ഒരു മാപ്പിൽ തീരുന്നതോ ഗുരുതരവീഴ്ച..! കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വയറുവേദനയുമായി ചെന്ന യുവതിയുടെ തല മൊട്ടയടിച്ചു; ചോദ്യം ചെയ്തപ്പോൾ അധികൃതർ ബന്ധുക്കളോട് പഞ്ഞത് കേട്ടാൽ ഞെട്ടും…

ഗാ​ന്ധി​ന​ഗ​ർ: വ​യ​റു​വേ​ദ​ന​യു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട യു​വ​തി​യെ​ ശ​സ്ത്ര​ക്രി​യ​ക്കാ​യി ത​ല​മൊ​ട്ട​യ​ടി​ച്ചു. എ​രു​മേ​ലി സ്വ​ദേ​ശി ശോ​ഭ​ന (43)യു​ടെ മു​ടി​യാ​ണു അ​ബ​ദ്ധ​വ​ശാ​ൽ ജീ​വ​ന​ക്കാ​ർ മു​റി​ച്ചു​മാ​റ്റി​യ​ത്.
ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നു പ​രാ​തി ന​ല്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണു ശോ​ഭ​ന​യു​ടെ ബ​ന്ധു​ക്ക​ൾ. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 26നാ​ണു വ​യ​റു​വേ​ദ​ന​തു​ട​ർ​ന്നു ശോ​ഭ​ന​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.

അ​ടു​ത്ത ദി​വ​സം ശ​സ്ത്ര​ക്രി​യ​ക്കാ​യി ത​ല​ മൊ​ട്ട​യ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ന്ന് രാ​ത്രി ത​ന്നെ അ​ൾസർ സംബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ശ​സ്ത്ര​ക്രി​യ ചെ​യ്യു​ക​യും ചെ​യ്തു.മെ​ഡി​സി​ൻ വാ​ർ​ഡി​ൽ എ​ത്തി​യ ഇ​വ​രെ ഒ​ന്പ​താം വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​ത്തി ശോ​ഭ​നയു​ടെ ത​ല​മു​ടി ഷേ​വ് ചെ​യ്തു നീ​ക്കു​ക​യാ​യി​രു​ന്നു.

വ​യ​റു​വേ​ദ​യ്ക്കു ചി​കി​ത്സ തേ​ടി​യയാ​ളു​ടെ ത​ല​മു​ടി ഷേ​വ് ചെ​യ്യു​ന്ന​തെ​ന്തി​നാ​ണു ചോ​ദി​ച്ചെ​ങ്കി​ല്ലും ന​ഴ​സ് മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. തു​ട​ർ​ന്നു സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണു ശോ​ഭ​ന​യ്ക്കു നേ​രി​ട്ട ബു​ദ്ധി​മു​ട്ടു ബ​ന്ധു​ക്ക​ൾ അ​റി​യു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ത​ല​മു​ടി മു​റി​ച്ചു​മാ​റ്റാ​ൻ നി​ർ​ദേ​ശം ന​ല്കി​യ​വ​ർ ശോ​ഭ​ന​യെ​യും ബ​ന്ധു​ക്ക​ളെ​യും നേ​രി​ക്ക​ണ്ടു ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യും പ​രാ​തി ന​ല്ക​രു​തെ​ന്നും നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ രോ​ഗി​ക​ളെ ശ്ര​ദ്ധാ​പൂ​ർ​വം പ​രി​ച​രി​ക്കേ​ണ്ട​വ​രു​ടെ ഭാ​ഗ​ത്തുനി​ന്ന് വീ​ഴ്ച​യു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ല്കു​മെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. നി​ല​വി​ൽ വ​യ​റി​നു​ള്ള സ​ർ​ജ​റി ക​ഴി​ഞ്ഞ് പ്ര​ത്യേ​ക പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ക​യാ​ണ് ശോ​ഭ​ന.

Related posts