രാത്രിയിൽ നടുറോഡിൽ പോലീസുകാരെ തല്ലി പഞ്ഞിക്കിട്ട സംഭവം; അഞ്ച് വി​ദ്യാ​ർ​ഥി​ക​ൾക്കെതിരേ കേസ്; അക്രമത്തിന് പിന്നിൽ എസ്എഫ് ഐക്കാരല്ലെന്ന് ജില്ലാ പ്രസിഡന്‍റ് ഷിജിത്ത്

തി​രു​വ​ന​ന്ത​പു​രം: ട്രാ​ഫി​ക് സി​ഗ്ന​ൽ ലം​ഘി​ച്ച ബൈ​ക്ക് ത​ട​ഞ്ഞ പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ 5 വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ജി​ത്ത് പ​റ​ഞ്ഞു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് യു-​ടേ​ണ്‍ തി​രി​യു​ന്ന​തി​നെ ട്രാ​ഫി​ക് ഡ്യൂട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ ത​ട​ഞ്ഞു. ക്ഷു​ഭി​ത​നാ​യ യു​വാ​വ് പോ​ലീ​സു​കാ​ര​നെ പി​ടി​ച്ചു ത​ള്ളി​യ ശേ​ഷം ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ ഫോ​ണ്‍ ചെ​യ്ത് വി​ളി​ച്ച് വ​രു​ത്തി.

പോ​ലീ​സു​കാ​ര​നെ പി​ടി​ച്ച് ത​ള്ളു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന എആ​ർക്യാ​ന്പി​ലെ ര​ണ്ട് പോ​ലീ​സു​കാ​ർ സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ നി​ന്നെ​ത്തി​യ ഇ​രു​പ​തോ​ളം വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സു​കാ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വി​ന​യ​ച​ന്ദ്ര​ൻ, ശ​ര​ത് എ​ന്നീ പോ​ലീ​സു​കാ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. പി​ന്നീ​ട് കൂ​ടു​ത​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് ഇ​വ​രെ മോ​ചി​പ്പി​ച്ച് കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന്‍റെ സി​സി​ടി​വി യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മ​തി​യാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

Related posts