തി​യ​റ്റ​റു​ക​ള്‍ സ​ജ്ജം! പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്; ഒ​മ്പ​തു മാ​സ​ങ്ങ​ള്‍​ക്കു ശേ​ഷം തി​യ​റ്റ​റു​ക​ള്‍ നാ​ളെ തു​റ​ക്കു​മ്പോ​ള്‍…

കൊ​ച്ചി: ഒ​മ്പ​തു മാ​സ​ങ്ങ​ള്‍​ക്കു ശേ​ഷം തി​യ​റ്റ​റു​ക​ള്‍ നാ​ളെ തു​റ​ക്കു​മ്പോ​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ടെ​ന്ന് തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍. വി​ജ​യ് നാ​യ​ക​നാ​യ മാ​സ്റ്റ​ര്‍ ആ​ണ് നാ​ളെ റി​ലീ​സ് ആ​കു​ന്ന​ത്.

പൂ​ര്‍​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും തി​യ​റ്റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ഒ​ന്നി​ട​വി​ട്ട സീ​റ്റു​ക​ളി​ലാ​കും ആ​ളു​ക​ളെ ഇ​രു​ത്തു​ക. ഈ ​രീ​തി​യി​ലാ​യി​രി​ക്കും ടി​ക്ക​റ്റു​ക​ളും ന​ല്‍​കു​ക.

കൂ​ടാ​തെ ഓ​രോ ഷോ ​ക​ഴി​യു​മ്പോ​ഴും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തും. ഏ​താ​നും തി​യ​റ്റ​റു​ക​ളി​ല്‍ അ​ഞ്ചു ദി​വ​സം വ​രെ നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലു​ള്ള അ​ണു​ന​ശീ​ക​ര​ണ രീ​തി​യാ​ണ് പ്ര​യോ​ഗി​ക്കു​ക.

കൂ​ടാ​തെ തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. തി​യ​റ്റ​റി​ലെ​ത്തു​ന്ന​വ​ര്‍ മാ​സ്‌​ക് ധ​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് നി​ര്‍​ബ​ന്ധ​മാ​യും പ​രി​ശോ​ധി​ക്കും. തി​യ​റ്റ​റു​ക​ളി​ല്‍ കൂ​ട്ടം കൂ​ടാ​നും അ​നു​വ​ദി​ക്കി​ല്ല.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഒ​രു ദി​വ​സം മൂ​ന്നു ഷോ ​ആ​ണ് ഉ​ണ്ടാ​കു​ക. നാ​ളെ റി​ലീ​സ് ആ​കു​ന്ന മാ​സ്റ്റ​ര്‍ മൂ​ന്നു മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള സി​നി​മ​യാ​യ​തി​നാ​ലാ​ണ് മൂ​ന്നു ഷോ ​ന​ട​ത്തു​ന്ന​തെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​റ്റു ചി​ത്ര​ങ്ങ​ള്‍ റി​ലീ​സാ​കു​ന്ന മു​റ​ക്ക് ഷോ​യു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ചേ​ക്കു​മെ​ന്നും സി​നി എ​ക്‌​സി​ബി​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഷാ​ജി വി​ശ്വ​നാ​ഥ് പ​റ​ഞ്ഞു.

രാ​ത്രി ഒ​മ്പ​തു വ​രെ പ്ര​ദ​ര്‍​ശ​നം പാ​ടു​ള്ളൂ​വെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ ആ​ളു​ക​ള്‍ കൂ​ടു​ത​ലും എ​ത്തു​ന്ന​ത് സെ​ക്ക​ന്‍​ഡ് ഷോ​ക​ള്‍​ക്കാ​ണ്.

ഇ​തി​ല്ലാ​ത്ത​ത് തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍​ക്ക് ചെ​റി​യൊ​രു തി​രി​ച്ച​ടി​യാ​ണെ​ന്നും എ​ന്നി​രു​ന്നാ​ലും തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment