കൗ​തു​ക​മാ​യി ഭീ​മ​ൻ കൂ​ണ്‍..! കുട്ടനാട്ടിൽ ഭക്ഷ്യയോഗ്യമായ രണ്ടര കിലോയോളം വരുന്ന പാ​ൽ​ക്കൂ​ണ്‍ കണ്ടെത്തി ; ന​ടു​ഭാ​ഗം കെ.​എ. മാ​ത്യു കാട്ടാമ്പള്ളിയു​ടെ പുരയിടത്തിലാണ് കൂൺ കണ്ടെത്തിയത്

മ​ങ്കൊ​ന്പ് : കു​ട്ട​നാ​ട്ടി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ന്നും ര​ണ്ട​ര​ക്കി​ലോ​യി​ല​ധി​കം തൂ​ക്ക​മു​ള്ള പാ​ൽ​ക്കൂ​ണ്‍ ക​ണ്ടെ​ത്തി. മ​ങ്കൊ​ന്പ് നെ​ല്ലു​ഗ​വേ​ഷ​ണ കേ​ന്ദ്രം ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് ന​ടു​ഭാ​ഗം കെ.​എ. മാ​ത്യു കാ​ട്ടാ​ന്പ​ള്ളി​യു​ടെ പു​ര​യി​ട​ത്തി​ൽ വ​ള​ർ​ന്ന കൂ​ണ്‍ ക​ണ്ടെ​ത്തി​യ​ത്.

പാ​ൽ​ക്കൂ​ണ്‍ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന കാ​ലോ സൈ​ബി സ്പീ​ഷീ​സി​ന​ത്തി​ൽ​പ്പെ​ട്ട കൂ​ണി​ന് 2.600 കി​ലോ​ഗ്രാം തൂ​ക്ക​വും 47 സെ​ന്‍റി​മീ​റ്റ​ർ വ്യാ​സ​വു​മു​ണ്ട്. ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ കൂ​ണാ​ണി​തെ​ന്ന് വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ജി​ലെ പ്ര​ഫ. ഡോ.​ഡി. ഗീ​ത സ്ഥി​രീ​ക​രി​ച്ചു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ഭാ​ഗ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ കു​ട്ട​നാ​ട്ടി​ലെ ത​ന​തു കൂ​ണി​ന​ങ്ങ​ളെ തി​രി​ച്ച​റി​യു​ക എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ​ർ​വേ ന​ട​ത്തി​യ​തെ​ന്ന് നെ​ല്ലു​ഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി ഡോ. ​റീ​നാ മാ​ത്യു പ​റ​ഞ്ഞു. കൂ​ണി​ന്‍റെ ക​ൾ​ച്ച​ർ വേ​ർ​തി​രി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ണി​ന്‍റെ മാ​തൃ​വി​ത്ത് വി​ക​സി​പ്പി​ച്ചെ​ടു​ത്ത് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന കൃ​ഷി വി​ജ​യ​ക​ര​മാ​യാ​ൽ ക​ർ​ഷ​ക​ർ​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നും ഡോ. ​റി​നാ മാ​ത്യു പ​റ​ഞ്ഞു.

സ​സ്യ​രോ​ഗ വി​ഭാ​ഗം അ​സി. പ്ര​ഫ. ഡോ. ​റീ​നി മേ​രി സ​ഖ​റി​യ, സീ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ല്ലോ കെ. ​ദീ​പ, ക​ർ​ഷ​ക​നാ​യ തോ​മ​സ് കു​ര്യ​ൻ കി​ഴ​ക്കും​വേ​ലി​ത്ത​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ർ​വേ ന​ട​ന്ന​ത്.

Related posts