ഈ ​മേ​യ​ര്‍ ആളൊരു കി​ല്ലാ​ടി ത​ന്നെ ! 5,000 രൂ​പ​യ്ക്ക് സ്വ​കാ​ര്യ ഹോ​ട്ട​ലി​ന് റോ​ഡി​ല്‍ പാ​ര്‍​ക്കി​ങ് അ​നു​വ​ദി​ച്ച് മേ​യ​ര്‍ ആ​ര്യ; ച​രി​ത്ര​ത്തി​ല്‍ ആ​ദ്യം…

ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ല്‍ എം​ജി റോ​ഡി​ല്‍ സ്വ​കാ​ര്യ ഹോ​ട്ട​ലി​ന് പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ച്ച തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ ന​ട​പ​ടി വി​വാ​ദ​മാ​കു​ന്നു

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ റോ​ഡ് പ്ര​തി​മാ​സം 5000 രൂ​പ​യ്ക്കാ​ണ് വാ​ട​ക​യ്ക്ക് ന​ല്‍​കി​യ​ത്. റോ​ഡ് സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം റോ​ഡ് പാ​ര്‍​ക്കിം​ഗി​ന് അ​നു​വ​ദി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് പോ​ലും അ​ധി​കാ​ര​മി​ല്ലെ​ന്നി​രി​ക്കെ​യാ​ണ് മേ​യ​റു​ടെ വി​ചി​ത്ര ന​ട​പ​ടി.

ട്രാ​ഫി​ക് ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ തീ​രു​മാ​ന പ്ര​കാ​രം ഹോ​ട്ട​ലു​ട​മ​യും കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യും ക​രാ​റി​ല്‍ ഒ​പ്പ് വെ​ച്ചു.

മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​പ​ദേ​ശ​ക സ​മി​തി ചേ​ര്‍​ന്ന​ത്. എം​ജി റോ​ഡി​ല്‍ ആ​യു​ര്‍​വേ​ദ കോ​ള​ജി​ന് എ​തി​ര്‍​വ​ശ​ത്ത് ദേ​വ​സ്വം ബോ​ര്‍​ഡ് കെ​ട്ടി​ട​ത്തി​ല്‍ പു​തു​താ​യി തു​ട​ങ്ങി​യ സ്വ​കാ​ര്യ ഹോ​ട്ട​ലി​നാ​ണ് പാ​ര്‍​ക്കിം​ഗ് അ​നു​മ​തി ന​ല്‍​കി​യ​ത്.

നേ​ര​ത്തെ പൊ​തു ജ​ന​ങ്ങ​ളി​ല്‍ നി​ന്നും പ​ത്ത് രൂ​പ ഈ​ടാ​ക്കി പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ച്ചി​രു​ന്ന സ്ഥ​ല​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് കൈ​മാ​റി​യ​ത്.

ഇ​തോ​ടെ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ഹോ​ട്ട​ലു​ക​ള്‍ ത​ട​യു​ന്ന​ത് പ​തി​വാ​യി. വാ​ക്കു​ത​ര്‍​ക്ക​വും ഇ​വി​ടെ സ്ഥി​ര​മാ​ണ്.

Related posts

Leave a Comment