ഇ​ത​ര​ജാ​തി​യി​ൽ​പ്പെ​ട്ട യു​വാ​വി​നെ വി​വാ​ഹം ചെ​യ്ത​ത് ഇ​ഷ്‌​ട​പ്പെ​ട്ടി​ല്ല; അച്ഛൻ മകളുടെ കൈ വെട്ടി

ഹൈ​ദ​രാ​ബാ​ദ്: ഇതരജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്ത മകളുടെ കൈ അച്ഛൻ വെട്ടിയെടുത്തു. ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്.പ്രണയത്തി​ലാ​യി​രു​ന്ന മാ​ധ​വി​യും സന്ദീപും ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹ​ത്തി​ന് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ അച്ഛൻ മ​നോ​ഹ​ർ ചാ​രി​യാ​ണ് കൊ​ല​പാ​ത​ക ശ്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് പോലീ​സ് പറയുന്നത്. ഹൈ​ദ​രാ​ബാ​ദി​ൽ ഇന്നലെ വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മാ​ധ​വി​യും സന്ദീപും ബൈ​ക്ക് റോ​ഡി​ന്‍റെ വ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്ത് അ​തി​ലി​രു​ന്ന് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. കു​റ​ച്ച് സ​മ​യ​ത്തി​ന് ശേ​ഷം മ​റ്റൊ​രു ബൈ​ക്ക് വ​ന്ന് ഇ​വ​രു​ടെ ബൈ​ക്കി​ന് പി​ന്നി​ൽ നി​ർ​ത്തു​ക​യും ഹെ​ൽ​മ​റ്റ് ധ​രി​ച്ച ഒ​രാ​ൾ ഇ​റ​ങ്ങു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന അ​രി​വാ​ൾ എ​ടു​ത്ത സന്ദീപിനെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണത്തി​ൽ നി​ല​ത്ത് വീ​ണ സന്ദീപിനു ശേ​ഷം ഇ​യാ​ൾ മാ​ധ​വി​യെ​യും വെ​ട്ടി. തു​ട​ർ​ന്ന് ആ​ളു​ക​ൾ ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​രി​വാ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ട് പേ​രെ​യും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സ​ന്ദീ​പ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തേ​സ​മ​യം, മാ​ധ​വി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ മേ​​​ൽ​​​ജാ​​​തി​​​ക്കാ​​​രി​​​യെ വി​​​വാ​​​ഹം ചെ​​​യ്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​നാ​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​സിന്‍റെ ചൂ​ടാ​റും മു​ന്പാ​ണ് ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു വീ​ണ്ടും ദു​ര​ഭി​മാ​ന​ക്കൊ​ല​പാ​ത​കശ്ര​മ​ത്തി​ന്‍റെ വാ​ർ​ത്ത പു​റ​ത്തു​വ​രു​ന്ന​ത്. മ​ക​ൾ ദ​ളി​ത് ക്രൈ​സ്ത​വ​നെ വി​വാ​ഹം ചെ​യ്ത​തി​നു പി​താ​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക്വ​ട്ടേ​ഷ​ൻ സം​ഘം യു​വാ​വി​നെ കൊ​ലപ്പെടുത്തുകയായിരുന്നു.

ന​​​ൽ​​​ഗോ​​​ണ്ട ജി​​​ല്ല​​​യി​​​ലെ മി​​​ർ​​​യാ​​​ൽ​​​ഗു​​​ഡ​​​യി​​​ലാ​​​യി​​​രു​​​ന്നു ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ ഭാ​​​ര്യ​​​ക്കു മു​​​ന്നി​​​ൽ പെ​​​രു​​​മ​​​ല്ല പ്ര​​​ണ​​​യ്കു​​​മാ​​​റി(24)​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. മി​​​ർ​​​യാ​​​ൽ​​​ഗു​​​ഡ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്നു ഭാ​​​ര്യ അ​​​മൃ​​​തവ​​​ർ​​​ഷി​​​ണി(21)​​​ക്കൊ​​​പ്പം ന​​​ട​​​ന്നു​​​പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന പ്ര​​​ണ​​​യ്കു​​​മാ​​​റി​​​നെ വാ​​​ട​​​ക​​​ക്കൊ​​​ല​​​യാ​​​ളി​​​യാ​​​യ സു​​​ഭാ​​​ഷ് ശ​​​ർ​​​മ​​​യും സം​​​ഘ​​​വും വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. സെ​​​പ്റ്റം​​​ബ​​​ർ 14നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം

Related posts