ചിരിക്കരുത്..! ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യി​ട്ട് ഭ​ർ​ത്താ​വ് ക​റ​ങ്ങിന​ട​ന്നു; ചോദ്യം ചെയ്ത മറ്റൊരു കൂട്ടിരി പ്പുകാരന് മർദനം; ആശുപത്രിയിൽ നടന്ന സംഭവം ഇങ്ങനെ…

arrest-hospitalഗാ​ന്ധി​ന​ഗ​ർ: ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യി​ട്ട് ഭ​ർ​ത്താ​വ് ക​റ​ങ്ങി ന​ട​ക്കു​ന്ന​തു ചോ​ദ്യം ചെ​യ്ത​ത് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ ത​മ്മി​ലു​ണ്ടാ​യ  സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണം ഇ​താ​യി​രു​ന്നു.  ര​ണ്ടു പേ​രെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും പി​ന്നീ​ട് വി​ട്ട​യ​ച്ചു.

റാ​ന്നി സ്വ​ദേ​ശി​യേയും ചി​ങ്ങ​വ​നം സ്വ​ദേ​ശി​യേ​യു​മാ​ണു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ശേ​ഷം താ​ക്കീ​ത് ചെ​യ്തു വി​ട്ട​യ​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നു 12-ാം വാ​ർ​ഡി​ലാ​ണു സം​ഭ​വം. ഇ​രു​വ​രു​ടെ​യും ഭാ​ര്യ​മാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

റാ​ന്നി സ്വ​ദേ​ശി​യാണ് ഭാര്യയുടെ അടുത്ത് പ്രായം കുറഞ്ഞ മക്കളെ നോക്കാൻ ഏൽപ്പിച്ചിട്ട് കറങ്ങിനടന്നത്. മരുന്നും മറ്റാവശ്യങ്ങൾക്കുമായി പുറത്തേക്ക് പോകാനോ എന്തു ചെയ്യ ണമെന്നോ കുട്ടികൾക്ക് അറിയില്ലായിരുന്നു. ഇതേത്തുട ർന്ന് കുട്ടികളെ സഹായിച്ചത് ആ വാർഡിലുള്ള മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരാണ്.

രാ​വി​ലെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും പോ​യാ​ൽ രാ​ത്രി​യി​ലാ​ണു റാന്നി സ്വദേശിയായ ഭർത്താവ് മ​ട​ങ്ങി​വ​രു​ന്ന​ത്. ഇ​തോ​ടെ ഭാര്യയെ കൂടെ നിന്ന് പരിചരിക്കാത്ത ഭർത്താവിനെ വാ​ർ​ഡി​ലു​ള്ള ചിങ്ങവനം സ്വദേശി ചോദ്യം ചെയ്തു. ഇ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണു സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts