സംസ്ഥാനം ഓക്‌സിജന്‍ ക്ഷാമത്തിലേക്ക് ? കോവിഡ് രൂക്ഷമാകാന്‍ സാധ്യത; കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും; കേരളം പ്രതിസന്ധിയിലേക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​ക.​ശൈ​ല​ജ.

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​കു​പ്പ് ത​ല​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കും.

കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ 11,89,000 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഒ​രു കോ​ടി 39 ല​ക്ഷം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് 58,245 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ലെ വ​ർ​ധ​ന​വി​ന്‍റെ കാ​ര്യം കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ത്തി​ന് ഇ​നി​യും കൂ​ടു​ത​ൽ കോ​വി​ഡ് വാ​ക്സി​നു​ക​ൾ ആ​വ​ശ്യ​മു​ണ്ട്.

കേ​ന്ദ്ര​ത്തി​ൽ നി​ന്നും 6,084,360 ഡോ​സ് വാ​ക്സി​നാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 5,675,138 വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന​ത്ത് വാ​ക്സി​ൻ സീ​റോ വേ​സ്റ്റേ​ജാ​ണ്. ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി കേ​ര​ള​ത്തെ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു.

സം​സ്ഥാ​ന​ത്ത് 5,80,880 വാ​ക്സി​നാ​ണു​ള്ള​ത്. 50 ല​ക്ഷം കോ​വി​ഡ് വാ​ക്സി​ൻ വേ​ണം. എ​ങ്കി​ൽ മാ​ത്ര​മേ മാ​സ് വാ​ക്സി​ൻ ക്യാ​മ്പെ​യ്ൻ വി​ജ​യി​പ്പി​ക്കാ​നാ​കു. 40 വ​യ​സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ങ്കി​ൽ ഇ​ത് ആ​വ​ശ്യ​മാ​ണ്.

ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ ഓ​ക്സി​ജ​ൻ കു​റ​വി​ല്ല. വ​ലി​യ തോ​തി​ൽ കേ​സ് വ​ർ​ധി​ച്ചാ​ൽ ഓ​ക്സി​ജ​ൻ വേ​ണ്ടി​വ​രും. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന പ​രി​ഗ​ണ​ന കേ​ര​ള​ത്തി​ലും ന​ൽ​ക​ണം.

ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ ഇ​പ്പോ​ഴ​ത്തെ വ​ർ​ധ​ന​വ് താ​ഴേ​ക്ക് കൊ​ണ്ടു​വ​രാ​നാ​കും. മ​ര​ണ​നി​ര​ക്ക് കേ​ര​ള​ത്തി​ൽ 0.4 ശ​ത​മാ​ന​മാ​ണ്. ഇ​ത് ഇ​നി​യും താ​ഴേ​ക്ക് കൊ​ണ്ടു​വ​ര​ണം.

കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​പ്പോ​ഴാ​ണ് തൃ​ശൂ​ർ പൂ​ര​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. എ​ങ്കി​ലും നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ചി​ട്ടു​ണ്ട്. പൂ​രം ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി കെ.​കെ. ശൈ​ല​ജ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment