മ​രു​ത​മ്പാറ- വേമ്പ്ര റോ​ഡ് ത​ക​ർ​ന്നു; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ; ബസ് സർവീസുകൾ നിർത്തി

വ​ണ്ടി​ത്താ​വ​ളം:​മ​രു​ത​ന്പാ​റ റോ​ഡ് ത​ക​ർ​ന്ന് വാ​ഹ​ന​യാ​ത്ര അ​തി​ദു​ഷ്ക്ക​രം. ഇ​തു വ​ഴി ഓ​ട്ടോ​റി​ക്ഷ സ​ഞ്ചാ​രം പോ​ലും തൂ​ക്കു​പാ​ല​ത്തി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം പോ​ലെ​യാ​ണ്.​

ര​ണ്ടു സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​തു​വ​ഴി സ​ർ​വ്വീ​സ് ന​ട​ത്തി​യി​രു​ന്ന​ത് നി​ര​ന്ത​രം യ​ന്ത്ര​ത​ക​രാ​റു​കാ​ര​ണം നി​ർ​ത്തി​യ​ത് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പു​ന​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.​

വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ൽ നി​ന്നും വി​ള​യോ​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് ദൂ​ര​ക്കു​റവെ​ന്ന​തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്.​

അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കും ,അ​ടി​യ​ന്ത​ര ചി​കി​ത്സക്കും ​ഈ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് ആ​ശ്ര​യം ഓ​ട്ടോ​റി​ക്ഷ പോ​ലെ​യു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ്.​എ​ന്നാ​ൽ റോ​ഡി​ലു​ട നീ​ളം ഗ​ർ​ത്തം കാ​ര​ണം ഇ​ഴ​ഞ്ഞു സ​ഞ്ച​രി​ക്കു​ന്ന​തു​മൂ​ലം ഇ​ന്ധ​ന ചി​ല കൂ​ടു​ന്ന​തി​നാ​ൽ നി​ര​ക്കു ഇ​ര​ട്ടി ന​ൽ​കേ​ണ്ട​താ​യും വ​രു​ന്നു​ണ്ട്.

​വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ൽ ഗ​താ​ഗ​ത ത​ട​സ്‌​സ​മു​ണ്ടാ​യാ​ൽ മീ​നാ​ക്ഷി പു​രം ഭാ​ഗ​ത്തേ​ക്ക് പോ​വാ​ൻ ബൈ​പാ​സ് റോ​ഡാ​യി​രു​ന്നു ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.മ​രു​ത​ന്പാ​റ,വ​ണ്ടി​ത്താ​വളം ​കെ.​കെ.​എം. ഹൈ​സ്ക്കൂ​ളി​ലേ​ക്ക് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും നൂ​റി​ല​ധി​കം വി​ദ്യാ​ർ​ത്ഥി​ക​ൾ പോ​വു​ന്നു​ണ്ട്.

ബ​സ്‌​സോ​ട്ടം നി​ല​ച്ച​തോ​ടെ ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ദൂ​രം വി​ദ്യാ​ർ​ത്ഥി​ക​ൾ ന​ട​ന്നു പോ​വു​ന്ന​തും തി​രി​ച്ചു വ​രു​ന്ന​തും ഏ​റെ വി​ഷ​മ​ക​ര​മാ​ണ്. മ​രു​ത​ന്പാ​റ റോ​ഡ് പു​ന​ർ​നി​ർ​മ്മി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞും പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പോ​ലും ഉ​ണ്ടാ​വാ​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ളെ കൂ​ടു​ത​ൽ നി​രാ​ശ​പ്പെ​ടു​ത്തി​യി​രി​ക്ക​യാ​ണ്.

Related posts

Leave a Comment