കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞ​ത് ത​ന്നെ​യാ​ണ് നി​ല​പാട്; മാ​ണിയെ വേ​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് സി​പി​ഐ കേ​ന്ദ്ര നേ​തൃ​ത്വം

തിരുവനന്തപുരം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ൽ​ഡി​എ​ഫി​ൽ വേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ച് സി​പി​ഐ കേ​ന്ദ്ര നേ​തൃ​ത്വം. കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ൽ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞ​ത് ത​ന്നെ​യാ​ണ് നി​ല​പാ​ടെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ സെ​ക്ര​ട്ട​റി ഡി. ​രാ​ജ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ​ടു​ത്ത തീ​രു​മാ​നം ത​ന്നെ​യാ​ണ് പാ​ർ​ട്ടി തീ​രു​മാ​ന​മെ​ന്നും രാ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.
മാ​ണി​യെ എ​ൽ​ഡി​എ​ഫി​ൽ വേ​ണ്ടെ​ന്ന കേ​ര​ള​ഘ​ട​ക​ത്തി​ന്‍റെ നി​ല​പാ​ട് ക​ഴി​ഞ്ഞ ദി​വ​സം സി​പി​ഐ കേ​ന്ദ്ര​നേ​തൃ​ത്വം ശ​രി​വ​ച്ചി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ എ​ൽ​ഡി​എ​ഫി​ലെ​ടു​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ​പ​ര​മാ​യും തെ​ര​ഞ്ഞെ​ടു​പ്പു​പ​ര​മാ​യും ഗു​ണം ചെ​യ്യി​ല്ല.

മാ​ണി യു​ഡി​എ​ഫു​മാ​യും ബി​ജെ​പി​യു​മാ​യും ച​ർ​ച്ച​യി​ലാ​ണെ​ന്നും വി​ല​പേ​ശ​ൽ ത​ന്ത്ര​മാ​ണു മാ​ണി പ്ര​യോ​ഗി​ക്കു​ന്ന​തെ​ന്നും സം​സ്ഥാ​ന നേ​താ​ക്ക​ൾ കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു.

അതേസമയം ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മു​മാ​യി സ​ഹ​ക​ര​ണം വേ​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ സി​പി​എം- സി​പി​ഐ കേ​ന്ദ്ര നേ​തൃ​ത്വം വെള്ളിയാഴ്ച ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഭി​ന്ന​ത നി​ല​നി​ന്ന​തോ​ടെ തീ​രു​മാ​നം ഇ​രു​പാ​ർ​ട്ടി​ക​ളും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു വി​ട്ടു.

Related posts