രോഗം പടർത്തും മെഡിക്കൽ കോളജ്;  കോട്ടയം മെഡിക്കൽ കോളജിലെ ആശുപത്രി മാലിന്യങ്ങൾ ജലസ്രോതസുകളി ലേക്ക്;  ആശുപത്രി പരിസരവാസികൾ മഞ്ഞപ്പിത്ത രോഗത്തിന്‍റെ പിടിയിൽ; പ്രശ്നത്തിൽ ഇടപെടണമെന്ന് അ​പ്പ​ർ​കു​ട്ട​നാ​ട് വി​ക​സ​ന സ​മി​തി

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്ന​ത് ആ​ശ​ങ്ക പ​ര​ത്തു​ന്ന​താ​ണെ​ന്ന് അ​പ്പ​ർ​കു​ട്ട​നാ​ട് വി​ക​സ​ന സ​മി​തി യോ​ഗം വി​ല​യി​രു​ത്തി. അ​തി​നാ​ൽ എ​ത്ര​യും വേ​ഗം ആ​രോ​ഗ്യ വ​കു​പ്പും സ​ർ​ക്കാ​രും ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് പു​റം ത​ള്ളു​ന്ന ബ​യോ മാ​ലി​ന്യ​ങ്ങ​ൾ ക​ല​ർ​ന്ന് ജ​ല​സ്രോ​ത​സു​ക​ളും കി​ണ​റു​ക​ളും മ​ലി​ന​പ്പെ​ടു​ന്ന​താ​ണ് പ​ക​ർ​ച്ച വ്യാ​ധി​ക​ൾ അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ൾ പ​ട​രാ​നി​ട​യാ​ക്കു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​ള്ള മാ​ലി​ന്യം ഒ​ഴു​കി​യെ​ത്തു​ന്ന​ത് ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കോ​നാ​ക​രി തോ​ട്ടി​ലേ​ക്കും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കു​മാ​ണ്. ഏ​താ​നും വ​ർ​ഷം മു​ൻ​പ് മ​ഞ്ഞ​പ്പി​ത്തം പ​ട​ർ​ന്നു പി​ടി​ച്ച​പ്പോ​ൾ ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത് മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ നി​ന്ന് പു​റം​ത​ള്ളു​ന്ന മാ​ലി​ന്യ​മാ​ണ് വി​ല്ല​നെ​ന്നാ​യി​രു​ന്നു.

ഇ​ക്കാ​ര്യ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പു ഡ​യ​റ​ക്ട​ർ നേ​രി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​പ്പ​ർ​കു​ട്ട​നാ​ട് വി​ക​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് അ​ജി കെ ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ഞ്ഞ് ക​ള​പ്പു​ര, ആ​ർ​പ്പൂ​ക്ക​ര ത​ങ്ക​ച്ച​ൻ, വി​നോ​ദ് ചാ​മ​ക്കാ​ല, എം.​കെ.​അ​ശോ​ക​ൻ, സാ​ൽ​വി​ൻ കൊ​ടി​യ​ന്ത​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts