വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​; യുവാവ് അറസ്റ്റിൽ; സംഭവം അടൂരില്‍

അ​ടൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ 21 കാ​ര​നെ കൊ​ടു​മ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ടു​മ​ൺ ഐ​ക്കാ​ട് കൊ​ച്ചു​വി​ള​യി​ൽ വീ​ട്ടി​ൽ ജോ​ജി ജോ​ണി​നെ​യാ​ണ് കൊ​ടു​മ​ൺ എ​സ്ഐ ആ​ർ.​രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ നി​ര​ന്ത​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ​ത്.

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ജോ​ജി​യു​ടെ പേ​രി​ൽ എ​ടി​എ​മ്മി​ൽ നി​ന്നും പ​ണം അ​പ​ഹ​രി​ച്ച കേ​സ് നി​ല​വി​ലു​ണ്ട്. അ​റ​സ്റ്റു​ചെ​യ്ത ജോ​ജി​യെ റി​മാ​ൻ​ഡു ചെ​യ്തു.

Related posts