ത​ണ​ൽ​മ​രം മു​റി​ച്ചു​നീ​ക്കാ​ൻ ഉ​ത്ത​ര​വിട്ട ജി​ല്ലാ ക​ള​ക്ട​റു​ടെ ന​ട​പ​ടി വി​വാ​ദമാകുന്നു; 2014 മരം മുറിക്കാൻ ശ്രമം നടന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന മാറ്റിവയ്ക്കുകയായിരുന്നു

ആ​ല​ത്തൂ​ർ: താ​ലൂ​ക്ക് ഓഫീ​സ് വ​ള​പ്പി​ലെ ബ​സ് സ്റ്റോ​പ്പി​നോ​ട് ചേ​ർ​ന്നു​ള്ള പ​തി​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള​തും ആ​യി​ര​കണ​ക്കി​ന് പ​ക്ഷി​ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​വു​മാ​യ ത​ണ​ൽ​മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യ ജി​ല്ലാ ക​ള​ക്ട​റു​ടെ ന​ട​പ​ടി വി​വാ​ദ​മാ​യി.

2014ൽ ​മ​രം​മു​റി​ക്കാ​ൻ ന​ട​ത്തി​യ നീ​ക്കം പ്ര​തി​ഷേ​ധ മു​യ​ർ​ന്ന​പ്പോ​ൾ അ​ന്ന​ത്തെ ക​ള​ക്ട​ർ നി​ർ​ത്തി​വെ​ച്ച താ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ക​ള​ക്ട​ർ ന​ൽ​കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം മ​രം മു​റി​ക്ക​ൽ ന​ട​ന്ന​താ​ണ് വി​വാ​ദ​മാ​യ​ത്.ക​ടു​ത്ത വേ​ന​ലി​ൽ ദാ​ഹ​ജ​ലം പോ​ലും കി​ട്ടാ​തെ പ​ക്ഷി​ക​ൾ ക​ഷ്ട​പ്പെ​ടു​ന്പോഴാ​ണ്, അ​വ​യു​ടെ ആവാ​സ​സ്ഥ​ലം ത​ന്നെ ഇ​ല്ലാ​താ​ക്കി​യ​ത്.

കൂ​ടാ​തെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ വ​ന്നു പോ​കുന്ന ​താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്പി​ലെ ബ​സ് സ്റ്റോ​പ്പി​ൽ​ വെ​യി​ലേ​ൽ​ക്കാ​തെ നി​ന്നി​രു​ന്ന​താ​ണ് ത​ക​ർ​ത്ത​ത്. പ​ത്ര​-സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ ക​ണ്ണ് തു​റ​ക്കാ​ൻ ത​യ്യാ​റാ​യി​ട്ടി​ല്ല.

Related posts