16-ാം വയസില്‍ അയാള്‍ എന്നെ ഒരിക്കല്‍ ഒഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോയി; എന്നിട്ട് എന്റെ നെഞ്ചില്‍ കൈയ്യിട്ടു;വെളിപ്പെടുത്തലുമായി കുടുംബവിളക്ക് താരം സുമിത്ര…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. സുമിത്ര എന്ന സാദാരണ വീട്ടമ്മയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സീരിയലിന്റെ ഇതിവൃത്തം.

സുമിത്ര എന്ന വീട്ടമ്മയായി എത്തുന്നത് മലയാളി ആരാധകരുടെ പ്രിയ നടി മീര വാസുദേവ് ആണ്. തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് മീര വാസുദേവ്.

മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം കൊണ്ട് തന്നെ നിരവധി ആരാധകരെ സമ്പാദിക്കാനും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാനും താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയ താരം മീര.

ഒരു ചാനലിലെ പരിപാടിയിലാണ് മീര തന്റെ ജീവിതത്തില്‍ സംഭവിച്ച മോശം അനുഭവത്തെക്കുറിച്ച് മീര മനസ് തുറന്നത്.

മീരയുടെ വാക്കുകള്‍ ഇങ്ങനെ…വളരെ ചെറുപ്പം മുതല്‍ താന്‍ മോശം അനുഭവങ്ങള്‍ക്ക് ഇരയായിട്ടുണ്ട്, അച്ഛനും അമ്മയും ഏറെ വിശ്വസിച്ചിരുന്ന ഒരാളില്‍ നിന്ന് പോലും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ..അച്ഛന് അയാളോടുള്ള വിശ്വാസം അയാള്‍ മുതലെടുക്കുകയാണ് ചെയ്തത്..

കഴുകന്റെ മനസുള്ളയാള്‍ പുറമെ വളരെ മാന്യനായിരുന്നു.വളരെ ചെറുപ്പം ആയത് കൊണ്ട് പ്രതികരിക്കാന്‍ താന്‍ ഏറെ ഭയപ്പെട്ടിരുന്നു.സന്തോഷത്തോടെ ജീവിക്കുന്ന അച്ഛനും അമ്മയും ഇത് കേട്ടാല്‍ വളരെ വിഷമിക്കും എന്ന് തോന്നി.

അത് കൊണ്ട് ഞാന്‍ കുറെ സഹിച്ചു.പതിനാറാം വയസില്‍ ഒരിക്കല്‍ അയാള്‍ എന്നെ ഒഴിഞ്ഞ അപ്പാര്‍ട്ട്‌മെന്റില്‍ കൂട്ടികൊണ്ട് പോയി.ശേഷം അയാള്‍ എന്റെ നെഞ്ചില്‍ കയ്യിട്ടു പറഞ്ഞു ”ഞാന്‍ വിളിച്ചാല്‍ ഏത് നായികയും തന്നോടൊപ്പം വരും നീയും വാ ‘ എന്ന് പറഞ്ഞതോടെ കൂട്ടിവെച്ചിരുന്ന വെറുപ്പ് ഒറ്റയടിക്ക് ഞാന്‍ അദ്ദേഹത്തോട് കാണിച്ചു.

ദേഹത്തുനിന്നും കൈ എടുത്തില്ലെങ്കില്‍ ഞാന്‍ ബഹളമുണ്ടാക്കി ആളെ വിളിച്ചുവരുത്തുമെന്നും അവര്‍ എല്ലാം കൂടി തന്നെ തല്ലി കൊല്ലുമെന്നും ഞാന്‍ അയാളോട് പറഞ്ഞു. എന്റെ പ്രതികരണത്തില്‍ പതറിപ്പോയ അയാള്‍ എന്നെ വളരെ വേഗം വീട്ടില്‍ കൊണ്ടുവന്നു വിടുകയും ചെയ്തു എന്നും മീര വെളിപ്പെടുത്തി.

മീര രണ്ട് വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ടെങ്കിലും രണ്ട് വിവാഹ ജീവിതവും പരാജയമായിരുന്നു..തീര്‍ത്തും ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത കാര്യങ്ങളാണ് വിവാഹ ജീവിതത്തില്‍ സംഭവിച്ചത് എന്ന് മീര പറയുന്നു.

ആദ്യ ഭര്‍ത്താവില്‍ നിന്നും മാനസികമായും ശാരീരികമായും ഏറെ വിഷമങ്ങള്‍ നേരിട്ടിട്ടുണ്ട്. ജീവന് പോലും സുരക്ഷാ ഇല്ലാതെ വന്നതോടെ നിയമപരമായി വേര്‍പിരിയുകയായിരുന്നു. പിന്നീട് 2012 ല്‍ വീണ്ടും വിവാഹിതയായി.

എന്നാല്‍ ആ കുടുംബ ജീവിതവും പരാജയമായിരുന്നു.മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാതെ വന്നതോടെ അതും വേര്‍പിരിഞ്ഞു എന്നാണ് മീര പറയുന്നത്.അന്യ ഭാഷ നടിയാണെങ്കിലും ഇപ്പോള്‍ മലയാളി പ്രേഷകരുടെ പ്രിയ പ്രിയ നടിയാണ് മീര.

Related posts

Leave a Comment