എം​ഡി​എം​എയുമായി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ;  ഇരുപത്തിരണ്ടു വയസുള്ള പ്രതികൾ ലഹരി വിറ്റിരുന്നത് സ്കൂൾ വിദ്യാർഥികൾക്ക്

മാ​ന്നാ​ർ: എം​ഡി​എം​എ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ മാ​ന്നാ​ർ പോ​ലീ​സ് പി​ടി​കൂ​ടി. നൂ​റ​നാ​ട് മു​തു​കാ​ട്ടു​ക​ര വി​ഷ്ണു വി​ലാ​സം വീ​ട്ടി​ൽ പ്ര​സ​ന്ന​ന്‍റെ മ​ക​ൻ വി​ഷ്ണു (22), നൂ​റ​നാ​ട് മു​തു​കാ​ട്ടു​ക​ര ത​റ​യി​ൽ വീ​ട്ടി​ൽ ജ​യ​കു​മാ​റി​ന്‍റെ മ​ക​ൻ അ​ക്ഷ​യ്ശ്രീ (22)എ​ന്നി​വ​രെ​യാ​ണ് മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രി​ൽനി​ന്നും ഒ​ന്ന​ര ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി മ​യ​ക്കു​മ​രു​ന്നു​മാ​യി ബൈ​ക്കി​ൽ വ​ന്ന യു​വാ​ക്ക​ളെ​യാ​ണ് മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. മാ​ന്നാ​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ൻ​തോ​തി​ൽ എം​ഡി​എം​എ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വി​ല്പ​ന ന​ട​ക്കു​ന്ന​താ​യി ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യവി​വ​രം ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി​ക്ക് കൈ​മാ​റി​യി​രു​ന്നു.ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി ആ​ർ. ജോ​സ്, നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ബി​നു​കു​മാ​ർ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​ത്തെത്തു ട​ർ​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീം, ​മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ അ​ഭി​രാം, എ​സ്ഐ​മാ​രാ​യ ശ്രീ​കു​മാ​ർ, ജോ​ൺ തോ​മ​സ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി​ദ്ദി​ഖ് ഉ​ൽ അ​ക്ബ​ർ, സു​നി​ൽ​കു​മാ​ർ കെ.​വി. എ​ന്നി​വ​ർ അ​ട​ങ്ങി​യ പോ​ലീ​സ് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

 

Related posts

Leave a Comment