സ്പ്ളൻ​ഡ​ർ ബൈ​ക്ക് ക​ണ്ടാ​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ ‘ക​ൺ​ട്രോ​ൾ’ പോ​കും; പിന്നെ മോഷ്ടിച്ച് ബൈക്കിൽ കറങ്ങി നടക്കും; കോട്ടയത്ത് ബൈക്ക് മോഷണക്കേസിൽ പൊലീസ് കുടുക്കിയ ഉണ്ണിക്കുട്ടനെന്ന ഉണ്ണികൃഷ്ണന്‍റെ ലീലകൾ ഇങ്ങനെ….


കോ​ട്ട​യം: ജ​ന​റ​ൽ ആ​ശു​പ​ത്രി വ​ള​പ്പി​ൽനി​ന്ന് ബൈ​ക്ക് മോ​ഷ്‌‌ടിച്ച കേ​സി​ൽ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പി​ടി​കൂ​ടി​യ ഉ​ണ്ണി​ക്കുട്ട​ൻ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​.

ഉ​ണ്ണി​ക്കു​ട്ട​നു സ്പ്ള​ൻ​ഡ​ർ ബൈ​ക്കു​ക​ൾ ഹ​ര​മാ​ണ്. സ്പ്ള​ൻ​ഡ​ർ എ​വി​ടെ ക​ണ്ടാ​ലും ഞൊ​ടി​യി​ട​യ്ക്കു​ള്ളി​ൽ മോ​ഷ്്ടി​ച്ചു മു​ങ്ങു​ക​യാ​ണ് ഇ​യാ​ളു​ടെ പ​തി​വു രീ​തി. ന​ഗ​ര​ത്തി​ലെ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ, ആ​ശു​പ​ത്രി വ​ള​പ്പു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​തി​വാ​യി ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ മേ​യ് 31ന് ​കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി വ​ള​പ്പി​ൽനി​ന്ന് 108 ആം​ബു​ല​ൻ​സ് ഡ്രൈ​വ​റായ ആ​ർ​പ്പൂ​ക്ക​ര ക​ണ്ണ​ന​ല്ലൂ​ർ സ്വ​ദേ​ശി ര​മേ​ശ് ഗോ​പി​യു​ടെ ബൈ​ക്ക് മോ​ഷ്്ടി​ച്ച കേ​സി​ലാ​ണ് ഇ​ന്ന​ലെ അ​യ്മ​നം കു​ട​യം​പ​ടി പെ​രു​മ​ന കോ​ള​നി കാ​ട്ടു​പ​റ​ന്പി​ൽ വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ക​ഞ്ഞി​ക്കു​ഴി മു​ട്ട​ന്പ​ലം പാ​റേ​ക്ക​വ​ല തോ​ട്ട​യ്ക്കാ​ട് മ​റ്റം ഉ​ണ്ണി​ക്കൃഷ്ണ​നെ (ഉ​ണ്ണി​ക്കു​ട്ട​ൻ -20) വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ണ്ണി​ക്കു​ട്ട​നെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത പൊ​ൻ​കു​ന്നം പോ​ലീ​സി​നെ വെ​ട്ടി​ച്ച് ചാ​ടി ര​ക്ഷ​പ്പെ​ട്ട കേ​സി​ൽ ഏ​ഴു മാ​സ​ത്തോ​ളം റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ഇ​യാ​ൾ മൂ​ന്നാ​ഴ്ച മു​ന്പാ​ണ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി ബൈ​ക്ക് മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഉ​ണ്ണി​ക്കു​ട്ട​ൻ പ്ര​തി​യാ​ണ്. കോ​ട്ട​യം വെ​സ്റ്റ്, മ​ണ​ർ​കാ​ട്, പൊ​ൻ​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഉ​ണ്ണി​ക്കു​ട്ട​നെ​തി​രേ ബൈ​ക്ക് മോ​ഷ​ണ​ക്കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ജ​ന​റ​ൽ ആ​ശു​പ​ത്രി വ​ള​പ്പി​ൽനി​ന്ന് ബൈ​ക്ക് മോ​ഷ​ണം പോ​യ​തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ൽ ജ​യി​ലി​ലാ​യി​രു​ന്ന ഉ​ണ്ണി​ക്കു​ട്ട​ൻ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​താ​യി വി​വ​രം ല​ഭി​ച്ച​ത്.

തു​ട​ർ​ന്നു പോ​ലീ​സ് സം​ഘം ഉ​ണ്ണി​ക്കു​ട്ട​നെ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തി. ഇ​തി​നി​ടെയാണ് ഉ​ണ്ണി​ക്കു​ട്ട​ൻ സ്പ്ള​ൻ​ഡ​ർ ബൈ​ക്കി​ൽ ക​റ​ങ്ങു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജി. ​ജ​യ​ദേ​വി​നു ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​ത്.

അ​ന്വേ​ഷ​ണ​ത്തി​ൽ അ​യ്മ​നം, കു​ട​യം​പ​ടി ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ണി​ക്കു​ട്ട​ൻ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്നു വെ​സ്റ്റ് എ​സ്എ​ച്ച​ഒ എം.​ജെ. അ​രു​ണ്‍, എ​സ്ഐ ടി.​ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment