ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ; വണ്ടി ഇടിപ്പിച്ച് കൊല്ലാനും വിഷം നൽകാനും ശ്രമിച്ചു; ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കിയ മെമ്പർ സൗമ്യയുടെ കള്ളക്കളി പൊളിച്ച് പോലീസ്


ഇ​ടു​ക്കി: മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ഭ​ര്‍​ത്താ​വി​നെ കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ല്‍. വ​ണ്ട​ന്‍​മേ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം സൗ​മ്യ സു​നി​ല്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സൗ​മ്യ, ഭ​ര്‍​ത്താ​വി​ന്‍റെ വാ​ഹ​ന​ത്തി​ല്‍ എം​ഡി​എം​എ ഒ​ളി​പ്പി​ച്ച് വ​യ്ക്കു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വി​നെ ജ​യി​ലി​ലാ​ക്കി​യ​തി​ന് ശേ​ഷം കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​നാ​ണ് സൗ​മ്യ ഇ​ങ്ങ​നെ ചെ​യ്ത​ത്.

ആ​ദ്യം ഭ​ര്‍​ത്താ​വി​നെ വ​ണ്ടി​യി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ ശ്ര​മം. ഇ​തി​നാ​യി എ​റ​ണാ​കു​ള​ത്തു​ള്ള ക്വ​ട്ടേ​ഷ​ന്‍​കാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ പോ​ലീ​സ് പി​ടി​കൂ​ടു​മെ​ന്ന ഭ​യ​ത്തെ തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വി​നെ വി​ഷം ന​ല്‍​കി കൊ​ല​പ്പെ​ടു​ത്താ​ന്‍ ആ​ലോ​ചി​ച്ചു.

ഇ​തും വേ​ണ്ടെ​ന്ന് വ​ച്ചാ​ണ് എം​ഡി​എം​എ ഭ​ര്‍​ത്താ​വി​ന്‍റെ വാ​ഹ​ന​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു വ​ച്ച് പോ​ലീ​സി​നെ​ക്കൊ​ണ്ട് പി​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. മ​യ​ക്കു​മ​രു​ന്ന് ഒ​ളി​പ്പി​ച്ച് വ​ച്ച​തി​ന് ശേ​ഷം സൗ​മ്യ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം പോ​ലീ​സി​ല്‍ വി​ളി​ച്ചു പ​റ​ഞ്ഞ​ത്.

പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​യാ​ള്‍ മ​ദ്യ​പാ​നി​യോ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​യാ​ളോ അ​ല്ലെ​ന്ന് പോ​ലീ​സ് മ​ന​സി​ലാ​ക്കി. തു​ട​ര്‍​ന്ന് ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ള്ള​ക്ക​ളി പു​റ​ത്താ​യ​ത്.

സൗ​മ്യ​യെ​യും കൂ​ട്ടു​പ്ര​തി​ക​ളാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഷാ​ന​വാ​സ്, ഷെ​ഫി​ന്‍ എ​ന്നി​വ​രെ​യും പി​ടി​കൂ​ടി. സൗ​മ്യ​യു​ടെ കാ​മു​ക​ന്‍ വി​നോ​ദ് സൗ​ദി​യി​ലാ​ണ്.

Related posts

Leave a Comment