പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേസ്: പത്തൊമ്പതുകാരി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ.​മു​ണ്ട​ക്ക​യം കോ​ട​മ​ല വീ​ട്ടി​ൽ മ​നോ​ജ് മ​ക​ൻ നി​തി​ൻ മ​നോ​ജ് (19), മു​ണ്ട​ക്ക​യം പാ​റ​ത്തോ​ട് വെ​ള്ളാ​പ്പ​ള്ളി​ൽ വീ​ട്ടി​ൽ ത​ങ്ക​പ്പ​ൻ മ​ക​ൻ നി​തി​ൻ (33), കൊ​ക്ക​യാ​ർ ഭാ​ഗ​ത്ത് കു​മ്പു​ക്ക​ൽ വീ​ട്ടി​ൽ ജോ​ബി സെ​ബാ​സ്റ്റ്യ​ൻ മ​ക​ൾ അ​ഞ്ജ​ലി സെ​ബാ​സ്റ്റ്യ​ൻ (19) എ​ന്നി​വ​രെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നി​തി​ൻ മ​നോ​ജ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്താ​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെന്നാണു പരാതി.

പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യെത്തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും, തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​രെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ൻ സ​ഹാ​യിച്ച കു​റ്റ​ത്തി​നാ​ണ് മ​നോ​ജി​നെ​യും, അ​ഞ്ജ​ലി​യെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച് ഷി​ന്‍റോ പി ​കു​ര്യ​ൻ, എ​സ്,ഐ ​അ​രു​ൺ തോ​മ​സ്, എ​എ​സ്ഐ ഷൈ​മ, സി​പി മാ​രാ​യ റോ​ഷ്ന, നൗ​ഷാ​ദ്,അ​ഭി​ലാ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment