മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​വരിൽ ഒ​രാ​ൾ പി​ടി​യി​ൽ; ഭക്ഷണം നൽകാനായിപുറത്തിറക്കുന്നതിനിടെ അക്രമണം നടത്തി രക്ഷപ്പെടുകയായിരുന്നു

തൃ​ശൂ​ർ: പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട​യി​ലെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ടു ര​ക്ഷ​പ്പെ​ട്ട ഏ​ഴ് അ​ന്തേ​വാ​സി​ക​ളി​ൽ‌ ഒ​രാ​ൾ പി​ടി​യി​ലാ​യി. രാ​ഹു​ലെ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​തെ​ന്നും തൃ​ശൂ​രി​ൽ നി​ന്നു ത​ന്നെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​തെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.​മ​ജി​സ്ട്രേ​റ്റി​ന്‍റെ ഉ​ത്ത​ര​വു പ്ര​കാ​രം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​യാ​ളാ​ണ് രാ​ഹു​ൽ

ഏ​ഴ് പേ​രും പ​ല​വ​ഴി​ക്കാ​ണ് പോ​യ​തെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. രാ​ഹു​ലി​ന് പു​റ​മേ വി​വി​ധ കേ​സു​ക​ളി​ലെ റി​മാ​ൻ​ഡ് പ്ര​തി​ക​ളാ​യ ത​ൻ​സീ​ർ, വി​ജ​യ​ൻ, നി​ഖി​ൽ, വി​ഷ്ണു ക​ണ്ണ​ൻ, വി​പി​ൻ, ജി​നീ​ഷ് എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണ​ത്തി​നാ​യി സെ​ല്ലി​ൽ​നി​ന്നു പു​റ​ത്തി​റ​ക്കി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ചു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു ന​ഴ്സു​മാ​രെ ഇ​വ​ർ ഡ്യൂ​ട്ടി റൂ​മി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ടു. സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്ന പോ​ലീ​സു​കാ​ര​നെ​യും ആ​ക്ര​മി​ച്ചു. പോ​ലീ​സു​കാ​ര​ന്‍റെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന​ര പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ​മാ​ല​യും വാ​ച്ചും മൊ​ബൈ​ൽ ഫോ​ണും കൈ​ക്ക​ലാ​ക്കി​യാ​ണ് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത്. താ​ക്കോ​ലും പ്ര​തി​ക​ൾ കൊ​ണ്ടു​പോ​യി​രു​ന്നു.

റി​മാ​ൻ​ഡ് ത​ട​വു​കാ​രാ​യ പ്ര​തി​ക​ളെ മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. ഭ​ക്ഷ​ണ സ​മ​യ​ത്തു മാ​ത്ര​മാ​ണ് ഇ​വ​രെ സെ​ല്ലി​ൽ​നി​ന്നു പു​റ​ത്തി​റ​ക്കി​യി​രു​ന്ന​ത്.

Related posts