അരുത് ലഹരി; പശുവിന്‍റെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കി രക്തം ഊറ്റുന്ന മാസായി ഗോത്രക്കാരുടെ വേറിട്ട ആചാരങ്ങൾ

എല്ലാ മത വിഭാഗക്കാർക്കും  അവരുടേതായ ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിക്കുന്നവരാണ്. കാലമെത്ര പിന്നിട്ടിട്ടും  തങ്ങളുടെ ആചാരങ്ങൾ അതു പോലെ കാത്തു സൂക്ഷിക്കുന്ന ഒരു വിഭാഗം ആളുകളാണ് ആഫ്രിക്കയിലെ മസായി ഗോത്രങ്ങൾ.

 മറ്റുള്ള വിഭാഗങ്ങളെ അപേക്ഷിച്ച് ഈ വിഭാഗക്കാരുടെ ആചാരങ്ങൾ വളരെ വ്യത്യസ്തമാണ്. ഇവരുടെ ഗോത്രത്തിൽ നിന്ന് ആരെങ്കിലും  മരിച്ച് പോയാൽ അവരുടെ   മൃതദേഹം സംസ്കരിക്കുന്നതിനു പകരം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്.

ആഘോഷവേളകളിൽ ലഹരി വിമ്പാറില്ലാത്ത ഇവർ  പകരം പശുവിന്‍റെ രക്തമാണ് കുടിക്കുന്നത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാത്ത ഈ കൂട്ടർ പശുവിന്‍റെ രക്തം പകരം വിളമ്പുന്നു. 

പശുവിന്‍റെ രക്തം എടുക്കുന്നതിനായി പശുക്കളെ ഇവർ കൊല്ലാറില്ല. പകരം പശുക്കളുടെ ശരീരത്തിൽ ചെറിയ മുറിവുകളുണ്ടാക്കി അതിൽ നിന്നും രക്തം ഊറ്റി കുടിക്കാറാണുള്ളത്.

സെറെൻഗെറ്റി നാഷണൽ പാർക്ക് തുടങ്ങിയ ദേശീയ ഉദ്യാനങ്ങൾക്ക് സമീപം സ്ഥിതി ചെയ്യുന്ന തടാകങ്ങൾക്ക് സമീപമാണ് മസായി ഗോത്രക്കാർ കാണപ്പെടുന്നത്. 

 

Related posts

Leave a Comment