ഓ​ഹ​രി വി​പ​ണി​യി​ൽ റി​ക്കാ​ർ​ഡ് കു​തി​പ്പ്: സെ​ൻ​സെ​ക്സ് 85,000 ക​ട​ന്നു

മും​ബൈ: അ​മേ​രി​ക്ക​യു​മാ​യു​ള്ള ച​രി​ത്ര​പ​ര​മാ​യ വ്യാ​പാ​ര ക​രാ​റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​വ​കാ​ല റിക്കാ​ർ​ഡു​ക​ൾ ഭേ​ദി​ച്ച് തി​രി​ച്ചു​ക​യ​റി ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി. ചൊ​വ്വാ​ഴ്ച വ്യാ​പാ​രം ആ​രം​ഭി​ച്ച​യു​ട​ൻ സെ​ൻ​സെ​ക്സ് 3,600 പോ​യി​ന്‍റി​ല​ധി​കം കു​തി​ച്ച് 85,000 എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ടു. നി​ഫ്റ്റി​യാ​ക​ട്ടെ 1,200 പോ​യി​ന്‍റ് നേ​ട്ട​ത്തോ​ടെ 26,000-ത്തി​ന് മു​ക​ളി​ലെ​ത്തി.

ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ 50 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സ​മ്മ​തി​ച്ച​താ​ണു വി​പ​ണി​ക്കു ക​രു​ത്താ​യ​ത്. തി​ങ്ക​ളാ​ഴ്ച 81,666-ൽ ​അ​വ​സാ​നി​ച്ച സൂ​ചി​ക 3,600 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 85,300-ന് ​മു​ക​ളി​ലെ​ത്തി. നി​ഫ്റ്റി തി​ങ്ക​ളാ​ഴ്ച​യി​ലെ 25,088-ൽ ​നി​ന്ന് 1,200 പോ​യി​ന്‍റ് കു​തി​ച്ച് 26,300 ക​ട​ന്നു. ഡോ​ള​റി​നെ​തി​രേ രൂ​പ​യു​ടെ മൂ​ല്യം 1.2 ശ​ത​മാ​നം വ​ർ​ധി​ച്ച് 90.40 എ​ന്ന നി​ല​യി​ലെ​ത്തി.

റി​യ​ൽ എ​സ്റ്റേ​റ്റ് (4.47%), ഓ​ട്ടോ (3.78%), ക​ൺ​സ്യൂ​മ​ർ ഡ്യൂ​റ​ബി​ൾ​സ് (3.69%), ഐ​ടി (3.04%) എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് ഏ​റ്റ​വും വ​ലി​യ മു​ന്നേ​റ്റം ദൃ​ശ്യ​മാ​യ​ത്. ക​യ​റ്റു​മ​തി കേ​ന്ദ്രീ​കൃ​ത​മാ​യ ഐ​ടി മേ​ഖ​ല​യ്ക്ക് അ​മേ​രി​ക്ക​ൻ തീ​രു​വ കു​റ​ച്ച​ത് വ​ലി​യ ആ​ശ്വാ​സ​മാ​യി.

ഞാ​യ​റാ​ഴ്ച അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​ൽ ഓ​ഹ​രി ഇ​ട​പാ​ടു​ക​ൾ​ക്കു​ള്ള നി​കു​തി വ​ർ​ധി​പ്പി​ച്ച​ത് വി​പ​ണി​യെ ക​ന​ത്ത ത​ക​ർ​ച്ച​യി​ലേ​ക്ക് ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യു​ള്ള വ്യാ​പാ​ര ക​രാ​റും തു​ട​ർ​ന്ന്, അ​മേ​രി​ക്ക​യു​മാ​യു​ള്ള ക​രാ​റും യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ വി​പ​ണി ആ ​ന​ഷ്ട​ങ്ങ​ളെ​ല്ലാം മ​റി​ക​ട​ന്നു.

Related posts

Leave a Comment