ഒരു കോടി വോട്ട് ബിജെപിയ്ക്ക് നൽകൂ, ഞങ്ങൾ 70 രൂപയ്ക്ക് മദ്യം നൽകും! വാഗ്ദാനവുമായി ആന്ധ്ര ബിജെപി അധ്യക്ഷൻ

അമരാവതി: 2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശിൽ ബിജെപിക്ക് ഒരു കോടി വോട്ട് ലഭിച്ചാൽ സംസ്ഥാനത്തെ ജനങ്ങൾക്ക് 70 രൂപയ്ക്ക് മദ്യം നൽകുമെന്ന വാഗ്ദാനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ സോമു വീരരാജു.

വിജയവാഡയിൽ പാർട്ടിയുടെ പൊതുയോഗത്തിൽ സംസാരിക്കവെയാണ് വീരരാജു ഇക്കാര്യം അറിയിച്ചത്.

ഒരു കോടി വോട്ട് ബിജെപിയ്ക്ക് നൽകൂ, ഞങ്ങൾ 70 രൂപയ്ക്ക് മദ്യം നൽകും. കൂടുതൽ വരുമാനം ഉണ്ടാവുകയാണെങ്കിൽ ക്വാർട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകും.

നിലവിൽ ക്വാർട്ടർ ബോട്ടിലിന് 200 രൂപയാണ് സംസ്ഥാന സർക്കാർ വാങ്ങുന്നത്. എന്നാൽ നല്ല മദ്യം കിട്ടാനുമില്ല. മോശം മദ്യം നൽകി ജനങ്ങളെ വഞ്ചിക്കുകയാണെന്നും വീരരാജു പറഞ്ഞു.

Related posts

Leave a Comment