പേ​ഴ്സ​ണ​ലി അ​ത് എ​നി​ക്ക് ന​ല്ല​ത​ല്ലാ​യി​രു​ന്നു;  പിന്നീട് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ പ​റ്റിയെന്ന് മീരാജാസ്മിൻ


വ​ള​രെ നേ​ര​ത്തെ ക​രി​യ​ര്‍ തു​ട​ങ്ങി​യ ആ​ളാ​ണ് ഞാ​ന്‍. ഒ​രു വ​ലി​യ യാ​ത്ര​യാ​യി​രു​ന്നു അ​ത്. പ​ല അ​നു​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി. ഓ​രോ ഫേ​സ് വ​രു​മ്പോ​ഴേ​ക്കും ന​മു​ക്ക് ചി​ല റി​യ​ലൈ​സേ​ഷ​നൊ​ക്കെ വ​രും.

ലൈ​ഫി​ല്‍ എ​നി​ക്ക് മ​ന​സി​ലാ​ക്കാ​ൻ പ​റ്റി​യ​ത് പീ​സ് ഓ​ഫ് മൈ​ന്‍റും സ​ന്തോ​ഷ​വു​മാ​ണ് ജീ​വി​ത​ത്തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മെ​ന്ന​താ​ണ്.

തു​ട​ര്‍​ച്ച​യാ​യി സി​നി​മ​ക​ള്‍ ചെ​യ്യു​ന്ന സ​മ​യ​ത്ത് എ​നി​ക്ക് വേ​ണ്ടി​യൊ​രു സ​മ​യം മാ​റ്റി​വ​ക്കാ​ന്‍ ഇ​ല്ലാ​യി​രു​ന്നു. ന​മ്മ​ളെ റി​ഫ്ള​ക്ട് ചെ​യ്യാ​നോ ഒ​ന്നും സാ​ധി​ച്ചി​രു​ന്നി​ല്ല.

അ​ത് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ഒ​രു സി​നി​മ ക​ഴി​ഞ്ഞ് അ​ടു​ത്ത സി​നി​മ പി​ന്നെ വീ​ണ്ടും അ​ടു​ത്ത സി​നി​മ. കു​റ​ച്ചു​ക​ഴി​യു​മ്പോ​ഴേ​ക്ക് ന​മു​ക്ക് ശ​രി​ക്കും വ​ട്ടാ​യി​പ്പോ​കും.​ പേ​ഴ്സ​ണ​ലി അ​ത് എ​നി​ക്ക് ന​ല്ല​ത​ല്ലാ​യി​രു​ന്നു.

പി​ന്നെ ക​ല്യാ​ണം ക​ഴി​ഞ്ഞ് സി​നി​മ​യി​ല്‍നി​ന്നും പോ​യ​പ്പോ​ള്‍ ഞാ​ന്‍ തീ​രു​മാ​നി​ച്ചു ഇ​തി​നെ ന​ല്ല രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്ക​ണമെ​ന്ന്.

അ​തി​ന് ശേ​ഷം ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ എ​നി​ക്ക് പ​ഠി​ക്കാ​ന്‍ പ​റ്റി. ലൈ​ഫി​നെ വേ​റൊ​രു രീ​തി​യി​ലാ​ണ് ഞാ​ന്‍ ഇ​പ്പോ​ള്‍ കാ​ണു​ന്ന​ത്.

വ​ള​രെ ന​ല്ല രീ​തി​യി​ലാ​ണ് അ​ത്. കു​ക്കിം​ഗ് പ​ഠി​ച്ചു. ബി​സി​ന​സ് ചെ​യ്യാ​ന്‍ തു​ട​ങ്ങി. അ​തൊ​ന്നും എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. –മീ​ര ജാ​സ്മി​ൻ

Related posts

Leave a Comment