ആം​ബു​ല​ൻ​സി​ന് മു​ന്നി​ൽ ഓ​ട്ടോ പാ​ർ​ക്ക് ചെ​യ്ത​തു; ചോ​ദ്യം ചെ​യ്ത ഡ്രൈ​വ​ർ​ക്ക്  ക്രൂ​ര​മ​ർ​ദ​നം; പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി  സു​നി​ൽ​കു​മാ​ർ 

തു​റ​വൂ​ർ: ആം​ബു​ല​ൻ​സി​നു മു​ന്നി​ൽ ഓ​ട്ടോ പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്ന് പ​റ​ഞ്ഞ​തി​നെത്തുട​ർ​ന്ന് ഓ​ട്ടോ ഡ്രൈ​വ​ർ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ മ​ർ​ദിച്ച​താ​യി പ​രാ​തി. തു​റ​വൂ​ർ ഗ​വ.​ ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ നോ​ർ​ത്ത് പ​റ​വൂ​ർ ആ​ല​ങ്ങാ​ട്ട് കൂ​ട്ടാ​ലി​ക്ക​ൽ സു​നി​ൽ​കു​മാ​ർ (52)നാ​ണ് മ​ർ​ദ​ന​ത്തി​ൽ പ​രിക്കേ​റ്റ് ചേ​ർ​ത്ത​ല സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രോ​ഗി​യു​മാ​യി എ​ത്തി​യ ഓ​ട്ടോ രോ​ഗി​യെ ഇ​റ​ക്കി​യശേ​ഷം ആം​ബു​ല​ൻ​സി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്‌​ത​പ്പോ​ൾ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ആം​ബു​ല​ൻ​സി​ന് മു​ന്നി​ൽ നി​ന്നു ഓ​ട്ടോ മാ​റ്റി​യി​ടാ​ൻ പ​റ​യു​ക​യും തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ മ​ർ​ദിക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് കു​ത്തി​യ​തോ​ട് പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ള്ളൂ​രു​ത്തി വ​ലി​യ​വീ​ട്ടി​ൽ അ​ഖി​ലി(31)​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

Leave a Comment