മു​ണ്ടു​ന​ട​യി​ല്‍ അ​ജ്ഞാ​ത ജീ​വി: പു​ലി​യെ​ന്ന് അ​ഭ്യൂ​ഹം; പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​ന്ന് നാ​ട്ടു​കാ​ർ

തൊ​ടു​പു​ഴ: പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വ​ഴി​ത്ത​ല മു​ണ്ടു​ന​ട​യി​ല്‍ പു​ലി​യെ​ന്നു സം​ശ​യി​ക്കു​ന്ന ജീ​വി​യെ ക​ണ്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍. തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30 ഓ​ടെ നാ​യ​യെ​ക്കാ​ള്‍ വ​ലി​പ്പ​മു​ള്ള ജീ​വി പു​ര​യി​ട​ത്തി​ലെ ക​ല്‍​ക്കെ​ട്ട് ചാ​ടി​ക്ക​ട​ന്നു പോ​കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഗോ​പി, ജോ​മോ​ന്‍ എ​ന്നി​വ​ര്‍ ക​ണ്ടു.

ഇ​വ​രു​ടെ വീ​ടി​നു സ​മീ​പ​ത്തു​കൂ​ടെ​യാ​ണ് ഇ​ത് ചാ​ടി​ക്ക​ട​ന്നു പോ​യ​ത്. തു​ട​ര്‍​ന്ന് വാ​ര്‍​ഡ് മെം​ബ​ര്‍ ജോ​സ് ക​ല്ലോ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ പു​ലി​യു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന കാ​ല്‍​പ്പാ​ടു​ക​ള്‍ പ​തി​ഞ്ഞ​തും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. ഇ​തോ​ടെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ തൊ​ടു​പു​ഴ റേ​ഞ്ച് ഓ​ഫീ​സി​ല്‍​നി​ന്നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. നാ​ട്ടു​കാ​ര്‍ ക​ണ്ട ജീ​വി പു​ലി​യ​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. കാ​ഴ്ച​യി​ല്‍ പു​ലി​യോ​ട് സാ​ദ്യ​ശ്യ​മു​ള്ള പൂ​ച്ച​പ്പു​ലി​യോ കു​റു​ന​രി​യോ ആ​കാ​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഗ​മ​നം.

Related posts

Leave a Comment