മെലാനിയ വൈറ്റ് ഹൗസിലേക്കില്ല! ന്യൂയോര്‍ക്കിലെ ട്രംപിന്റെ വീടിന് വൈറ്റ്ഹൗസിനേക്കാള്‍ സൗകര്യങ്ങളും ഭംഗിയും ആഢബരവും

melaniyaഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടാലും ഭാര്യ മെലാനിയയും ഇളയ മകന്‍ ബാരണും തത്കാലം വൈറ്റ് ഹൗസിലേക്കില്ല. ജനുവരിയിലാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റായ ട്രംപും കുടുംബവും സ്ഥാനമേറ്റെടുത്ത് വൈറ്റ് ഹൗസിലേക്ക് താമസം മാറ്റേണ്ടിയിരുന്നത്. എന്നാല്‍ പത്തു വയസ്സുകാരനായ ഇളയ മകന്‍ ബാരന്റെ പഠനസൗകര്യാര്‍ഥമാണ് മെലാനിയ ന്യൂയോര്‍ക്കില്‍ തന്നെ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലുള്ള കൊളംബിയ ഗ്രാമര്‍ ആന്‍ഡ് പ്രിപ്പറേറ്ററി സ്കൂളിലാണ് ബാരണ്‍ ഇപ്പോള്‍ പഠിക്കുന്നത്. അടുത്ത ജൂണിലാണ് ഈ അദ്ധ്യയന വര്‍ഷം അവസാനിക്കുന്നത്. അവധിക്കാലത്തും മറ്റും ഇരുവരും വൈറ്റ് ഹൗസിലായിരിക്കും കഴിയുക.

പ്രശസ്ത അമേരിക്കന്‍ സാഹിത്യകാരന്‍ ഹെര്‍മാന്‍ മെല്‍വില്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്. അദ്ധ്യയനവര്‍ഷത്തിന്റെ  ഇടയ്ക്കുവച്ച് സ്കൂള്‍മാറ്റം നടത്തിയാല്‍ അത് കുട്ടിക്ക് ബുദ്ധിമുട്ടാകും എന്ന കാരണത്താലാണ് ഇതേ സ്കൂളില്‍ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. വൈറ്റ് ഹൗസിനേക്കാള്‍ സൗകര്യങ്ങളും ഭംഗിയും ആഢബരവും നിറഞ്ഞതാണ് ന്യൂയോര്‍ക്കിലെ ട്രംപിന്റെ വീട്. മെലാനിയയ്ക്കും മകനും അതീവ സുരക്ഷയാണ് ഒരുക്കുക. മകന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ചതിനുശേഷം മാത്രമെ പ്രഥമ വനിതയുടെ പഥവി അലങ്കരിക്കാന്‍ താന്‍ എത്തുകയുള്ളു എന്നാണ് മെലാനിയ തീരുമാനിച്ചിരിക്കുന്നത്.

Related posts