അക്കാര്യത്തില്‍ എനിക്ക് ഇന്നും യാതൊരു കുറ്റബോധവുമില്ല ! ഇനി ഒരു അവസരം കിട്ടിയാല്‍ ആദ്യം തിരുത്തുക ആ തെറ്റായിരിക്കുമെന്ന് മീര ജാസ്മിന്‍…

ഒരു സമയത്ത് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായിരുന്നു മീര ജാസ്മിന്‍. ലോഹിതദാസ് ദിലീപ് ചിത്രം സൂത്രധാരനിലൂടെ സിനിമയിലെത്തിയ മീരാ ജാസ്മിന്‍ ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയനടിയായി മാറിയിരുന്നു.

പിന്നീട് മലയാളത്തിന് പുറമേ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം നിരവധി സൂപ്പര്‍ഹിറ്റ് സിനികളില്‍ അഭിനയിച്ച മീര ജാസ്മിന്‍ വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും പൊതു വേദികളില്‍ നിന്നും മാറിനില്‍ക്കുക ആയിരുന്നു. 2014ല്‍ ആയിരുന്നു മീരയുടെ വിവാഹം.

സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും നേടിയിരുന്നു.

ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ വീണ്ടും കാമറയ്ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്.

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലൂടെയാണ് താരം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ഈ ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരാജാസ്മിന്‍ മലയാളത്തില്‍ തിരിച്ചെത്തുന്നത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ കരിയറിനെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും മീര ജാസ്മിന്‍ പറഞ്ഞ വാക്കുകള്‍ ആണ് വൈറലാകുന്നത്.

മീരാ ജാസ്മിന്റെ വാക്കുകള്‍ ഇങ്ങനെ…കരിയറില്‍ ആയാലും എന്റെ വ്യക്തി ജീവിതത്തില്‍ ആയാലും സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്ത് എനിക്ക് യാതൊരുവിധ പശ്ചാത്താപവും ഉണ്ടായിട്ടില്ല.

എന്നെ സംബന്ധിച്ചിടത്തോളം ഒരു സിനിമ പോലും എനിക്ക് ആസ്വദിച്ച് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. മൊത്തത്തില്‍ നോക്കിയാല്‍ ജീവിതത്തില്‍ ഞാന്‍ ഹാപ്പി ആണ്.

എന്നാല്‍ സൂം ചെയ്തു നോക്കിയാല്‍ ചില പ്രശ്നങ്ങള്‍ ഒക്കെ കാണാന്‍ കഴിയും. നേരത്തെ ഒരു സിനിമ കഴിഞ്ഞു അടുത്ത പടം ഏതാണെന്നു ആളുകള്‍ ചോദിക്കുമ്പോള്‍ സിനിമ ഒന്നും ഇല്ല എന്ന് പറയാന്‍ എനിക്ക് മടിയായിരുന്നു.

നമ്മുടെ എന്തോ തെറ്റ് കൊണ്ടാണ് സിനിമ ഇല്ലാത്ത എന്ന തോന്നല്‍ ആയിരുന്നു. വേറെ സിനിമ ഒന്നും ഇല്ല എന്ന് പറയാന്‍ തന്നെ എനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നു.

അന്നൊക്കെ ഒരു ലൊക്കേഷനില്‍ നിന്ന് മറ്റൊരു ലൊക്കേഷനിലേക്ക് പോകുന്നത് എന്തോ വലിയ സംഭവമായി ഒക്കെ ആണ് കണ്ടിരുന്നത്.

എന്നാല്‍ ആദ്യമൊക്കെ അത് വലിയ കാര്യം പോലെ തോന്നുമെങ്കിലും പിന്നീട് മടുപ്പ് തോന്നാന്‍ തുടങ്ങും.

ഒടുവില്‍ എല്ലാത്തിനോടും ആ മടുപ്പ് തോന്നി തുടങ്ങും എന്നും ഇനി ഒരു അവസരം കിട്ടുകയാണെങ്കില്‍ ഞാന്‍ ആ തെറ്റായിരിക്കും തിരുത്തുക എന്നും മീരാജാസ്മിന്‍ പറയുന്നു.

Related posts

Leave a Comment