സ്വപ്‌നങ്ങളും സൗഭാഗ്യങ്ങളും വാക്കിവച്ച് ഈ പിഞ്ചു പ്രായത്തില്‍ ഞങ്ങളെ ദുഖത്തിലാഴ്ത്തി കടന്നുപോയ നിനക്കുതരാന്‍ കണ്ണീരും വേദനയും മാത്രമേയുള്ളൂ; സഹതാരത്തിന്റെ അകാല വേര്‍പാട് താങ്ങാനാവാതെ സീരിയല്‍ ലോകം

സ്വകാര്യ ചാനലിലെ സീരിയലില്‍ അഭിനയിച്ചുകൊണ്ടിരുന്ന യുവാവിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് ടെലിവിഷന്‍ ലോകം. ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ഹരുണിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. കുളിമുറിയില്‍ തലയടിച്ചു വീണായിരുന്നു ഹരുണിന്റെ മരണം. സീരിയല്‍ നടനും, ഹരുണ്‍ അഭിനയിച്ചുകൊണ്ടിരുന്ന സീരിയലില്‍ ഹാരുണിന്റെ അച്ഛന്‍ വേഷം ചെയ്തുകൊണ്ടുമിരുന്ന മനോജ് ഹരുണിന്റെ വിയോഗത്തില്‍ വികാരധീനനായി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ഏവരെയും കണ്ണീരണിയിച്ചുകൊണ്ടിരിക്കുന്നത്.

ഒരുപാട് സ്വപ്നങ്ങളും സൗഭാഗ്യങ്ങളും ബാക്കി വച്ച് ഈ പിഞ്ചു പ്രായത്തില്‍ തന്നെ ഞങ്ങളെ അഗാധ ദു:ഖത്തിലാഴ്ത്തി കടന്നു പോയ നിനക്ക് തരുവാന്‍ എന്റെ കയ്യില്‍ കുറച്ചു കണ്ണീരും ഹൃദയം തിങ്ങുന്ന വേദനയുമേ ഉള്ളൂവെന്നും മനോജ് പറയുന്നു.

മനോജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ…

ഇന്ന് എന്നെ ആകെ തളര്‍ത്തി കളഞ്ഞ ഒരു ദുരന്ത വാര്‍ത്ത ‘മഞ്ഞുരുകും കാലം’ എന്ന സീരിയലിന്റെ അവസാന ഭാഗങ്ങളില്‍ എന്റെ മകന്‍ അപ്പുണ്ണിയുടെ മുതിര്‍ന്ന വേഷം ചെയ്ത ഹരുണ്‍ ഇന്നലെ രാത്രി ഈ ലോകം വിട്ടു പോയി…കുളിമുറിയില്‍ കാല്‍ വഴുതി തലയടിച്ചു വീണതാണ് അവന് ഈ ദുരന്തം വരാന്‍ കാരണം…കുറച്ചു മാസങ്ങള്‍ അഭിനയമാണെങ്കിലും അവന് ഞാന്‍ അച്ഛനും എനിക്ക് അവന്‍ മോനുമായിരുന്നു…

അതുകൊണ്ടുതന്നെ ഒരു സ്‌നേഹബന്ധവും ആത്മബന്ധവും അവനോട് എനിക്കുണ്ടായിരുന്നു….കണക്കുകളുടെ ലോകമായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അവന്‍…പക്ഷെ ഏകപുത്രനെ നഷ്ട്ടപ്പെട്ട അവന്റെ അച്ഛനമ്മമാരുടെ കണക്കുകൂട്ടലാണ് തെറ്റിച്ചത്…ഒപ്പം ഞങ്ങളുടേയും…മോനേ ഹരുണ്‍…ഒരുപാട് സ്വപ്നങ്ങളും സൗഭാഗ്യങ്ങളും ബാക്കി വച്ച് ഈ പിഞ്ചു പ്രായത്തില്‍ തന്നെ ഞങ്ങളെ അഗാധ ദു:ഖത്തിലാഴ്ത്തി കടന്നു പോയ നിനക്ക് തരുവാന്‍ ഇനി എന്റെ കയ്യില്‍ കുറച്ചു കണ്ണീരും ഹൃദയം തിങ്ങുന്ന വേദനയുമേ ഉള്ളു…

നിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാന്‍ ഈ ‘അച്ഛന്‍’ പ്രാര്‍ത്ഥിക്കുന്നു…ഒപ്പം ഒരേ ഒരു പുത്രനെ നഷ്ട്ടപ്പെട്ട് ജീവതത്തില്‍ ഇനി മുന്നോട്ട് നോക്കുമ്പോള്‍ ഇരുട്ടും ശൂന്യതയും മാത്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരായ നിന്റെ മാതാപിതാക്കള്‍ക്ക് ശക്തിയും ആത്മബലവും നല്കണേയെന്ന് സര്‍വ്വേശ്വരനോട് മനമുരുകി പ്രാര്‍ത്ഥിക്കുന്നു…ദൈവമേ…ആര്‍ക്കും ഇങ്ങനെ ഒരു ദുര്‍വിധി വരുത്തല്ലേ….

Related posts