ഒ​രു നോ​ക്കു​കാ​ണാ​നാ​വാ​തെ..! ഊരാളിൽ വീട്ടിൽ ഉറ്റവരും ഉടയവരും പ്രാർഥനയോടെ ഒരുമിക്കും; ഇ​ന്നു രാ​ത്രി 11.30ന് ​മെ​റി​ന്‍റെ ശ​രീ​രം ആ​റ​ടി മ​ണ്ണ് ഏ​റ്റു​വാങ്ങും

കു​റ​വി​ല​ങ്ങാ​ട്: ഒ​രു നോ​ക്കു​കാ​ണാ​നാ​വാ​തെ ഭൂ​ഖ​ണ്ഡ​ങ്ങ​ൾ​ക്ക​പ്പു​റം ഇ​ന്നു രാ​ത്രി 11.30ന് ​മെ​റി​ന്‍റെ ശ​രീ​രം ആ​റ​ടി മ​ണ്ണ് ഏ​റ്റു​വാ​ങ്ങു​ന്പോ​ൾ മോ​നി​പ്പ​ള്ളി​യി​ൽ ഉ​റ്റ​വ​രും ഉ​ട​യ​വ​രു​മാ​യ​വ​ർ പ്രാ​ർ​ഥ​ന​യോ​ടെ ഒ​രു​മി​ക്കും.

അ​മേ​രി​ക്ക​യി​ൽ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി​യ മ​ല​യാ​ളി ന​ഴ്സ് മോ​നി​പ്പ​ള്ളി ഉൗ​രാ​ളി​ൽ മെ​റി​ൻ ജോ​യി(28)​യു​ടെ സം​സ്കാ​രം ഇ​ന്ന് അ​മേ​രി​ക്ക​യി​ലെ താം​പ​യി​ലെ തി​രു​ഹൃ​ദ​യ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ന​ട​ക്കും.

അ​മേ​രി​ക്ക​ൻ സ​മ​യം രാ​വി​ലെ 10 മു​ത​ൽ പൊ​തു ദ​ർ​ശ​ന​വും 11 മു​ത​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ആ​രം​ഭി​ക്കും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30 മു​ത​ലാ​ണ് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ.

അ​മേ​രി​ക്ക​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു(​ഇ​ന്ത്യ​ൻ സ​മ​യം -രാ​ത്രി 11.30) ഹി​ൽ​സ്ബൊ​റോ മെ​മ്മോ​റി​യ​ൽ സെ​മി​ത്തേ​രി​യി​ലാ​ണ് സം​സ്കാ​രം. അ​ന്തി​മോ​പ​ചാ​ര ച​ട​ങ്ങു​ക​ളി​ൽ മോ​നി​പ്പ​ള്ളി ഉൗ​രാ​ളി​ൽ വീട്ടി​ലി​രു​ന്ന് മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​രി​യും ബ​ന്ധു​മി​ത്രാ​തി​ക​ളും ഓ​ണ്‍​ലൈ​നാ​യി പ​ങ്കു​ചേ​രും.

ഇ​തൊ​ന്നു​മ​റി​യാ​തെ മെ​റി​ന്‍റെ മ​ക​ൾ ര​ണ്ടു​വ​യ​സു​ള്ള നോ​റ എ​ല്ലാ​വ​ർ​ക്കു​മൊ​പ്പ​മു​ണ്ടാ​കും. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് മോ​നി​പ്പ​ള്ളി തി​രു​ഹൃ​ദ​യ​പ്പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​ക​ളും ന​ട​ത്തും.

ജൂ​ലൈ 28നാ​ണ് ഡ്യൂ​ട്ടി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ എ​ത്തി​യ മെ​റി​നെ ഭ​ർ​ത്താ​വ് നെ​വി​ൻ കു​ത്തിക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ശു​ശ്രൂ​ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി മോ​നി​പ്പ​ള്ളി​യി​ലെ വീ​ട്ടി​ൽ കാ​ണാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി അ​മേ​രി​ക്ക​യി​ൽ ത​ന്നെ സം​സ്ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​യ​ത്.

മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച അ​മേ​രി​ക്ക​യി​ലു​ള്ള ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി പൊ​തു​ദ​ർ​ശ​ന​ത്തി​ന് അ​വ​സ​രം വെ​ച്ചി​രു​ന്നു. മെ​റി​ന്‍റെ ബ​ന്ധു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ഇ​ന്ത്യ​ൻ മ​ല​യാ​ളി ന​ഴ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.

പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​നാ ശു​ശ്രൂ​ഷ​ക​ളി​ൽ ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു ന​ട​ക്കു​ന്ന സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​ജോ​സ് ആ​ദോ​പ്പ​ള്ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മോ​നി​പ്പ​ള്ളി ഉൗ​രാ​ളി​ൽ വീ​ട്ടി​ൽ മ​ര​ങ്ങാ​ട്ടി​ൽ ജോ​യി, മേ​ഴ്സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മെ​റി​ൻ.

Related posts

Leave a Comment