വിജയ് ചിത്രം മാസ്റ്റർ റിലീസ് നാളെ, ക്ലൈമാക്സ് ഇന്നു പുറത്ത്! ചോർത്തിയ ആളെക്കുറിച്ചു സൂചന; ഒന്നര വർഷത്തെ അധ്വാനമാണ്, തകർക്കരുതെന്ന് ചങ്കുതകർന്നു സംവിധായകൻ

ചെ​ന്നൈ: വി​ജ​യ് ചി​ത്രം മാ​സ്റ്റ​റി​ന്‍റെ ക്ലൈ​മാ​ക്സ് രം​ഗ​ങ്ങ​ൾ റി​ലീ​സി​നു മു​ൻ​പേ ചോ​ർ​ന്നു. ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ രം​ഗ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മു​ൻ​പ് ചെ​റി​യ രം​ഗ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ന്നു എ​ന്നാ​ൽ ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന​ത് സി​നി​മ​യു​ടെ ക്ലൈ​മാ​ക്സ് അ​ട​ങ്ങി​യ രം​ഗ​ങ്ങ​ളാ​ണെ​ന്നാ​ണ് അ​ണി​യ​റ​ക്കാ​ർ പ​റ​യു​ന്ന​ത്.

പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു നാ​ളെ​യാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വി​ത​ര​ണ​ക്കാ​ർ​ക്കാ​യി ഒ​രു ഷോ ​ന​ട​ത്തി​യി​രു​ന്നു. ഇ​വി​ടെ​നി​ന്നാ​കാം ചി​ത്ര​ത്തി​ലെ രം​ഗ​ങ്ങ​ൾ ചോ​ർ​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

വി​ത​ര​ണ​ക്ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നെ​തി​രേ നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ എ​ക്സ്ബി ഫി​ലിം ക്രി​യേ​റ്റീ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ തേ​ടി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി​യും ന​ൽ​കി​യി​ട്ടു​ണ്ട്.

സി​നി​മ​യു​ടെ വ്യാ​ജ​പ​തി​പ്പു​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​ഭ്യ​ർ​ഥി​ച്ചു. ഒ​ന്ന​ര​വ​ർ​ഷ​ത്തെ അ​ധ്വാ​നം ഇ​ല്ലാ​താ​ക്ക​രു​തെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ ലോ​കേ​ഷ് ക​ന​ക​രാ​ജ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​റ്റ് ത​മി​ഴ് സം​വി​ധാ​യ​ക​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

സീ​നു​ക​ൾ ചോ​ർ​ത്തി​യ​ത് വി​ത​ര​ണ ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന് നി​ർ​മാ​ണ ക​മ്പ​നി ആ​രോ​പി​ച്ചു. ജീ​വ​ന​ക്കാ​ര​ന് എ​തി​രേ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

മാ​സ്റ്റ​ർ സി​നി​മ​യെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് നി​ർ​മാ​ണ ക​മ്പ​നി​യു​ടെ ആ​രോ​പ​ണം.

പ​ത്ത് മാ​സ​ത്തെ ഇ​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് കേ​ര​ള​ത്തി​ൽ തി​യ​റ്റ​റു​ക​ൾ തു​റ​ക്കു​ന്പോ​ൾ ആ​ദ്യ​മാ​യി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ചി​ത്ര​മാ​ണ് മാ​സ്റ്റ​ർ.

മ​ല​യാ​ളി​യാ​യ മാ​ള​വി​ക മോ​ഹ​നാ​ണ് മാ​സ്റ്റ​റി​ൽ വി​ജ​യ്‌​യു​ടെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ത​മി​ഴ്ന​ട​ൻ വി​ജ​യ് സേ​തു​പ​തി​യാ​ണ് മാ​സ്റ്റ​റി​ൽ വി​ല്ല​ൻ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment