ​വി​ല കൊ​ടു​ത്ത് പു​റ​ത്തു​നി​ന്നു വെ​ള്ളം വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഇ​വി​ട​ത്തെ സാ​ധാ​ര​ണ​ക്കാ​ർ.

അ​വ​ഗ​ണ​ന​യു​ടെവാ​ർ​ഡു​ക​ൾ
ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ 17, 19, 20, 21 വാ​ർ​ഡു​ക​ളും പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡും ഉ​ൾ​പ്പെ​ടു​ന്ന വ​ലി​യൊ​രു പ്ര​ദേ​ശ​മാ​ണ് ഈ ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ മ​റ്റു ജ​ല​സ്രോ​ത​സു​ക​ൾ ക​ണ്ടെ​ത്തു​ക ഇ​വി​ട​ത്തെ ജ​ന​ങ്ങ​ൾ​ക്ക് പ്രാ​യോ​ഗി​ക​മ​ല്ല.

പ്ര​ദേ​ശ​ത്തെ യു​വ​ജ​ന കൂ​ട്ടാ​യ്മ​യാ​യ യൂ​ത്ത് എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് എ​ന്നി​വ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നി​ര​വ​ധി ത​വ​ണ പ​രാ​തി​ക​ൾ ന​ൽ​കി ക​ഴി​ഞ്ഞു. എ​ന്നാ​ൽ, അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ ജ​ല​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​കു​മെ​ന്ന ഭീ​തി​യി​ലാ​ണ് നൂ​റ്റ​വ​ൻ​പാ​റ നി​വാ​സി​ക​ൾ. അ​ധി​കൃ​തു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടുപോ​കാ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.നൂ​റ്റ​വ​ൻ​പാ​റ കു​ടി​വെ​ള്ള​ പദ്ധ​തി കാ​ലോ​ചി​ത​മാ​യി വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് കാ​ല​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.

കൊ​ടുംവേ​ന​ലി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ൾ നി​ല​വി​ലെ ചെ​റു​കി​ട കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.കൂ​ടാ​തെ വേ​ന​ൽ ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ടി​വെ​ള്ള​ത്തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Related posts

Leave a Comment