റ​ഫ അ​തി​ർ​ത്തി തു​റ​ന്നു: ചി​കി​ത്സ തേ​ടി പ​ല​സ്തീ​നി​ക​ൾ ഈ​ജി​പ്തി​ലേ​ക്ക്

റ​ഫ: നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഗാ​സ​യു​ടെ​യും ഈ​ജി​പ്റ്റി​ന്‍റെ​യും അ​തി​ർ​ത്തി​യാ​യ റ​ഫ ക​വാ​ടം ഭാ​ഗി​ക​മാ​യി തു​റ​ന്നു. ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി അ​ട​ഞ്ഞു​കി​ട​ന്ന അ​തി​ർ​ത്തി തു​റ​ന്ന​തോ​ടെ, ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ കാ​ത്തി​രു​ന്ന നൂ​റു​ക​ണ​ക്കി​നു പ​ല​സ്തീ​നി​ക​ൾ വി​ദ​ഗ്ധ ചി​കി​ത്സ തേ​ടി ഈ​ജി​പ്റ്റി​ലേ​ക്കു ക​ട​ന്നു​തു​ട​ങ്ങി. യു​ദ്ധം ത​ക​ർ​ത്ത ഗാ​സ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​ലി​യ ആ​ശ്വാ​സ​മാ​ണ് ഈ ​നീ​ക്കം ന​ൽ​കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ ത​ന്നെ അ​തി​ർ​ത്തി​യി​ൽ ആം​ബു​ല​ൻ​സു​ക​ളു​ടെ നീ​ണ്ട നി​ര ദൃ​ശ്യ​മാ​യി​രു​ന്നു. കാ​ൻ​സ​ർ രോ​ഗി​ക​ൾ, യു​ദ്ധ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ, അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​തി​ർ​ത്തി ക​ട​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 20,000-ത്തോ​ളം ആ​ളു​ക​ൾ ചി​കി​ത്സ​യ്ക്കാ​യി ഗാ​സ​യ്ക്ക് പു​റ​ത്തേ​ക്ക് പോ​കാ​ൻ കാ​ത്തി​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment