വില്ലനാകുമോ മെ​ഫ്റ്റാൽ? വേ​ദ​ന​സം​ഹാ​രി ‘കി​ല്ല​ർ’ ആ​യേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: പ​ല്ലു​വേ​ദ​ന വ​ന്നാ​ലോ ശ​രീ​ര​വേ​ദ​ന ഉ​ണ്ടാ​യാ​ലോ ഡോ​ക്ട​റെ കാ​ണാ​ൻ ശ്ര​മി​ക്കാ​തെ മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ല്‍ പോ​യി വേ​ദ​ന​സം​ഹാ​രി ഗു​ളി​ക വാ​ങ്ങി ക​ഴി​ക്കു​ന്ന​വ​രാ​ണ് അ​ധി​ക​വും. ഈ​വി​ധം ഏ​റ്റ​വു​മ​ധി​കം പേ​ര്‍ ആ​ശ്ര​യി​ക്കു​ന്നൊ​രു പെ​യി​ൻ കി​ല്ല​ര്‍ ആ​ണ് മെ​ഫ്റ്റാൽ. എ​ന്നാ​ൽ, മെ​ഫ്റ്റാൽ ഉ​പ​യോ​ഗ​ത്തി​ൽ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് കേ​ന്ദ്രം.

ഈ ​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ച്ചേ​ക്കു​ന്നും ഗു​രു​ത​ര​മാ​യ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ലു​ണ്ട്. ഇ​ന്ത്യ​ന്‍ ഫാ​ര്‍​മ​ക്കോ​പ്പി​യ ക​മ്മീ​ഷ​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പി​റ​ക്കി​യ​ത്.

മ​രു​ന്നി​ലെ മെ​ഫെ​നാ​മി​ക് ആ​സി​ഡ് എ​ന്ന ഘ​ട​കം അ​ല​ർ‌​ജി​ക്കും കാ​ര​ണ​മാ​കും. സാ​ധാ​ര​ണ​ഗ​തി​യി​ൽ ര​ണ്ടാ​ഴ്ച മു​ത​ൽ എ​ട്ടാ​ഴ്ച​യ്ക്കു​ള്ളി​ലാ​ണ് പ​ല ത​ര​ത്തി​ൽ അ​ല​ർ​ജി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. സ​ന്ധി​വാ​തം, ആ​മ​വാ​തം, പ​ല്ലു​വേ​ദ​ന ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യ്ക്കാ​ണ് മെ​ഫ്റ്റാൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

മെ​ഫ്റ്റാൽ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ലെ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ ഫാ​ര്‍​മ​ക്കോ​പ്പി​യ ക​മ്മീ​ഷ​ന്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രോ​ടും രോ​ഗി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. മെ​ഫ്താ​ലി​ൻ‌ ഉ​പ​യോ​ഗി​ച്ച് ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​ടെ ല​ക്ഷ​ണം ക​ണ്ടാ​ൽ www.ipc.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി അ​റി​യി​ക്കാം.

Related posts

Leave a Comment