മസൂദിന് പാക്കിസ്ഥാനിൽ സുഖചികിത്സ; സു​ര​ക്ഷ​യ്ക്കാ​യി സൈ​ന്യ​ത്തി​ന്‍റെ സ്പെ​ഷ​ൽ ക​മാ​ൻ​ഡോ​ക​ൾ; ഡി​സ്ചാ​ർ​ജാ​യി ഭീകരക്യാന്പിലെത്തി

ഇ​സ്‌​ലാ​മാ​ബാ​ദ്: ജ​യ്ഷ്-​ഇ-​മു​ഹ​മ്മ​ദ് ത​ല​വ​നാ​യ കൊ​ടും​ഭീ​ക​ര​ൻ മ​സൂ​ദ് അ​സ്ഹ​ർ പാ​ക്കി​സ്ഥാ​നി​ലെ റാ​വ​ൽ​പി​ണ്ടി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ മ​സൂ​ദി​ന്‍റെ അ​സു​ഖ​മെ​ന്താ​ണെ​ന്ന കാ​ര്യം ഇ​തു​വ​രെ പു​റ​ത്തു വ​ന്നി​ട്ടി​ല്ല. ടൈം​സ് ഒാ​ഫ് ഇ​ന്ത്യ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​ത്രി 7.30ഒാ​ടെ മ​സൂ​ദി​നെ ഡി​സ്ചാ​ർ​ജ് ചെ​യ്ത് ഗോ​ദ് ഘാ​നി​യി​ലെ ജ​യ്ഷ്-​ഇ-​മു​ഹ​മ്മ​ദ് ക്യാ​ന്പി​ലെ​ത്തി​ച്ചു.

ഫെ​ബ്രു​വ​രി 14ന് ​പു​ൽ​വാ​മ​യി​ൽ 40 സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​രെ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ജ​യ്ഷ്-​ഇ-​മു​ഹ​മ്മ​ദാ​യി​രു​ന്നു. സൈ​നി​ക ആ​ശു​പ​ത്രി​യി​ലി​രു​ന്നാ​ണ് ഇ​യാ​ൾ പു​ൽ​വാ​മ​യി​ലെ അ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം 10 പാ​ക്കി​സ്ഥാ​നി സ്പെ​ഷ​ൽ ക​മാ​ൻ​ഡോ​ക​ളു​ടെ അ​ധി​ക സു​ര​ക്ഷ​യും മ​സൂ​ദി​ന് പാ​ക് ഭ​ര​ണ​കൂ​ടം ന​ൽ​കി. മ​സൂ​ദ് അ​സ്ഹ​ർ മ​രി​ച്ച​താ​യി ഇ​ന്ന​ലെ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഈ ​വാ​ദം തെ​റ്റാ​ണെ​ന്നും മ​സൂ​ദ് അ​സ​ർ ഇ​പ്പോ​ഴും ജീ​വ​നോ​ടെ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തി​ൻ​റെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ച​താ​യി പാ​ക് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

നേ​ര​ത്തേ, മ​സൂ​ദ് അ​സ്ഹ​ർ മ​രി​ച്ചി​ട്ടി​ല്ലെ​ന്നു ജ​യ്ഷ്-​ഇ-​മു​ഹ​മ്മ​ദ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചി​രു​ന്നു. അ​ർ​ബു​ദ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​സൂ​ദ് അ​സ​ർ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മ​രി​ച്ചെ​ന്നാ​ണ് നേ​ര​ത്തേ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്ന​ത്. വൃ​ക്ക​രോ​ഗം ബാ​ധി​ച്ചി​രു​ന്ന അ​സ​റി​ന് ഡ​യാ​ലി​സി​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

മ​സൂ​ദ് അ​സ്ഹ​റി​നു സു​ഖ​മി​ല്ല എ​ന്ന് പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഷാ ​മെ​ഹ്മൂ​ദ് ഖു​റേ​ഷി ക​ഴി​ഞ്ഞ​ദി​വ​സം സൂ​ച​ന ന​ല്കി​യി​രു​ന്നു. വീ​ടി​നു പു​റ​ത്തു​പോ​കാ​ൻ ക​ഴി​യാ​ത്ത​വി​ധം അ​സ്ഹ​ർ രോ​ഗ​ബാ​ധി​നാ​ണെ​ന്നാ​യി​രു​ന്നു ഖു​റേ​ഷി പ​റ​ഞ്ഞ​ത്.

2001ലെ ​പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണം, 2016ലെ ​ഉ​റി സൈ​നി​ക ക്യാ​ന്പ് ആ​ക്ര​മ​ണം എ​ന്നി​വ​യി​ലെ​ല്ലാം ജ​യ്ഷി​നു പ​ങ്കു​ണ്ടാ​യി​രു​ന്നു. 1994ൽ ​ഇ​ന്ത്യ​യി​ൽ അ​റ​സ്റ്റി​ലാ​യ അ​സ്ഹ​റി​നെ മോ​ചി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ത്തി​യാ​ണ് 1999ൽ ​കാ​ഠ്മ​ണ്ഡു​വി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം ഭീ​ക​ര​ർ റാ​ഞ്ചി അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കാ​ണ്ഡ​ഹാ​റി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. തു​ട​ർ‌​ന്ന് അ​സ്ഹ​റി​നെ വാ​ജ്പേ​യി സ​ർ​ക്കാ​ർ മോ​ചി​പ്പി​ച്ചു. വി​മാ​നം ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഭീ​ക​ര​രി​ൽ മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ സ​ഹോ​ദ​ര​നു​മു​ണ്ടാ​യി​രു​ന്നു.

Related posts