സൈ​നി​ക വേ​ഷ​ത്തി​ലെ​ത്തി​ തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം; ​മനോ​ജ് തി​വാ​രി​ക്കെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം

ന്യൂ​ഡ​ൽ​ഹി: തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി സൈ​നി​ക വേ​ഷ​ത്തി​ലെ​ത്തി​യ ബി​ജെ​പി നേ​താ​വ് മ​നോ​ജ് തി​വാ​രി​ക്കെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം. ഡൽഹിയി​ൽ ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച വി​ജ​യ് സ​ങ്ക​ൽ​പ്പ് ബൈ​ക്ക് റാ​ലി​യി​ലാ​ണ് ഡൽഹി ബി​ജെ​പി അ​ധ്യ​ക്ഷ​നും എം​പി​യു​മാ​യ മ​നോ​ജ് തി​വാ​രി സൈ​നി​ക വേ​ഷ​ത്തി​ൽ എ​ത്തി​യ​ത്. ജീ​വ​ൻ പ​ണ​യം വെ​ച്ച് സൈ​ന്യം അ​തി​ർ​ത്തി​യി​ൽ ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളെ ബി​ജെ​പി രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ക്കു​ക​യാ​ണെ​ന്ന് തൃ​ണ​മൂ​ൽ എം​പി ഡെ​റി​ക് ഒ​ബ്രെ​യി​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ജ​വാന്മാ​രെ മു​ൻ​നി​ർ​ത്തി ബി​ജെ​പി രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു, എ​ന്നി​ട്ട് രാ​ജ്യ​സ്നേ​ഹ​ത്തെ പ​റ്റി പ്ര​സം​ഗി​ക്കു​ക​യാ​ണെ​ന്നും തൃ​ണ​മൂ​ൽ എം​പി വി​മ​ർ​ശി​ച്ചു. പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ മ​നോ​ജ് തി​വാ​രി അ​ല​ാഹ​ാബാ​ദി​ലെ ഒ​രു സം​ഗീ​ത പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തും വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ സൈ​നി​ക വേ​ഷ​ത്തി​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​ന്‍റെ​യും ബു​ള്ള​റ്റി​ൽ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെയും ചി​ത്ര​ങ്ങ​ൾ മ​നോ​ജ് തി​വാ​രി ത​ന്നെ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​നം ശ​ക്ത​മാ​യ​തോ​ടെ വി​ശ​ദി​ക​ര​ണ​വു​മാ​യി തീ​വാ​രി രം​ഗ​ത്ത് എ​ത്തി. താ​ൻ സൈ​ന്യ​ത്തെ​യോ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു, സൈ​ന്യ​ത്തോ​ടു​ള്ള ഐ​ക്യ​ദാ​ർ​ണ്ഡ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് താ​ൻ സൈ​നി​ക വേ​ഷ​ത്തി​ലെ​ത്തി​യ​തെ​ന്ന് മ​നോ​ജ് തി​വാ​രി പ്ര​തി​ക​രി​ച്ചു. ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ നാ​ളെ ഞാ​ൻ നെ​ഹ്റു ജാ​ക്ക​റ്റ് ഇ​ട്ടാ​ൽ അ​ത് നെ​ഹ്റു​വി​നെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്ന് നി​ങ്ങ​ൾ പ​റ​യു​മ​ല്ലോ​യെ​ന്നും തി​വാ​രി ട്വീ​റ്റ് ചെ​യ്തു.

Related posts