ഭ​ർ​ത്താ​വി​നെ​യും ഭാ​ര്യ​യെ​യും  കൈ​ക്കു​ഞ്ഞി​നെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ; കൈക്കുഞ്ഞിനെ നിലത്തു വലിച്ചെറിഞ്ഞതായി പോലീസ്

തി​രു​വ​ന​ന്ത​പു​രം: അ​തി​ർ​ത്തി ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​നേ​യും ഭാ​ര്യ​യെ​യും അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യും ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കി​ഴു​വി​ലം മു​ട​പു​രം തെ​ങ്ങും​വി​ള ഇ​ട്ടി​വി​ളാ​കം പ്ര​ജി​താ നി​വാ​സി​ൽ ത​ക്കു എ​ന്ന് വി​ളി​ക്കു​ന്ന പ്ര​ജീ​ഷ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മു​ട​പു​രം തെ​ങ്ങും​വി​ള സു​ര​ഭി നി​വാ​സി​ൽ സ​ന്തോ​ഷ്, ഇ​യാ​ളു​ടെ ഭാ​ര്യ സു​ര​ഭി, അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കൈ​ക്കു​ഞ്ഞ് എ​ന്നി​വ​രെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് പ്ര​തി​യെ ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം സ​ന്തോ​ഷി​നെ വീ​ടി​ന് സ​മീ​പം ത​ട​ഞ്ഞ് നി​ർ​ത്തി മ​ർ​ദ്ദി​ക്കു​ന്ന​ത് ചെ​റു​ക്കാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് ഭാ​ര്യ സു​ര​ഭി​യെ​യും കൈ​ക്കു​ഞ്ഞി​നെ​യും പ്ര​തി ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സു​ര​ഭി​യു​ടെ കൈ​യി​ലി​രു​ന്ന കു​ഞ്ഞി​നെ പ്ര​തി ത​റ​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചി​റ​യി​ൻ​കീ​ഴ് എ​സ്ഐ. റി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.

Related posts