ക​സ്റ്റ​ഡി മ​ര​ണം; അന്വേഷണ റിപ്പോർട്ട് ജൂലൈ 10ന്;  പോ​ലീ​സു​കാ​ർ​ക്ക് വീ​ഴ്ച​പ​റ്റി​യെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച​പ​റ്റി​യെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. രാ​ജ്കു​മാ​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ പ​രാ​തി​ക​ളും പോ​ലീ​സ് അ​ന്വേ​ഷി​ക്കും. ജൂ​ലൈ പ​ത്തി​ന​കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഐ​ജി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

നേ​ര​ത്തേ, ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കി​രാ​ത​മാ​യ ന​ട​പ​ടി​യാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​യ​ത്. എ​സ്ഐ അ​ട​ക്ക​മു​ള്ള​വ​ർ കേ​സി​ൽ കു​റ്റാ​രോ​പി​ത​രാ​ണ്. കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

Related posts