കോട്ടയം: ജില്ലയില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 വരെ കി.മീ. വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.ഇടിമിന്നല്‍ സാധ്യത മനസിലാക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയാറാക്കിയിട്ടുള്ള ‘ദാമിനി ’ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.
നിര്‍ദേശങ്ങള്‍
- ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക
- തുറസായ സ്ഥലങ്ങളില്‍ തുടരരുത്
- ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കരുത്
- ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിഛേദിക്കണം
- ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
- ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്തുതന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക.
- സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണം
- മഴക്കാര് കാണുമ്പോള്‍ ടെറസിലേക്കോ, മുറ്റത്തേക്കോ പോകരുത്.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കരുത്
- ടാപ്പുകളില്‍നിന്ന് വെള്ളം ശേഖരിക്കുന്നത് ഒഴിവാക്കണം
- ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങാന്‍ പാടില്ല.
- പട്ടം പറത്തുന്നത് ഒഴിവാക്കുക.
- മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്
