ബസിലെ കുതിരയ്ക്കൊപ്പം കുതിക്കുന്ന കുതിര; മറയൂരിലെ  കുതിരയോട്ടം സമൂഹമാധ്യമത്തിൽ വൈറലാകുന്നു


മ​റ​യൂ​ര്‍: ടൂ​റി​സ്റ്റ് ബ​സി​ൽ പ​തി​ച്ചി​രി​ക്കു​ന്ന ത്രീ ​ഡി ചി​ത്ര​ത്തി​നൊ​പ്പം ഓ​ടു​ന്ന സാ​ക്ഷാ​ൽ കു​തി​ര കൗ​തു​ക​മാ​യി. ബ​സി​ൽ പ​തി​ച്ചി​രി​ക്കു​ന്ന കു​തി​ര​യു‌​ടെ ചി​ത്ര​ത്തോ​ട് അ​ടു​പ്പം തോ​ന്നി ഒ​പ്പം കൂ​ടി​യി​രി​ക്കു​ന്ന കു​തി​ര ഇ​പ്പോ​ൾ നാ​ട്ടി​ൽ താ​ര​മാ​ണ്.


ത​മി​ഴ്നാ​ട്ടി​ലെ പേ​രൂ​ര്‍ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന ബ​സി​ലെ കു​തി​ര​യു​ടെ ചി​ത്ര​ത്തോ​ടു സൗ​ഹൃ​ദം കൂ​ടു​ന്ന കു​തി​ര​യാ​ണ് വാ​ർ‌​ത്ത​ക​ളി​ൽ നി​റ‍യു​ന്ന​ത്.

സ​മീ​പ​വാ​സി​യാ​യ അ​രു​ണാ​ച​ല​ത്തി​ന്‍റേ​താ​ണ് കു​തി​ര. ഉ​ച്ച​യ്ക്ക് 1.30നാ​ണ് കോ​യ​മ്പ​ത്തൂ​ര്‍ പൊ​ള്ളാ​ച്ചി റോ​ഡി​ല്‍ സ​ര്‍വീ​സ് ന​ട​ത്തു​ന്ന ബ​സ് പേ​രൂ​രി​ലെ​ത്തു​ന്ന​ത്.

സ​വാ​രി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന കു​തി​ര മ​റ്റ് ജോ​ലി​ക​ള്‍ ഒ​ന്നും ഇ​ല്ലെ​ങ്കി​ൽ ബ​സ് കേ​ന്ദ്ര​ത്തി​ല്‍ എ​ത്തും. 1.40​ന് ബ​സ് പൊ​ള്ളാ​ച്ചി​യി​ലേ​ക്കു പോ​കു​മ്പോ​ള്‍ ബ​സി​ലെ കു​തി​ര​യോ​ടൊ​പ്പം മീ​റ്റ​റു​ക​ളോ​ളം ഓ​ടി​യ ശേ​ഷ​മാ​ണ് അ​രു​ണാ​ച​ല​ത്തി​ന്‍റെ കു​തി​ര മ​ട​ങ്ങി​പ്പോ​കു​ന്ന​ത്.

ബ​സി​ന് ഒ​പ്പം പാ​യുന്ന കു​തി​ര​യെ കാ​ണാ​ൻ ആ​ളു​ക​ൾ കൂ​ടു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment