ബിനു കണ്ണന്താനത്തിന്‍റെ പ്രസംഗം തുടരുന്നു..! ‘ജീ​വി​ത​വി​ജ​യം എ​ങ്ങ​നെ ക​ര​സ്ഥ​മാ​ക്കാം’ എന്ന വിഷയത്തെ ക്കുറിച്ച് തുടർച്ചയായി പ്രസംഗിച്ച് ഗിന്നസിൽ ഇടം നേടാനുള്ള ബിനുവിന്‍റെ ശ്രമം ഒരു ദിവസം പിന്നിട്ടു

ബോ​ണി മാ​ത്യു
കോ​ട്ട​യം: തു​ട​ർ​ച്ച​യാ​യി പ്ര​സം​ഗി​ച്ച് ബി​നു ക​ണ്ണ​ന്താ​നം ഒ​രു ദി​വ​സം പി​ന്നി​ട്ടു.  വി​ജ​യം മാ​ത്ര​മാ​ണ് ല​ക്ഷ്യം അ​തി​നാ​യി ഞാ​ൻ എ​ന്നി​ൽ വി​ശ്വ​സി​ക്കു​ന്നു. അ​ത് എ​ന്‍റെ അ​ഹ​ങ്കാ​ര​മ​ല്ല, എ​ന്‍റെ ആ​ത്മ​വി​ശ്വാ​സ​മാ​ണ്. പ്ര​ശ​സ്ത പ​ഴ്സ​ണാ​ലി​റ്റി പരിശീ ലകനും വാ​ഗ്‌‌മിയു​മാ​യ ബി​നു ക​ണ്ണ​ന്താ​നം തു​ട​ർ​ച്ച​യാ​യി 77 മ​ണി​ക്കൂ​ർ പ്ര​സം​ഗി​ച്ച് യൂ​ണി​വേ​ഴ്സ​ൽ വേ​ൾ​ഡ് റി​ക്കാ​ർ​ഡും ഗി​ന്ന​സ് റി​ക്കാ​ർ​ഡും ക​ര​സ്ഥ​മാ​ക്കാ​ൻ തു​ട​ങ്ങി​യ പ്ര​സം​ഗ​ത്തി​ലെ വാ​ക്കു​ക​ളാ​ണി​ത്. അ​ഞ്ചി​ന് രാ​വി​ലെ ഒ​ന്പ​തി​ന് അ​ധി​കൃ​ത​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ തെ​ള്ള​കം ചൈ​ത​ന്യ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ച മാ​ര​ത്ത​ണ്‍ പ്ര​സം​ഗം എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

നി​ല​വി​ലെ ലോ​ക റി​ക്കാ​ർ​ഡി​നു​ട​മ​യാ​യ ഗു​ജ​റാ​ത്ത് സ്വ​ദേ​ശി അ​ശ്വി​ൻ സു​ഡാ​നി​യു​ടെ 75 മ​ണി​ക്കൂ​ർ 35 മി​നി​ട്ട് മ​റി​ക​ട​ക്കാ​നാ​ണ് ബി​നു​വി​ന്‍റെ ശ്ര​മം. ‘ജീ​വി​ത​വി​ജ​യം എ​ങ്ങ​നെ ക​ര​സ്ഥ​മാ​ക്കാം’ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ആ​വ​ർ​ത്ത​ന​മി​ല്ലാ​തെ 80 മ​ണി​ക്കൂ​ർ പ്ര​സം​ഗി​ക്കു​വാ​നും അ​തോ​ടൊ​പ്പം ശ​രീ​ര​ത്തി​ന്‍റെ​യും മ​ന​സി​ന്‍റെ​യും ആ​രോ​ഗ്യ​വും മ​നഃ​സാ​ന്നി​ധ്യ​വും നി​ല​നി​ർ​ത്തു​വാ​നു​മു​ള്ള ക​ഴി​വ് ക​ഴി​ഞ്ഞ ഏ​ഴു​വ​ർ​ഷ​ത്തെ ക​ഠി​ന​പ്ര​യ​ത്ന​ത്തി​ലൂ​ടെ​യും പ​രി​ശീ​ല​ന​ത്തി​ലൂടെ​യും ബി​നു നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്.

വി​ദ്യാ​ർ​ഥി​ക​ൾ കൈ​വ​രി​ക്കേ​ണ്ട നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ഇ​ന്ന​ലെ അ​ദ്ദേ​ഹം കൂ​ടു​ത​ലും പ്ര​സം​ഗി​ച്ച​ത്. പ​ത്താം ക്ലാ​സ് വ​രെ സ്റ്റേ​ജി​ൽ പോ​ലും ക​യ​റാ​ൻ ഭ​യ​പ്പെ​ട്ടി​രു​ന്ന ബി​നു​വി​ന് ഒ​രു അ​ധ്യാ​പ​ക​ൻ എ​ൻ​എ​സ്എ​സ് ക്യാ​ന്പ് വി​ല​യി​രു​ത്താ​ൻ ന​ൽ​കി​യ സ​ന്ദ​ർ​ഭം മി​ക​ച്ച​താ​ക്കി​യാ​ണു പ്ര​സം​ഗ​ക​ല​യു​ടെ തു​ട​ക്കം. പി​ന്നീ​ട് മൈ​ക്ക് പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്താ​യി മാ​റി. അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​റി​വി​ന്‍റെ​യും ജീ​വി​ത വി​ജ​യ​ത്തി​ന്‍റെ​യും വി​ത്തു പാ​കു​ന്ന​വ​രാ​ക​ണം.

വി​ദ്യാ​ർ​ഥി​ക​ൾ ജീ​വി​ത പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യാ​ൻ പ്രാ​പ്ത​രാ​ക​ണം. പു​ത്ത​ൻ ത​ല​മു​റ മൊ​ബൈ​ൽ ഫോ​ണി​ലെ ആ​പ്ലി​ക്കേ​ഷ​ൻ​സി​ന് അ​ടി​മ​പ്പെ​ടു​ന്ന​തോ​ടെ ന​ശി​ക്കു​ന്ന​ത് ഒ​രു ത​ല​മു​റ​യാ​ണെ​ന്നും അ​വ​രെ നേ​ർ​വ​ഴി​ക്ക് ന​യി​ക്കേ​ണ്ട​ത് അ​ധ്യാ​പ​ക​രു​ടെ ക​ട​മ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

45 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച അ​റി​വി​ന്‍റെ​യും അ​നു​ഭ​വ​ത്തി​ന്‍റെ​യും വെ​ളി​ച്ച​ത്തി​ലാ​ണ് ബി​നു പ്ര​സം​ഗം ന​ട​ത്തു​ന്ന​ത്. മാ​ര​ത്ത​ണ്‍ പ്ര​സം​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സു​രേ​ഷ് കു​റു​പ്പ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. തെ​ള്ള​കം പു​ഷ്പ​ഗി​രി പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് ക​ന്പി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts