കേ​ര​ള​പ്പി​റ​വിയുടെ അമ്പതാം വാർഷികത്തിൽ നട്ട മാന്തോപ്പ് പദ്ധതി; പച്ചപിടിക്കാതെ മാ​ന്തോ​പ്പ് ; കാടുപിടിച്ച് കെട്ടിടസമുച്ചയം

തി​രു​വി​ല്വാ​മ​ല: കേ​ര​ള​പ്പി​റ​വി​യു​ടെ അ​ന്പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വി​ല്വാ​മ​ല​യി​ൽ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ മാ​ന്തോ​പ്പ് പ​ദ്ധ​തി വ്യാ​ഴ​വ​ട്ടം ക​ഴി​ഞ്ഞി​ട്ടും പ​ച്ച​പി​ടി​ച്ചി​ട്ടി​ല്ല. ഇ​ന്ന് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ക്കു​ന്പോ​ൾ ശൈ​ശ​വാ​വ​സ്ഥ​യി​ൽ ത​ളി​രി​ടാ​തെ പൂ​ക്കാ​തെ മു​ര​ടി​ച്ചു നി​ൽ​ക്കു​ന്നു.

കൊ​ട​ക​ര സ്വ​ദേ​ശി എം.​മോ​ഹ​ൻ​ദാ​സാ​ണ് 50 മാ​വി​ൻ​തൈ​ക​ൾ മാ​ന്തോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് ന​ടാ​നാ​യി ന​ൽ​കി​യ​ത്. മൊ​ത്തം നാ​നൂ​റോ​ളം തൈ​ക​ൾ മ​ലാ​റ മാ​ന്തോ​പ്പ് പ​ദ്ധ​തി​യി​ലെ പ​ത്ത് ഏ​ക്ക​ർ സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ ന​ട്ടെ​ങ്കി​ലും അ​വ​യി​ൽ മി​ക്ക​തും സം​ര​ക്ഷി​ക്കാ​നാ​ളി​ല്ലാ​തെ ക​ന്നു​കാ​ലി​ക​ൾ ക​യ​റി ന​ശി​പ്പി​ച്ചു.

പി​ന്നീ​ട് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് മാ​ന്തോ​പ്പി​നു ചു​റ്റും വേ​ലി കെ​ട്ടി​യെ​ങ്കി​ലും പി​ന്നീ​ടാ​രും ഇ​ങ്ങോ​ട്ട് തി​രി​ഞ്ഞ് നോ​ക്കി​യി​ല്ല. മാ​ന്തോ​പ്പി​ന​ക​ത്ത് മ​ലാ​റ മാ​ന്തോ​പ്പ് റി​സപ് ഷ​ൻ കം ​ടോ​യ്‌ലറ്റ് ബ്ലോ​ക്കി​നു​വേ​ണ്ടി നി​ർ​മി​ച്ച കെ​ട്ടി​ടം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും മ​ദ്യ​പ​രു​ടെ​യും കേ​ന്ദ്ര​മാ​യി മാ​റി.

ഈ ​കെ​ട്ടി​ട​വും പ​രി​സ​ര​വും മ​ദ്യ​ത്തി​ന്‍റെ​യും വെ​ള്ള​ത്തി​ന്‍റെ​യും കു​പ്പി​ക​ൾ നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ ആ​ദ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ച്ച​ത് സോ​ ഷ്യ​ൽ ഫോ​റ​സ്ട്രി​യാ​ണ്. പി​ന്നീ​ട് ടൂ​റി​സം വ​കു​പ്പി​നു കൈ​മാ​റി​യി​രു​ന്നു.

പ​ക്ഷെ ഇ​പ്പോ​ൾ മാ​ന്തോ​പ്പ് അ​നാ​ഥ​മാ​യി കി​ട​ക്കു​ക​യാ​ണ്. ടൂ​റി​സം അ​ധി​കൃ​ത​ർ​ക്കു ചെ​യ്യാ​ൻ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ തി​രു​വി​ല്വാ​മ​ല​യി​ൽ ഉ​ണ്ടാ​യി​ട്ടും അ​വ​ർ അ​തി​ലേ​ക്കൊ​ന്നും ശ്ര​ദ്ധ കൊ​ടു​ക്കു​ന്നി​ല്ല. ശ്രീ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ സ​മീ​പ​ത്തെ പി​ൽ​ഗ്രീം ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ അ​വ​സ്ഥ ത​ന്നെ​യാ​ണ് മാ​ന്തോ​പ്പ് പ​ദ്ധ​തി​ക്കും.

കേ​ര​ള​പ്പി​റ​വി​യു​ടെ അ​ന്പ​താം വ​ർ​ഷ​ത്തി​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി അ​റു​പ​ത്തി​ര​ണ്ടാം വ​ർ​ഷ​ത്തി​ലും പൂ​ത്തി​ട്ടി​ല്ല. ഈ ​പ​ദ്ധ​തി എ​ന്ന് പൂ​വി​ടു​മെ​ന്നും അ​റി​യി​ല്ല. കേ​ര​ള​പ്പ​റ​വി സു​വ​ർ​ണ ജൂ​ബി​ലി സ് മാ​ര​ക​മാ​യി ജി​ല്ല​യ്ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​താ​ണു നാ​ട​ൻ മാ​ന്തോ​പ്പ് പ​ദ്ധ​തി. ക​വ​യ​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ ആ​ശ​യ​മാ​ണ് നാ​ട​ൻ മാ​ന്തോ​പ്പ് പ​ദ്ധ​തി.

Related posts